കൊച്ചി: കാര്യക്ഷമതയില്ലാത്ത കെ.എസ്.ആർ.ടി.സി.യിലെ ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. മാറ്റങ്ങളോട് ജീവനക്കാർ മുഖംതിരിക്കുകയാണെന്നും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ദക്ഷിണേന്ത്യയിലെ ഏറ്റവും കാര്യക്ഷമമല്ലാത്ത ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷനാണ് കെഎസ്ആര്‍ടിസിയെന്ന് സർക്കാർ.
കാര്യക്ഷമമല്ലാത്ത കോര്‍പ്പറേഷനു കീഴിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യതയില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ശമ്പളവിതരണത്തിന്റെ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹർജിയിലാണ് മറുപടി സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
Also Read-ആംബുലന്‍സ് വഴിയിൽ കുടുങ്ങി; മുഖ്യമന്ത്രി അകമ്പടി വാഹനങ്ങളില്ലാതെ പിണറായിയിലെ വീട്ടിലെത്തി
ഫെബ്രുവരി 22 വരെയുളള കണക്കനുസരിച്ച് സാമ്പത്തികവർഷത്തിൽ 1315.005 കോടി രൂപയുടെ സഹായം കെ.എസ്.ആർ.ടി.സി.ക്ക് നൽകിയിട്ടുണ്ട്. ശമ്പളമടക്കം നൽകാനായി ഇതിനുപുറമേ 50 കോടിയും എല്ലാമാസവും നൽകുന്നുണ്ട്. പെൻഷൻ നൽകാനായി 62.67 കോടിയും ഈ മാസം അനുവദിക്കുന്നുണ്ട്. കോവിഡ്കാലത്ത് സഹായംനൽകിയതിന്റെ പേരിൽ എന്നും ഇത് വേണമെന്ന് അവകാശപ്പെടാനാകില്ല. ഇത് സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ വിഷയമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: High court, Kerala government, Ksrtc