Arif Mohammad Khan | ഗവര്‍ണക്ക് പുതിയ ബെന്‍സ്; 85 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്
Arif Mohammad Khan | ഗവര്‍ണക്ക് പുതിയ ബെന്‍സ്; 85 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്
രണ്ട് വര്‍ഷം മുമ്പ് 85 ലക്ഷം രൂപയുടെ ബെന്‍സ് കാര്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തുനല്‍കിയിരുന്നു. ഇപ്പോള്‍ ഗവര്‍ണര്‍ ഉപയോഗിക്കുന്ന ബെന്സിന് 12 വര്‍ഷത്തെ പഴക്കമുണ്ട്.
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് (Arif Mohammed Khan) പുതിയ കാര്‍ വാങ്ങാന്‍ പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ബെന്‍സ് കാര്‍ (Benz) വാങ്ങാന്‍ 85 ലക്ഷം രൂപ അനുവദിച്ചാണ് പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. ഗവര്‍ണര്‍ക്ക് പുതിയ കാര്‍ വാങ്ങാനുള്ള പണം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു
രണ്ട് വര്‍ഷം മുമ്പ് 85 ലക്ഷം രൂപയുടെ ബെന്‍സ് കാര്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തുനല്‍കിയിരുന്നു. ഇപ്പോള്‍ ഗവര്‍ണര്‍ ഉപയോഗിക്കുന്ന ബെന്സിന് 12 വര്‍ഷത്തെ പഴക്കമുണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയര്‍ പരിശോധന നടത്തി വാഹനം മാറ്റണം എന്നാവശ്യപ്പെട്ടിരുന്നു. ഒരു ലക്ഷം കിലോമീറ്റര്‍ ഓടിയാല്‍ വിഐപി പ്രോട്ടോക്കോള്‍ പ്രകാരം വാഹനം മാറ്റാം. ഗവര്‍ണറുടെ വാഹനം നിലവില്‍ ഒന്നരലക്ഷം കിലോമീറ്റര്‍ ഓടിയ സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ തീരുമാനം
ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് തുടരുന്നതിനിടെ രാജ്ഭവന് പി ആര് ഒ യ്ക്ക് സര്‍ക്കാര്‍ പുനര്‍നിയമനം നല്‍കിയിരുന്നു. രാജ്ഭവന്റെ ശുപാര്‍ശ അംഗീകരിച്ചായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കരാര്‍ കാലാവധി പൂര്‍ത്തിയാക്കിയ പി ആര് ഒ എസ് ഡി പ്രിന്‍സിനാണ് പുനര്‍നിയമനം നല്‍കിയത്. രാജ്ഭവന് ഫോട്ടോഗ്രോഫറുടെ നിയമനം സ്ഥിരപ്പെടുത്തിയുള്ള ഉത്തരവും പുറത്തിറങ്ങി. രാജ്ഭവന് ശുപാര്‍ശ അംഗീകരിച്ചാണ് ഈ ഉത്തരവും ഇറങ്ങിയത്.
ഗവര്‍ണറുടെ അഡീഷണല്‍ പി എ ആയി ഹരി എസ് കര്‍ത്തയെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഓഫീസിന് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ മാറ്റി ഇക്കാര്യം രാജ്ഭവനെ അറിയിച്ചതിന് പിന്നാലെയായിരുന്നു നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്. എന്നാല്‍ പൊതുഭരണ സെക്രട്ടറി കെ ആര് ജ്യോതിലാലിനെതിരെ നടപടിയെടുത്ത് ഗവര്‍ണറുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതില്‍ സിപിഐ അടക്കം കടുത്ത എതിര്‍പ്പുയര്‍ത്തിയിരുന്നു.
ഗവര്‍ണര്‍ വിലപേശിയതും അതിന് സര്‍ക്കാര്‍ വഴങ്ങിയതും ശരിയായില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തുറന്നടിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ മന്ത്രിസഭ പാസാക്കിയ നയപ്രഖ്യാപനം അംഗീകരിക്കുക മാത്രമാണ് ഗവര്‍ണര്‍ക്ക് മുന്നിലുള്ള ഏക പോംവഴിയെന്നിരിക്കെ ഉന്നതോദ്യോഗസ്ഥന്റെ സ്ഥാനം തെറുപ്പിച്ച് ഒത്തുതീര്‍പ്പ് ഫോര്‍മുല ഉണ്ടാക്കിയതെന്തിനായിരുന്നു എന്ന ചോദ്യമാണ് സി പി ഐ ഉയര്‍ത്തുന്നത്.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.