തിരുവനന്തപുരം: ഡൽഹിയിലെ കേരളാ സർക്കാരിന്റെ പ്രതിനിധി കെ വി തോമസിന് ഓണറേറിയം അനുവദിച്ചു. പ്രതിമാസം ഒരു ലക്ഷം രൂപയാണ് ഓണറേറിയം സംസ്ഥാന സർക്കാർ അനുവദിച്ചത്. ധനവകുപ്പിന്റെ ശുപാർശക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകുകയായിരുന്നു.
രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു ഡ്രൈവർ എന്നിവരെ നിയമിക്കാനും അനുമതി നൽകി. ഡൽഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമതിനായ കെ.വി തോമസ് തനിക്ക് ശമ്പളം വേണ്ടെന്നും പകരം ഓണറേറിയം അനുവദിച്ചാൽ മതിയെന്നും കാണിച്ച് സർക്കാരിന് കത്ത് നൽകിയിരുന്നു.
കെവി തോമസിന്റെ കത്ത് പൊതുഭരണ വകുപ്പ് തുടർ നടപടിക്കായി ധനകാര്യ വകുപ്പിന് കൈമാറിയിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ എംപി സമ്പത്തിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K V Thomas, Kerala government