നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മുല്ലപ്പെരിയാർ: കേസ് നടത്തിപ്പിനായി സർക്കാർ ചെലവാക്കിയത് കോടികൾ

    മുല്ലപ്പെരിയാർ: കേസ് നടത്തിപ്പിനായി സർക്കാർ ചെലവാക്കിയത് കോടികൾ

    പത്ത് അഭിഭാഷകർക്കായി ഫീസിനത്തിൽ മാത്രം നൽകിയത് നൽകിയത് അഞ്ചു കോടിയിലധികം രൂപ

    മുലപ്പെരിയാർ ഡാം

    മുലപ്പെരിയാർ ഡാം

    • Share this:
    കൊച്ചി: മുല്ലപ്പെരിയാര്‍ കേസില്‍ (Mullaipperiyar case) സുപ്രീം കോടതിയില്‍ (Supreme Court) വക്കീല്‍ ഫീസിനത്തിലടക്കം സംസ്ഥാന സര്‍ക്കാരിന് ചെലവായത് ആറ് കോടിയിലധികം രൂപ. 2009 മുതല്‍ പത്ത് അഭിഭാഷകരാണ് കേരളത്തിനായി സുപ്രീം കോടതിയില്‍ ഹാജരായത്.

    മുല്ലപ്പെരിയാര്‍ കേസില്‍ 2009 മുതല്‍ 2021 ആഗസ്റ്റ് വരെ സുപ്രീം കോടതിയില്‍ കേരളത്തിനായി ഹാജരായത് പത്ത് അഭിഭാഷകര്‍. ഹരീഷ് സാല്‍വേ, മോഹന്‍ വി. കട്ടാര്‍ക്കി, ജയദീപ് ഗുപ്ത ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ കേളത്തിനായി ഹാജരായത്. 6,34,39,549 രൂപ ഇവര്‍ക്കെല്ലാമായി ചെലവഴിച്ചു. കേസില്‍ കേരളത്തിനായി ഹാജരായ അഭിഭാഷകര്‍ക്ക് നല്‍കിയ തുക സംബന്ധിച്ച വിവരാവകാശ അപേക്ഷയിലാണ് പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ മറുപടി.

    5,03,08,253 രൂപ വക്കീല്‍ ഫീസിനത്തില്‍ മാത്രം നല്‍കി. ഇതില്‍ ഹരീഷ്  സാല്‍വെക്കാണ് ഉയര്‍ന്ന തുക ഫീസായി നല്‍കിയത്; ഒരു കോടി എണ്‍പത്തിരണ്ട് ലക്ഷത്തി ഏഴുപത്തിയൊന്നായിരത്തി മുന്നൂറ്റിയന്‍പത് രൂപ. മോഹന്‍ വി. കട്ടാര്‍ക്കിക്ക് ഒരു കോടിയിലധികം രൂപ ഫീസായി നല്‍കി.  കോടികള്‍ ചെലവിടുമ്പോഴും കേസുകളുടെ നടത്തിപ്പിനായി ഒരു നിരീക്ഷണ സംവിധാനം ഇല്ലെന്ന വിമര്‍ശനം ശക്തമാണ്. ഇതുകൊണ്ടാണ് കേസ് പലപ്പോഴും തിരിച്ചടിയാകുന്നതെന്നും വിലയിരുത്തപ്പെടുന്നു.



    മുല്ലപ്പെരിയാർ വിഷയത്തിൽ ഭരണ, പ്രതിപക്ഷം രാഷ്ട്രീയം നോക്കാതെ ഒരുമിച്ചു നിന്നില്ലെങ്കിൽ കേസുകൾ ഇനിയും തുടരുമെന്നും അതിൽ സംസ്ഥാനത്തിന് മേൽക്കൈ നേടാനാകില്ലെന്നും പൊതു വിമർശനവും ശക്തമാകുന്നുണ്ട്.

    ടി.എ. ഇനത്തില്‍ 56 ലക്ഷത്തിലധികം തുകയും എംപവേര്‍ഡ് കമ്മിറ്റി സന്ദര്‍ശനത്തിനായി 58 ലക്ഷത്തിലധികം രൂപയും നൽകിയിട്ടുണ്ട്. വക്കീല്‍ ഫീസിനത്തിലുള്ള മുഴുവന്‍ തുകയും നല്‍കിക്കഴിഞ്ഞതായും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

    ചെലവായ തുക 1. വക്കീൽ ഫീസ് - 5,03,08,253 രൂപ 2. ടി എ - 56,55,057 രൂപ 3. എംപവേർഡ് കമ്മിറ്റി വിസിറ്റ് - 58,34,739 രൂപ 4. ഹോണറേറിയം - 16,41,500 രൂപ

    അഭിഭാഷകർ - ഫീസ് 1. ഹരീഷ് എൻ. സാൽവെ - 1,82,71,3502. മോഹൻ വി. കട്ടാർക്കി - 1,09,05,0003. രാജീവ് ധാവൻ - 82,65,0004. ജയദീപ് ഗുപ്ത - 51,70,0005. പി. ഗിരി - 27,60,0006. രമേഷ് ബാബു - 22,76,8547. ജി പ്രകാശ് - 13,30,0498. അപരാജിത സിംഗ് - 6,05,0009. ഗായത്രി ഗോസ്വാമി - 4,50,000 10. പി.വി. റാവു - 2,75,000.

    Summary: An RTI document reveals the money spent by Kerala Government towards the conduct of Mullaipperiyar Case. More than Rs 5 crores have already been spent as fee for the advocates alone
    Published by:user_57
    First published:
    )}