• HOME
 • »
 • NEWS
 • »
 • kerala
 • »
 • സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി; ഇനി എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാര്‍

സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി; ഇനി എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാര്‍

സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ജില്ലാ അഡ്വൈസറി ബോര്‍ഡ് രൂപീകരിക്കാനും തീരുമാനിച്ചതായി ആരോഗ്യ- വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

News18 Malayalam

News18 Malayalam

 • Share this:
  തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീധന നിരോധന നിയമങ്ങളില്‍ സർക്കാർ ഭേദഗതി വരുത്തി. എല്ലാ ജില്ലകളിലും സ്ത്രീധന നിരോധന ഉദ്യോഗസ്ഥരെ നിശ്ചയിച്ചുകൊണ്ട് സംസ്ഥാന വനിതാ ശിശുക്ഷേമവകുപ്പ് ഉത്തരവിറക്കി. സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ജില്ലാ അഡ്വൈസറി ബോര്‍ഡ് രൂപീകരിക്കാനും തീരുമാനിച്ചതായി ആരോഗ്യ- വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

  Also Read- വ്യവസായ വളർച്ചക്ക് തടസമാകുന്ന ചട്ടങ്ങൾ പരിഷ്കരിക്കും; ശുപാർശ നൽകാൻ മൂന്നംഗ സമിതി

  മുന്‍പ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലാ ഓഫീസുകളില്‍ മാത്രമാണ് സ്ത്രീധന നിരോധന ഓഫീസര്‍മാരുണ്ടായിരുന്നത്. ഈ രീതിയ്ക്ക് പകരമായി 14 ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിയമിച്ചുകൊണ്ടുള്ളതാണ് പുതിയ നിയമഭേദഗതി.

  Also Read- ബക്രീദ്: സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്

  ജില്ലാതലത്തിലെ സ്ത്രീധന നിരോധന ഓഫീസര്‍മാരുടെ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയായതായും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളില്‍ സ്ത്രീകളെ സഹായിക്കുന്നതിനായി വിവിധ സന്നദ്ധ സംഘടനകള്‍ താല്‍പര്യമറിയിച്ച് രംഗത്തുവന്നിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കായി കോളജുകളുമായി സഹകരിച്ചുകൊണ്ട് സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായുള്ള നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും പരിപാടികള്‍ ആവിഷ്‌കരിച്ചുവരികയാണ്.

  Also Read- Akshaya AK 497, Kerala Lottery Results Declared| അക്ഷയ AK 497 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

  സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുന്നതിനായി വിദ്യാർഥികളില്‍ ബോധവല്‍ക്കരണം ആവശ്യമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു. കുട്ടികള്‍ സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടുന്ന സമയത്തു തന്നെ ഇതാനയുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കണം. അവരുടെ അഡ്മിഷനൊപ്പം സ്ത്രീധനം വാങ്ങില്ലെന്ന പ്രസ്താവനയില്‍ ഒപ്പിടണം എന്ന വ്യവസ്ഥ കൊണ്ടുവരേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസില്‍ വൈസ് ചാന്‍സിലര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേരള ഗവർണർ. കേരളത്തിലെ സ്ത്രീധന പീഡനങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം ഗവർണർ ഉപവാസമിരുന്നതും വലിയ ശ്രദ്ധ നേടിയിരുന്നു.

  Also Read- ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  English Summary: Kerala government has amended the Kerala Dowry Prohibition Rules, 2004, to appoint dowry prohibition officers in all districts.An order issued by the Women and Child Development Department said as per the Kerala Dowry Prohibition (Amendment) Rules, 2021, which would come into force immediately, the posts of dowry prohibition officers that existed on a regional basis in Kozhikode, Ernakulam, and Thiruvananthapuram had been expanded to all 14 districts.
  Published by:Rajesh V
  First published: