തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച വയനാട് സ്വദേശി ഹവീല്‍ദാര്‍ വി.വി വസന്തകുമാകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വസന്തകുമാറിന്റെ അമ്മയ്ക്കും പത്ത് ലക്ഷവും ഭാര്യ്ക്ക് 15 ലക്ഷം രൂപയും നല്‍കും. ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.
വസന്തകുമാറിന്റെ കുടുംബത്തിന് പുതിയ വീട് നിര്‍മ്മിച്ച് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വസന്തകുമാറിന്റെ രണ്ട് മക്കളുടെയും ഇനിയുള്ള പഠന ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഷീന നിലവില്‍ വയനാട് വെറ്ററിനറി സര്‍വകലാശാലയിലെ താല്‍ക്കാലിക ജീവനക്കാരിയാണ്. ഈ ജോലി സ്ഥിരപ്പെടുത്താനാണ് തീരുമാനം.
Also Read
കൊലപാതകം പാര്‍ട്ടിയുടെ അറിവോടെയല്ല; കൊലയാളികളെ സംരക്ഷിക്കില്ല: കോടിയേരിഫെബ്രുവരി 14 നാണ് കാശ്മീരിലെ പുല്‍വാമയില്‍ ജയ്ഷ് ഇ മുഹമ്മദ് എന്ന തീവ്രവാദ സംഘടന നടത്തിയ ചാവേര്‍ ആക്രമണത്തില്‍ വസന്തകുമാര്‍ ഉള്‍പ്പെടെ 40 സി.ആര്.പി.എഫ് ജവന്മാരാണ് കൊല്ലപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.