• HOME
  • »
  • NEWS
  • »
  • kerala
  • »
  • KERALA GOVERNMENT ANNOUNCES MEDIA AWARDS 2019 COMPLETE LIST OF AWARD WINNERS

സംസ്ഥാന സർക്കാരിന്റെ 2019ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു; പുരസ്കാര വിജയികളുടെ സമ്പൂര്‍ണപട്ടിക

അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിംഗ്, വികസനോൻമുഖ റിപ്പോർട്ടിംഗ്, കാർട്ടൂൺ, ഫോട്ടോഗ്രഫി എന്നിവയിലും ദൃശ്യമാധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിംഗ്, ടിവി അഭിമുഖം, ടിവി ക്യാമറ, ടിവി എഡിറ്റിംഗ്, ന്യൂസ് റീഡിംഗ്, സാമൂഹ്യശാക്തീകരണ റിപ്പോർട്ട് എന്നിവയിലുമാണ് അവാർഡ്.

Media Awards 2019

Media Awards 2019

  • Share this:
    തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2019ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിംഗ്, വികസനോൻമുഖ റിപ്പോർട്ടിംഗ്, കാർട്ടൂൺ, ഫോട്ടോഗ്രഫി എന്നിവയിലും ദൃശ്യമാധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിംഗ്, ടിവി അഭിമുഖം, ടിവി ക്യാമറ, ടിവി എഡിറ്റിംഗ്, ന്യൂസ് റീഡിംഗ്, സാമൂഹ്യശാക്തീകരണ റിപ്പോർട്ട് എന്നിവയിലുമാണ് അവാർഡ്. സാമൂഹ്യ ശാക്തീകരണ ടിവി റിപ്പോർട്ടിന് പുതിയതായാണ് അവാർഡ് ഏർപ്പെടുത്തിയത്.

    അച്ചടി മാധ്യമ വിഭാഗം

    ജനറൽ റിപ്പോർട്ടിംഗ്- മാതൃഭൂമി സബ് എഡിറ്റർ അനു എബ്രഹാം. (കടക്കെണിയിലാകുന്ന യുവഡോക്ടർമാരെക്കുറിച്ചുള്ള പരമ്പരയ്ക്കാണ് അവാർഡ്)

    വികസനോന്മുഖ റിപ്പോർട്ടിംഗ്- മലയാള മനോരമ ചീഫ് റിപ്പോർട്ടർ എസ് വി രാജേഷ്. (ഊരുവിലക്കിന്റെ വേരുകൾ എന്ന റിപ്പോർട്ടിനാണ് അവാർഡ്).

    ന്യൂസ് ഫോട്ടോഗ്രഫി അവാർഡ്- ജനയുഗം ഫോട്ടോഗ്രാഫർ വി എൻ കൃഷ്ണപ്രകാശ്. (സമരം എന്ന ചിത്രത്തിനാണ് അവാർഡ്)

    മികച്ച കാർട്ടൂൺ- കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി കെ സുജിത്ത്. (അച്ഛാദിൻ എന്ന കാർട്ടൂണിനാണ് അവാർഡ്)

    ജനറൽ റിപ്പോർട്ടിംഗ് സ്പെഷ്യൽ ജൂറി പുരസ്കാരം- മാതൃഭൂമി സബ് എഡിറ്റർ നിലീന അത്തോളി. (സാക്ഷര കേരളത്തിലെ ഭർതൃബലാത്സംഗങ്ങൾ എന്ന റിപ്പോർട്ടിനാണ് അവാർഡ്)

    ടെലിവിഷൻ ന്യൂസ്

    ടി വി ന്യൂസ് റിപ്പോർട്ടിംഗ് അവാർഡ്- മനോരമ ന്യൂസ് സീനിയർ കറസ്‌പോണ്ടന്റ് ബിജി തോമസ്. ( കട്ടപ്പുറത്താക്കിയ ജീവിതം എന്ന റിപ്പോർട്ടിനാണ് അവാർഡ്)

    സ്പെഷ്യൽ ജൂറി പുരസ്കാരം- ഏഷ്യാനെറ്റ് ന്യൂസ് സബ് എഡിറ്റർ റിനി രവീന്ദ്രൻ. ( വനിത ബൈക്ക് റൈഡറിനെക്കുറിച്ചുള്ള റിപ്പോർട്ട്)

    ടിവി അഭിമുഖം- മാതൃഭൂമി ന്യൂസിലെ സീനിയർ സബ് എഡിറ്റർ റിബിൻ രാജു. (കടലിന്റെ കമാൻഡർ എന്ന പേരിൽ അഭിലാഷ് ടോമിയുമായി നടത്തിയ അഭിമുഖം).

    പ്രത്യേക ജൂറി പുരസ്കാരം- 24 ന്യൂസ് അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റർ ടി എം ഹർഷൻ. (റോക്കിംഗ് സ്റ്റാർ എന്ന പേരിൽ ഹരീഷ് ശിവരാമകൃഷ്ണനുമായി നടത്തിയ അഭിമുഖം)

    സാമൂഹ്യശാക്തീകരണ റിപ്പോർട്ട്- കൈരളി ടിവി സീനിയർ ന്യൂസ് എഡിറ്റർ കെ രാജേന്ദ്രൻ. (കലാപഭൂമിയിൽ വ്യത്യസ്തയായി ഊർമിള എന്ന വനിത നടത്തുന്ന അംഗൻവാടിയെക്കുറിച്ചുള്ള റിപ്പോർട്ട്)

    പ്രത്യേക ജൂറി പരാമർശം- ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോർട്ടർ എം മനുശങ്കർ. (തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന ആർത്തവ വിവേചനത്തെക്കുറിച്ചുള്ള റിപ്പോർട്ട്)

    ടി വി ക്യാമറാമാൻ- മാതൃഭൂമി ന്യൂസ് ക്യാമറാമാൻ ജെ. വൈശാഖ്. (പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന ഏറ്റുമുട്ടൽ)

    പ്രത്യേക ജൂറി പുരസ്കാരം- മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എം ഷമീർ. (ബാണാസുരസാഗർ ഡാമിന്റെ പശ്ചാത്തലത്തിൽ വരണ്ട മണ്ണിനെയും ആർദ്രമായ ഭൂമിയെയും പകർത്തിയതിന്)

    ടിവി എഡിറ്റിംഗ് - ഏഷ്യാനെറ്റ് ന്യൂസ് വീഡിയോ എഡിറ്റർ ഷഫീഖ് ഖാൻ. (വനിത ബൈക്ക് റൈഡറെക്കുറിച്ചുള്ള വാർത്ത മികച്ച രീതിയിൽ എഡിറ്റ് ചെയ്തതിന്).

    പ്രത്യേക ജൂറി പുരസ്കാരം- മനോരമ ന്യൂസ് വീഡിയോ എഡിറ്റർ അരുൺ വിൻസെന്റ്. ( ഒരു പക്ഷി ജീവിതത്തെ നാളുകൾ കൊണ്ട് പകർത്തിയ മികവിന്)

    ടി വി ന്യൂസ് റീഡിംഗ് അവാർഡ്- ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റിംഗ് ജേർണലിസ്റ്റ് സുജയ പാർവതി

    ലീൻ ബി. ജെസ്മസ്, ഡോ. പി. ജെ. വിൻസെന്റ്, ഉഷ എസ്. നായർ എന്നിവരടങ്ങിയ ജൂറിയാണ് ദൃശ്യമാധ്യമ അവാർഡുകൾ നിർണയിച്ചത്. ജനറൽ റിപ്പോർട്ടിംഗ്, വികസനോൻമുഖ റിപ്പോർട്ടിംഗ്, ഫോട്ടോഗ്രഫി അവാർഡുകൾ മലയിൻകീഴ് ഗോപാലകൃഷ്ണൻ, കെ. ബാലചന്ദ്രൻ, കെ. എ. ബീന എന്നിവരടങ്ങിയ ജൂറിയാണ് നിർണയിച്ചത്. കൃഷ്ണ പൂജപ്പുര, എം. എസ്. ശ്രീകല, ബോണി തോമസ് എന്നിവരായിരുന്നു കാർട്ടൂൺ ജൂറി.
    Published by:Rajesh V
    First published:
    )}