• HOME
  • »
  • NEWS
  • »
  • kerala
  • »
  • KERALA GOVERNMENT CANCELS WELFARE PENSION FOR THE INMATES OF DESTITUTE HOMES SAR

അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്ക് സാമൂഹ്യ പെൻഷൻ നിർത്തലാക്കി 

അഗതി മന്ദിരങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ടെന്ന കാരണം പറഞ്ഞാണ് നടപടി. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

News18

News18

  • Share this:
അഗതി മന്ദിരങ്ങളിലെ അന്തേവാസികളെ കൈവിട്ട് സംസ്ഥാന സര്‍ക്കാര്‍. അനാഥ- അഗതി- വൃദ്ധ മന്ദിരങ്ങളില്‍ കഴിയുന്നവര്‍ക്കുള്ള സാമൂഹ്യ പെന്‍ഷന്‍ നിര്‍ത്തലാക്കി കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അഗതി മന്ദിരങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ടെന്ന കാരണം പറഞ്ഞാണ് നടപടി. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

സംസ്ഥാനത്തെ അനാഥ- അഗതി- വൃദ്ധ മന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നിര്‍ത്തലാക്കികൊണ്ട് കഴിഞ്ഞമാസം 28നാണ് ധന വകുപ്പ് ഉത്തരവിറക്കിയത്.ഇത്തരം സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ അന്തേവാസികള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിയ്ക്കാക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ്.

സംസ്ഥാന പഞ്ചായത്ത് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്ത് 921 അനാഥ- അഗതി മന്ദിരങ്ങളാണുള്ളത്. ഇതില്‍ 314 സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്നത്. അന്തേവാസികളെ കൈവിട്ട സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. അന്തേവാസികളുടെ വ്യക്തിപരമായ ചെലവുകള്‍ക്കാണ് പെന്‍ഷന്‍ ഉപയോഗിച്ചിരുന്നതെന്നും അത് പുനസ്ഥാപിയ്ക്കണമെന്നുമാണ് ആവശ്യമുയര്‍ന്നിട്ടുള്ളത്.

വിവിധ ക്ഷേമ മന്ദിരങ്ങളിലായി മുപ്പതിനായിരത്തില്‍ താഴെ അന്തേവാസികളാണുള്ളത്. ഇതില്‍ പകുതി ആളുകള്‍ മാത്രമാണ് സര്‍ക്കാര്‍ ഗ്രാന്റ് ലഭിയ്ക്കുന്ന സ്ഥാപനങ്ങളില്‍ കഴിയുന്നത്. മറ്റുള്ളവര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വലിയ ആശ്വാസമാണ്. സമൂഹത്തിന്റെ മറ്റുമേഖലകളിലുള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കുമ്പോഴാണ് അനാഥ- അഗതി- വൃദ്ധ മന്ദിരങ്ങളിലുള്ളവരോട് ക്രൂരത കാട്ടുന്നത്.

മാസം 3000 രൂപ പെന്‍ഷന്‍: പ്രധാനമന്ത്രി ശ്രം യോഗി മന്ധന്‍ യോജന വിതരണം ആരംഭിച്ചു; പദ്ധതിയെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കുന്നതിനായി 2019ല്‍ ആരംഭിച്ച പെന്‍ഷന്‍ പദ്ധതിയായ പ്രധാനമന്ത്രി ശ്രാം യോഗി മന്ദന്‍ യോജനയുടെ വിതരണം ആരംഭിച്ചു.

ഉപഭോക്താക്കള്‍ സ്വമേധയാ സംഭാവന നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതിയാണിത്. 60 വയസ്സ് തികഞ്ഞതിന് ശേഷം കുറഞ്ഞത് 3,000 രൂപ പ്രതിമാസ പെന്‍ഷനാണ് പദ്ധതി ഉറപ്പു നല്‍കുന്നത്. വരിക്കാരന്‍ 60 വയസ്സിന് മുമ്പ് മരിച്ചാല്‍, പങ്കാളിയ്ക്ക് മാത്രമേ പെന്‍ഷന്‍ തുകയുടെ അമ്പത് ശതമാനം ലഭിക്കാന്‍ അര്‍ഹതയുള്ളൂ.
 ഈ പദ്ധതിയില്‍ 18-ാം വയസ്സില്‍ ചേരുന്ന ഒരു തൊഴിലാളി പ്രതിമാസം സംഭാവന നല്‍കേണ്ടത് വെറും 55 രൂപ ആയിരിക്കും. പ്രായത്തിനനുസരിച്ച് ഉപഭോക്താക്കളുടെയും സര്‍ക്കാരിന്റെയും സംഭാവന തുക ഉയരും. യോഗ്യരായ ഗുണഭോക്താക്കള്‍ക്ക് അവരുടെ അടുത്തുള്ള പൊതു സേവന കേന്ദ്രങ്ങളില്‍ (CSC) എത്തി പദ്ധതിയില്‍ ചേരാം.

പെന്‍ഷന്‍ അക്കൗണ്ട് തുറക്കാന്‍ ഒരു സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ ജന്‍ ധന്‍ അക്കൗണ്ടും ആധാര്‍ കാര്‍ഡും ആവശ്യമാണ്. രാജ്യത്തുടനീളമുള്ള 3 ലക്ഷത്തിലധികം സിഎസ്സികളില്‍ ഈ സേവനം ലഭ്യമാണ്. സിഎസ്സികളില്‍ പദ്ധതി വിജയകരമായി രജിസ്റ്റര്‍ ശേഷം ഗുണഭോക്താവിന് ഒരു യൂണിക്ക് ഐഡി നമ്പര്‍ ലഭിക്കും.


യോഗ്യത
18-40 വയസ്സിനിടയിലുള്ള, അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ആര്‍ക്കും, പ്രതിമാസ വരുമാനം 15000 രൂപയില്‍ താഴെയാണെങ്കില്‍, പെന്‍ഷന്‍ പദ്ധതിക്ക് അര്‍ഹതയുണ്ട്. വരിക്കാരന്‍ ആദായനികുതി അടയ്ക്കുകയോ സര്‍ക്കാരിന്റെ മറ്റേതെങ്കിലും പെന്‍ഷന്‍ അല്ലെങ്കില്‍ സാമ്പത്തിക പദ്ധതികള്‍ സ്വീകരിക്കുകയോ ചെയ്യുന്നയാളാകരുത്.
Published by:Sarath Mohanan
First published:
)}