• HOME
 • »
 • NEWS
 • »
 • kerala
 • »
 • V Muraleedharan | കേന്ദ്ര കാർഷിക ഇൻഷുറൻസ് പദ്ധതികൾ കേരളം അട്ടിമറിക്കുന്നു; ഇടതുമുന്നണിയുടേത് കപട കർഷക സ്നേഹം: വി.മുരളീധരന്‍

V Muraleedharan | കേന്ദ്ര കാർഷിക ഇൻഷുറൻസ് പദ്ധതികൾ കേരളം അട്ടിമറിക്കുന്നു; ഇടതുമുന്നണിയുടേത് കപട കർഷക സ്നേഹം: വി.മുരളീധരന്‍

കുട്ടനാട്ടിലേക്ക് ഇടതുമുന്നണി നേതാക്കൾ പോകാത്തത് എന്തെന്നും മുരളീധരൻ ആരാഞ്ഞു. ഇടതുമുന്നണിയുടെ കപട കർഷക സ്നേഹം ജനം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

 • Share this:
  തിരുവനന്തപുരം: നിരണത്ത് ആത്മഹത്യ ചെയ്ത കർഷകന് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുടെയും പ്രധാൻമന്ത്രി ഫസൽ ബിമ യോജനയുടെയും (Pradhan Mantri Fasal Bima Yojana) ഗുണഫലം എന്തുകൊണ്ട് ലഭ്യമായില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ (V Muraleedharan). സംസ്ഥാന വിഹിതം നൽകുന്നതിനുള്ള കാലതാമസം ആണ് കേരളത്തിൽ വിള ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിന് തടസ്സമെന്ന് മാധ്യമങ്ങളടക്കം നിരന്തരമായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നിട്ടും സംസ്ഥാന സർക്കാർ അലംഭാവം തുടർന്നെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

  കേരളത്തിലെ കണക്കുകൾ പരിശോധിച്ചാൽ നാമമാത്രമായ കർഷകരെയാണ്  കേന്ദ്ര സർക്കാരിൻറെ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കുട്ടനാട് ഉൾപ്പെടെ
  പലസ്ഥലങ്ങളിലും കൃഷി ഓഫീസർമാരെ സമയത്തിന് നിയമിക്കാൻ നടപടിയെടുത്തിട്ടില്ല എന്നുള്ള ആരോപണവും ഉയർന്നിട്ടുണ്ട്. വന്യജീവികളുടെ ആക്രമണം തടയാനുള്ള കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ട് സർക്കാർ നിരന്തരമായി പാഴാക്കുന്നു എന്ന ആരോപണത്തെ കുറിച്ച് സംസ്ഥാന സർക്കാരും കൃഷിമന്ത്രിയും മറുപടി പറയണം എന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

  രാജ്യവ്യാപകമായി കർഷകരുടെ പ്രക്ഷോഭത്തിനു നേതൃത്വം നൽകുന്നത് തങ്ങളുടെ പാർട്ടിയാണെന്ന് അവകാശപ്പെടുന്ന ആളുകൾ ആണ് കേരളം ഭരിക്കുന്നത്. കുട്ടനാട്ടിലേക്ക് ഇടതുമുന്നണി നേതാക്കൾ പോകാത്തത് എന്തെന്നും മുരളീധരൻ ആരാഞ്ഞു. ഇടതുമുന്നണിയുടെ കപട കർഷക സ്നേഹം ജനം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ഹയർസെക്കണ്ടറി വിദ്യാർഥികൾക്ക് മലയാളത്തിൽ പഠിക്കാം;  സ്വയംപഠന സഹായികളുമായി സ്‌കോൾ-കേരള


  തിരുവനന്തപുരം: സ്‌കോൾ-കേരള വിദ്യാർഥികൾക്ക് സ്വയംപഠിക്കാവുന്ന തരത്തിൽ ഹയർ സെക്കണ്ടറി (Higher Secondary) പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി ഇംഗ്ലീഷിൽ തയ്യാറാക്കി വിതരണം ചെയ്തുവരുന്ന സ്വയംപഠന സഹായികളുടെ മലയാള പരിഭാഷ (Malayalam Translation) പുറത്തിറക്കി. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി (Sociology) എന്നീ വിഷയങ്ങളുടെ ഒന്നാം വർഷത്തെ സ്വയംപഠന സഹായികളാണ് മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്.

  Also Read- കെ.വി തോമസിനെ സുധാകരന്‍ ഒരു ചുക്കും ചെയ്യില്ല, 'ധൈര്യമുണ്ടെങ്കില്‍ തൊട്ടു നോക്കൂ'; വെല്ലുവിളിച്ച് എ എ റഹീം</a

  സ്‌കോൾ-കേരള ചെയർമാൻ കൂടിയായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ. എ. എസിന് നൽകി പുസ്തകങ്ങൾ പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു ഐ. എ. എസ് മുഖ്യ അതിഥിയായി. സ്‌കോൾ-കേരള വൈസ് ചെയർമാൻ ഡോ. പി പ്രമോദ്, അക്കാദമിക് അസോസിയേറ്റ് ലത പി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

  അടുത്ത ആഴ്ച മുതൽ സ്‌കോൾ-കേരളയുടെ സംസ്ഥാന/ജില്ലാ കേന്ദ്രങ്ങളിൽ നിന്നും ഇവയുടെ വിൽപ്പന ആരംഭിക്കും. വിലയും മറ്റ് വിശദാംശങ്ങളും സ്‌കോൾ-കേരളയുടെ വെബ് സൈറ്റിൽ നിന്ന് ലഭിക്കും. ഹയർസെക്കണ്ടറി കോഴ്‌സിന് പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രയോജനപ്രദമാകുന്നതിന് ഹയർസെക്കണ്ടറി പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തിൽ അൽപ്പംപോലും ചോർച്ചവരാതെ സമഗ്രവും ശാസ്ത്രീയവും ലളിതവുമായ രീതിയിലാണ് തർജ്ജമ നിർവഹിച്ചിട്ടുള്ളത്. വിദ്യാർഥികൾക്ക് അനായാസം ഗ്രഹിക്കുന്നതിനായി ചാർട്ടുകൾ, ഗ്രാഫുകൾ, പട്ടികകൾ എന്നിവയിലൂടെ പാഠഭാഗങ്ങൾ ലളിതമായി പ്രതിപാദിച്ചിരിക്കുന്നു. ഓരോ പഠനനേട്ടങ്ങൾക്കും പ്രത്യേക ഊന്നൽ നൽകിയിട്ടുള്ള വിവരണങ്ങളും ഹയർസെക്കണ്ടറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി ഓരോ പാഠഭാഗത്തിനും അനുബന്ധമായി പ്രധാന ചോദ്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

  നിരന്തര മൂല്യനിർണ്ണയം, സ്വയം വിലയിരുത്തൽ തുടങ്ങിയപ്രവർത്തനങ്ങളും ഉൾപ്പെടുന്നു. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ ഒന്നും രണ്ടും വർഷത്തെ പാഠപുസ്തകങ്ങൾ നാല് ഭാഗങ്ങളായുള്ള സ്വയംപഠന സഹായികളായി ലഭിക്കും. സംസ്ഥാനത്തെ റഗുലർ ഹയർസെക്കണ്ടറി വിദ്യാർഥികൾ ഉൾപ്പെടെ മുഴുവൻ പേർക്കും പാഠപുസ്തകത്തോടൊപ്പം സ്‌കോൾ-കേരള തയ്യാറാക്കിയിട്ടുള്ള സ്വയംപഠന സഹായികൾ പ്രയോജനപ്പെടുത്താനാകും.
  Published by:Arun krishna
  First published: