അവധി ദിവസങ്ങളിലും ഇനി കോവിഡ് വാക്‌സിനേഷന്‍ നല്‍കണമെന്ന് മുഖ്യമന്തി പിണറായി വിജയന്‍. അനുബന്ധ രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കുമാണ് മുന്‍ഗണന. സിറിഞ്ച് ക്ഷാമം ഉണ്ടാവാതെ ഇടപെടണമെന്നും കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുമ്പോള്‍ മുഖ്യമന്ത്രി ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി.
അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ കോവിഡ് ബാധിതരായാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വാര്‍ഡ് സമിതികളും റാപ്പിഡ് റെസ്‌പോണ്‍സ് ടീമും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ടെലി മെഡിസിന്‍ സംവിധാനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
പത്തനംത്തിട്ട മുല്ലപ്പള്ളിയില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച 124 പേര്‍ക്ക് കോവിഡ് ബാധിച്ചത് പഠനവിഷയമാക്കാന്‍ ആരോഗ്യവകുപ്പിനും ആരോഗ്യ വിദഗ്ധ സമിതിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആറന്മുള വള്ളം കളിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ തവണ നല്‍കിയ ഇളവുകള്‍ മാത്രം നല്‍കിയാല്‍ മതിയെന്നും യോഗം തീരുമാനിച്ചു.
അതേ സമയം സംസ്ഥാനത്ത് പൂര്‍ണമായും സൗജന്യമായിരുന്ന കോവിഡാനന്തര ചികിത്സ, കാസപ് ചികിത്സ കാര്‍ഡ് ഉള്ളവര്‍ക്കും, ബിപിഎല്‍ കാര്‍ഡുകാര്‍ക്കും മാത്രമായി പരിമിതപ്പെടുത്തി. കോവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പണം ഈടാക്കാന്‍ ഉത്തരവ്.
എപിഎൽ വിഭാഗത്തിന് കിടക്കയ്ക്ക് ഒരു ദിവസം 750 രൂപ മുതൽ 2000 രൂപവരെ ഈടാക്കാനാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്. സ്വകാര്യ ആശുപത്രിയിൽ 2645 രൂപ മുതൽ 15,180 വരെ ഈടാക്കാനും അനുമതി. ബ്ലാക്ക് ഫംഗസ് രോഗിയുടെ ചികിത്സയ്ക്കും ഈ നിരക്ക് ബാധകമാണ്.
കോവിഡാനന്തര രോഗവുമായി സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയരാകുന്ന എപിഎൽ കാർഡുകാർ ഇനി മുതൽ പണം അടയ്ക്കണം. ജനറൽ വാർഡിൽ 750 രൂപയും, എച്ച്ഡിയു 1250 രൂപയും, ഐസിയു 1500 രൂപയും, ഐസിയു വെന്റിലേറ്റർ 2000 രൂപയുമാണ് സർക്കാർ ആശുപത്രിയിലെ ചികിത്സ നിരക്ക്.
മ്യൂക്കർമൈക്കോസിസ്, അഥവാ ബ്ലാക്ക് ഫംഗസ് ശരീരത്തിലെ വിവിധ ഭാഗങ്ങളിലെ തടിപ്പുകൾ തുടങ്ങി ചികിത്സയ്ക്കും നിരക്ക് ബാധകമാണ്. ശസ്ത്രക്രീയ്ക്ക് 4800 രൂപ മുതൽ 27500 രൂപവരെ വിവിധ വിഭാഗങ്ങളിൽ ഈടാക്കും. സ്വകാര്യ ആശുപത്രിയിലെയും കോവിഡാനന്തര ചികിത്സ നിരക്ക് ഏകീകരിച്ചു. 2645 രൂപ മുതൽ 2910 രൂപവരെയാണ് സ്വകാര്യ ആശുപത്രികളിൽ വാർഡുകളിൽ ഒരു ദിവസം ഈടാക്കാവുന്നത്.
ഐസിയു 7800 മുതൽ 8580 രൂപ വരെ ആശുപത്രികൾക്ക് ഒരു ദിവസം ഈടാക്കാം. വെന്റിലേറ്റർ 13,800 രൂപ മുതൽ 15,180 രൂപവരെയാണ് ഒരു ദിവസം ഈടാക്കാവുന്നത്. ആശുപത്രിയിലെ കിടക്കകളുടെ എണ്ണം അനുസരിച്ചാണ് തുകയിലെ ഏറ്റക്കുറച്ചിലുകൾ. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.