• HOME
  • »
  • NEWS
  • »
  • kerala
  • »
  • Holiday| ചെറിയ പെരുന്നാൾ: ചൊവ്വാഴ്ചയും സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചു

Holiday| ചെറിയ പെരുന്നാൾ: ചൊവ്വാഴ്ചയും സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചു

സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും

  • Share this:
    തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. ഈദുൽ ഫിത്വർ പ്രമാണിച്ച് നാളെ നടത്താനിരുന്ന ജെ ഡി സി പരീക്ഷ ( ബാങ്കിംഗ്) ബുധനാഴ്ചയിലേക്ക് മാറ്റി. സമയ ക്രമത്തിൽ മാറ്റമില്ല. പൊതു അവധി സഹകരണ സ്ഥാപനങ്ങൾക്കും ബാധകമാക്കിയിട്ടുണ്ട്. കേരള ബാങ്ക് അടക്കമുള്ള സഹകരണ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.

    ചെറിയ പെരുന്നാൾ പ്രമാണിച്ച് കലണ്ടർ അവധി തിങ്കളാഴ്ചയാണ്. മാസപ്പിറവി കാണാത്തതിനാൽ കേരളത്തിൽ ചൊവ്വാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന സാഹചര്യത്തിൽ ഒരു ദിവസം കൂടി അവധി നൽകിയത്.

    ശവ്വാൽ മാസപ്പിറ കണ്ട വിവരം ലഭിക്കാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി കേരളത്തിൽ ഈദുൽ ഫിത്​ർ ചൊവ്വാഴ്ചയായിരിക്കുമെന്ന് മതപണ്ഡിതർ അറിയിച്ചിരുന്നു.

    ''ശവ്വാൽ മാസപ്പിറവി കണ്ടവിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമദാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ച (3-05-2022) ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.''

    അതേസമയം ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ. റമദാനിലെ 30 ദിനങ്ങളും പൂർത്തിയാക്കിയാണ് ഗൾഫിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.

    ശവ്വാല്‍ മാസപ്പിറവി കണ്ടു; ഒമാനില്‍ ചെറിയ പെരുന്നാള്‍ ഇന്ന്

    ഒമാനില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ഈദുല്‍ ഫിത്വര്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി കാണാന്‍ ഒമാന്റെ വിവിധ കേന്ദ്രങ്ങളില്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയിരുന്നു. ഇതര ജി സി സി രാഷ്ട്രങ്ങളിലും തിങ്കളാഴ്ച ചെറിയ പെരുന്നാളാണ്.

    സൗദിയിലും യുഎഇയിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കും. റമദാൻ 30 ദിവസം പൂർത്തിയാക്കിയതിനാലാണ് തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
    Published by:Rajesh V
    First published: