കിഫ്ബി മസാല ബോണ്ട്: പ്രതിപക്ഷ ആരോപണം തള്ളി സർക്കാർ

ഇന്ത്യൻ ഓഹരി വിപണിയിൽ 13,000 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുള്ള കനേഡിയൻ സർക്കാർ അംഗീകൃത കമ്പനിയാണ് സിഡിപിക്യു

news18
Updated: April 6, 2019, 6:13 PM IST
കിഫ്ബി മസാല ബോണ്ട്: പ്രതിപക്ഷ ആരോപണം തള്ളി സർക്കാർ
ലാവലിൻ
  • News18
  • Last Updated: April 6, 2019, 6:13 PM IST
  • Share this:
തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടുകൾ വാങ്ങിയ കമ്പനിക്ക് എസ്.എൻ.സി ലാവ്ലിനുമായി ബന്ധമുണ്ടെന്ന പ്രതിപക്ഷനേതാവിന്‍റെ ആരോപണം തള്ളി സർക്കാർ. എസ്എൻസി ലാവ്ലിനുമായി ഒരു ബന്ധവും ഇല്ലാത്ത കനേഡിയൻ സർക്കാർഅംഗീകൃത കമ്പനിയാണ് ഓഹരി വാങ്ങിയതെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. ഇന്ത്യൻ ഓഹരി വിപണിയിൽ 13,000 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുള്ള കനേഡിയൻ സർക്കാർ അംഗീകൃത കമ്പനിയാണ് സിഡിപിക്യു. എസ്എൻസി ലാവ്ലിനുമായി കമ്പനിക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിയുടെ മസാല ബോണ്ടുകൾ വാങ്ങിയത് എസ്.എൻ.സി.ലാവ്ലിനുമായി ബന്ധമുള്ള കമ്പനിയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രംഗത്തെത്തിയത്. ഇടപാടിൽ മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കുമുള്ള പങ്ക് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.

കിഫ്ബി മസാല ബോണ്ടുകൾ വാങ്ങിയത് ലാവ്ലിനുമായി ബന്ധമുള്ള കമ്പനി; ആരോപണവുമായി പ്രതിപക്ഷം

കിഫ്ബിയുടെ മസാല ബോണ്ടുകൾ സി ഡി പി ക്യു എന്ന കനേഡിയൻ കമ്പനിക്ക് വിറ്റഴിച്ചതായി കഴിഞ്ഞ ദിവസം സർക്കാർ അറിയിച്ചിരുന്നു. സിപിഡിക്യു എന്ന കമ്പനിക്ക് കരിമ്പട്ടികയിൽ ഉൾപ്പെട്ട എസ്.എൻ.സി. ലാവ്ലിനിൽ 20 ശതമാനം ഓഹരി പങ്കാളിത്തമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ലാവ്ലിൻ കമ്പനിയുമായി ബന്ധമുള്ള കമ്പനി ബോണ്ടുകൾ വാങ്ങിയത്. ഇതിൽ അഴിമതിയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
First published: April 6, 2019, 6:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading