• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

അങ്ങനെ അതിവേഗ റയിൽപ്പാതയുടെ കാര്യത്തിലും തീരുമാനമായി

news18india
Updated: January 11, 2019, 12:18 PM IST
അങ്ങനെ അതിവേഗ റയിൽപ്പാതയുടെ കാര്യത്തിലും തീരുമാനമായി
news18india
Updated: January 11, 2019, 12:18 PM IST
തിരുവനന്തപുരം : അതിവേഗ റയിൽപ്പാത പദ്ധതി ഉപേക്ഷിച്ച് കേരള സർക്കാര്‍. തിരുവനന്തപുരം-മാംഗ്ലൂർ അതിവേഗ റയില്‍പ്പാത സ്ഥാപിക്കാൻ രൂപവത്കരിച്ച കേരള ഹൈസ്പീഡ് റയിൽ കോർപ്പറേഷന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.

Also Read-ശബരിമലയിൽ നൂറോളം യുവതികൾ ദർശനം നടത്തി; ഇനിയും നടത്തുമെന്ന് മന്ത്രി മണി

വെറും നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരം-മാംഗ്ലൂർ യാത്ര സാധ്യമാകുന്ന തരത്തിലായിരുന്നു അതിവേഗ പാത വിഭാവനം ചെയ്തത്. ഡൽഹി മെട്രോ റയിൽ കോർപ്പറേഷന്റെ സഹകരണത്തോടെ ഇതിനായി സർവെ നടപടികൾ ആരംഭിച്ചിരുന്നുവെങ്കിലും വ്യാപക എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന് പൂർത്തിയാക്കാനായിരുന്നില്ല.
Loading...

പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ തിരുവനന്തപുരം മുതൽ കണ്ണൂർ‌ വരെ 430 കിലോമീറ്റർ ദൂരത്തിൽ ഡിഎംആർസി പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു,ടെൻഡർ ക്ഷണിച്ച് കൊറിയൻ സഹകരണത്തോടെ പ്രവർത്തിക്കുന്ന കമ്പനിക്ക് കരാർ നൽകാൻ തീരുമാനിക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ ഭീമമായ സാമ്പത്തിക ചിലവ് കണക്കിലെടുത്ത് സർക്കാർ പദ്ധതിയിൽ നിന്ന് പിൻമാറാൻ തീരുമാനിക്കുകയായിരുന്നു.

Also Read-ആർത്തവ അയിത്തത്തിനെതിരേ കേരളം അണിചേരും; മുഖ്യമന്ത്രി പങ്കെടുക്കും

ഇന്ത്യൻ റെയില്‍വെയുമായി ചേർന്ന് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ രൂപീകരിച്ച് നിലവിലുള്ള  പാതകൾക്ക് സമാന്തരമായി സെമി ഹൈസ്പീഡ് പദ്ധതിയാണ് ഇനി പരിഗണിക്കുന്നത്.

First published: January 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍