നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഈന്തപ്പഴം വന്ന വഴിതേടി സർക്കാർ; കസ്റ്റംസിന് വിവരാവകാശ അപേക്ഷ നൽകിയത് അഡീ. പ്രോട്ടോക്കോൾ ഓഫീസർ 

    ഈന്തപ്പഴം വന്ന വഴിതേടി സർക്കാർ; കസ്റ്റംസിന് വിവരാവകാശ അപേക്ഷ നൽകിയത് അഡീ. പ്രോട്ടോക്കോൾ ഓഫീസർ 

    സംസ്ഥാന സർക്കാർ കേന്ദ്ര ഏജൻസിയിൽ നിന്ന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത് ചരിത്രത്തിലാദ്യം

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
    തിരുവനന്തപുരം: യു എ ഇ കോൺസുലേറ്റിലേക്കുള്ള ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപെട്ട നടപടിക്രമങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ.  തിരുവനന്തപുരത്തെ കസ്റ്റംസ് വിഭാഗം അസിസ്റ്റന്‍റ് കമ്മീഷണർക്കാണ് അപേക്ഷ. ചരിത്രത്തിലാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സിയില്‍നിന്ന് വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടുന്നത്.

    Also Read- മേൽവസ്ത്രം മാറ്റാതെ മാറിടത്തിൽ തൊട്ടാൽ പീഡനമല്ലെന്ന വിവാദ ഉത്തരവിട്ട ജഡ്ജിയെ സ്ഥിരപ്പെടുത്തില്ല

    ഈന്തപ്പഴ ഇറക്കുമതി വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് അസാധാരണ നടപടി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റേറ്റ് അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസർ എ പി രാജീവൻ്റെ അപേക്ഷയില്‍ ആറു ചോദ്യങ്ങളാണുള്ളത്.  കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ എത്ര കേസുകളിൽ നിയമവ്യവഹാരം ആരംഭിച്ചു എന്നാണ് ഒരു ചോദ്യം.

    Also Read- ചാലക്കുടിയിലെ ലോഡ്ജിൽ ബന്ധുക്കളായ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി

    വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രോട്ടോകോള്‍ ഹാന്‍ഡ്ബുക്ക് പ്രകാരം എക്സെംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ള വസ്തുക്കള്‍ ഇതിന് അനുസൃതമായി ഉപയോഗിക്കപ്പെടുന്നു എന്നുറപ്പുവരുത്താനുള്ള എന്തെല്ലാം നടപടിക്രമങ്ങളാണ് കസ്റ്റംസിനുള്ളതെന്നും അപേക്ഷയിൽ ചോദിക്കുന്നു. നയതന്ത്ര ഓഫീസുകളുടെ ഉപയോഗത്തിനായി കസ്റ്റംസ് ഡ്യൂട്ടി കൂടാതെ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിക്കൊടുക്കാന്‍ ആർക്കാണ് ഉത്തരവാദിത്വമെന്നാണ് മറ്റൊരു ചോദ്യം.

    Also Read- 'നല്ലായിറുക്ക്'; കൂൺ ബിരിയാണി രുചിച്ച് രാഹുൽ പറഞ്ഞു; വീഡിയോ വൈറൽ

    09- 05- 2017ല്‍ ബില്‍ നമ്പര്‍ 9624365 പ്രകാരം തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനുവദനീയമല്ലാത്ത കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന് ആരാണ് ഡ്യൂട്ടി അടയ്ക്കേണ്ടതെന്നും കസ്റ്റംസിനോട് ചോദിക്കുന്നു. ഈ ബില്ലില്‍ ഇറക്കുമതി ചെയ്ത വസ്തുക്കളുടെ കാര്യത്തില്‍ കസ്റ്റംസ് നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ,
    ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി കസ്റ്റംസ് ആക്ട് 1962ലെ സെക്ഷന്‍ 108 പ്രകാരം എത്ര പേര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്. അവരുടെ പേരും തസ്തികയും അവര്‍ ഏതു സംഘടനയുമായി ബന്ധപ്പെട്ടവരാണെന്നുമുള്ള വിവരങ്ങള്‍ ലഭ്യമാക്കണം എന്നിവയാണ് ചോദ്യങ്ങൾ.

    Also Read- കിണറ്റില്‍ വീണ നായ്ക്കുട്ടിയെ രക്ഷിക്കാന്‍ ആളെ കൂട്ടിയ നായ

    കേന്ദ്ര ഏജൻസികൾക്കെതിരായ പോരാട്ടത്തിൽ രാഷ്ട്രീയ വഴികളിലേക്കും നിയമവഴികളിലേക്കും സർക്കാർ നേരത്തേ കടന്നതാണ്. ഇപ്പോൾ വിവരാവകാശ നിയമവും സർക്കാർ ആയുധമാക്കുകയാണ്.
    Published by:Rajesh V
    First published:
    )}