HOME /NEWS /Kerala / Rosewood | ഈട്ടിത്തടി ലേലത്തിൽ സർക്കാരിന് റെക്കോര്‍ഡ് വരുമാനം; നിലമ്പൂർ അരുവക്കോട് ഡിപ്പോയിലെ ലേലത്തില്‍ കിട്ടിയത് 1.52 കോടി രൂപ

Rosewood | ഈട്ടിത്തടി ലേലത്തിൽ സർക്കാരിന് റെക്കോര്‍ഡ് വരുമാനം; നിലമ്പൂർ അരുവക്കോട് ഡിപ്പോയിലെ ലേലത്തില്‍ കിട്ടിയത് 1.52 കോടി രൂപ

വനം വകുപ്പിന്റെ അരുവാക്കോട് ഡിപ്പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഈട്ടിത്തടി ലേലമാണ്  നടക്കുന്നത്

വനം വകുപ്പിന്റെ അരുവാക്കോട് ഡിപ്പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഈട്ടിത്തടി ലേലമാണ്  നടക്കുന്നത്

വനം വകുപ്പിന്റെ അരുവാക്കോട് ഡിപ്പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഈട്ടിത്തടി ലേലമാണ്  നടക്കുന്നത്

  • Share this:

    നിലമ്പൂർ അരുവക്കോട് ഡിപ്പോയിലെ ഈട്ടിത്തടി ലേലത്തിൽ സർക്കാരിന് റെക്കോര്‍ഡ് വരുമാനം 1.52 കോടി രൂപ ആണ് ലേലത്തിലൂടെ ഇത് വരെ ലഭിച്ചത്.  500 വർഷം പഴക്കം ചെന്ന ഈട്ടിക്ക് ലഭിച്ചത് ഘനമീറ്ററിന് 5,00,500 രൂപയാണ്. എന്നാൽ 250 വർഷം പഴക്കമുള്ള തടിയ്ക്കാണ് അധികവില കിട്ടിയത്. മുക്കാൽ നൂറ്റാണ്ടിന്റെ ചരിത്രമുള്ള ഡിപ്പോയിൽ ഇത്രയും ഈട്ടിത്തടികൾ വിൽപനയ്ക്ക് വയ്ക്കുന്നത് ഇതാദ്യമാണ്.

    വനം വകുപ്പിന്റെ അരുവാക്കോട് ഡിപ്പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഈട്ടിത്തടി ലേലമാണ്  നടക്കുന്നത്. 250 മുതൽ 500 വർഷം വരെ മൂപ്പെത്തിയ മരത്തടികളാണു ലേലം ചെയ്യുന്നത്. മൊത്തം 170 ഘനമീറ്റർ തടിയാണ് 2 ഘട്ടങ്ങളിലായി ലേലം ചെയ്യുക.  കരുവാരകുണ്ട് മാമ്പുഴയിൽ പൊതുമരാമത്ത് റോഡിൽനിന്ന് മുറിച്ച 500 വർഷം പഴക്കം ചെന്ന തടിയാണ് കൂട്ടത്തിലെ പ്രധാന ആകർഷണം. ഇതിന് ലേലത്തിൽ ഘനമീറ്ററിന് 5,00,500 രൂപ ലഭിച്ചു.

    Also Read- അട്ടപ്പാടിയിൽ യുവാവിനെ മർദിച്ച് കൊന്ന കേസില്‍ 6 പ്രതികള്‍ അറസ്റ്റിൽ

    തടിയുടെ ഒരു കഷ്ണത്തിന് 28 ശതമാനം നികുതി ഉൾപ്പെടെ 11,02,805 രൂപ ആണ് സർക്കാരിന് കിട്ടിയത്. അതേസമയം, കരുളായി എഴുത്തുകല്ല് വനമേഖലയിൽ നിന്നെത്തിച്ച 250 വർഷം മൂപ്പുള്ള തടിക്ക് ഘനമീറ്ററിന് 5,51,000 രൂപ കിട്ടി. ബി ഒന്ന് ഇനത്തിലെ രണ്ടു കഷണങ്ങളും എറണാകുളം ജം വുഡ് ആണ് മോഹവിലക്ക് സ്വന്തമാക്കിയത്. പ്രായക്കുറവുണ്ടെങ്കിലും നീളവും വണ്ണവും കൊണ്ട് ലക്ഷണമൊത്തതാണ് എഴുത്തുകല്ലിലെ തടി.

     Also Read- വ്യാജ ആംബര്‍ഗ്രീസിന്‍റെ പേരില്‍ കോടികളുടെ തട്ടിപ്പ് ; അഞ്ചംഗ സംഘം പിടിയില്‍

    മാമ്പുഴയിൽനിന്നുള്ള തടി മൊത്തം 1.72 ഘനമീറ്ററുണ്ട്. നികുതികൾ ഉൾപ്പെടെ 11.28 ലക്ഷം രൂപയാണ് ഒറ്റക്കഷണത്തിൽനിന്ന് സർക്കാരിന് ലഭിച്ചത്.  കയറ്റുമതി വിഭാഗത്തിൽപ്പെട്ട തടിയാണിത്.

    " 1953ലാണ് അരുവാക്കോട് തടി ഡിപ്പോ തുടങ്ങിയത്. അന്ന് മുതൽ ഇന്ന് വരെ ഡിപ്പോയുടെ ചരിത്രത്തിൽ ഇത്ര മാത്രം തടികൾ, അതും ഈട്ടി തടികൾ ലേലം ചെയ്തു പോയിട്ടില്ല..250 മുതൽ 500 വർഷം വരെ പഴക്കമുള്ള മരത്തടികളാണ് ലേലത്തിൽ വയ്ക്കുന്നത്. 500 വർഷം പഴക്കമുള്ള ഈട്ടിത്തടിയാണ് ലേലത്തിൽ ഏറ്റവും ശ്രദ്ധേയമായത്.1.73 ക്യൂബിക് മീറ്റർ ആണ്  ആണ് ഈട്ടിത്തടിയുടെ അളവ് .മൊത്തം 11 ലക്ഷം രൂപയുടെ വരുമാനം ഈ ഒരൊറ്റ കഷ്ണം തടിയുടെ ലേലം കൊണ്ട് തന്നെ ലഭിച്ചു."- അരുവാക്കോട് സെൻട്രൽ ഡിപ്പോ റേഞ്ച് ഓഫീസർ ഭാസി ബാഹുലേയൻ പറഞ്ഞു.

    മൊത്തം 200 ലോട്ട് ഈട്ടിത്തടികളാണ് ഡിപ്പോയിൽ ലേലത്തി നുള്ളത്. കഴിഞ്ഞ ദിവസം ലേല ത്തിനു വച്ച 100 ലോട്ടുകളിൽ 51 എണ്ണം വിറ്റുപോയി. 6 ലോട്ടുകളുടെ വിൽപന നടത്തിയെങ്കിലും ഉറപ്പിക്കാൻ സിസിഎഫിന്റെ അനുമതി ലഭിക്കണം. ബാക്കി വന്നതുൾപ്പെടെ ശേഷിക്കുന്ന തടികൾ ഉൾപ്പെടെ ഈ മാസം ലേലം ചെയ്യും.

    First published:

    Tags: Auction, Kerala forest, Nilambur