നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • അധ്യാപക നിയമനം; ഉത്തരവ് ലഭിച്ചവരെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

    അധ്യാപക നിയമനം; ഉത്തരവ് ലഭിച്ചവരെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

    സ്‌കൂള്‍ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടന്‍ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്‌കൂള്‍ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

      അതേസമയം ഉത്തരവ് ലഭിച്ചവര്‍ക്ക്് സ്‌കൂള്‍ തുറന്നാലെ ജോലിയില്‍ പ്രവേശിക്കാനുകു എന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ മാത്രമേ ഇവരെ ജോലിയില്‍ പ്രവേശിക്കാനാകൂ എന്ന തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

      Also Read-കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത്; അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

      ഉന്നതതല യോഗത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി,ധനവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍,ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍.കെ. സിംഗ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യുക്കേഷന്‍ കെ ജീവന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

      അതേസമയം ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളില്‍ പലര്‍ക്കും 2020- 21 അധ്യയനവര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. 2004 മുതലാണ് ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി വര്‍ഷം തോറും സ്‌കോളര്‍ഷിപ്പ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നത്.

      Also Read-Rain Alert | സംസ്ഥാനത്ത് ജൂലൈ ആറു മുതല്‍ കാലവര്‍ഷം ശക്തമാകും

      നേരത്തെ 19,000 രൂപയായിരുന്നു സ്‌കോളര്‍ഷിപ്പ് തുക. എന്നാല്‍ 2017 ല്‍ 28,500 രൂപയായി വര്‍ധിപ്പിച്ചു. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം 50 ശതമാനവും ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ 25 ശതമാനവും വീതമാണ് ഫണ്ട് അനുവദിക്കുന്നത്.

      Also Read-ഇന്ധനവില വര്‍ധനവ്; കേന്ദ്ര സര്‍ക്കാരും ബിജെപിയും കോടികളുടെ കൊള്ള നടത്തുന്നു; എ വിജയരാഘവന്‍

      പഞ്ചായത്തിലെ ഐ സി ഡി എസ് സൂപ്പര്‍വൈസറാണ് തുക കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. എന്നാല്‍ പല പഞ്ചായത്തുകളിലും ഐസിഡിഎസ് ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ആക്ഷേപം ഉണ്ട്. കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി സ്‌പെഷ്യല്‍ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. അതിനാല്‍ സ്‌കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ കഴിഞ്ഞവര്‍ഷം അനിശ്ചിതത്വം ഉണ്ടായിരുന്നു.

      Also Read-KSRTC നന്നാകുമോ? ഡയറക്ടർ ബോർഡിൽ ഇനി വിദഗ്ദ്ധർ മാത്രം; രാഷ്ട്രീയക്കാരെ ഒഴിവാക്കി പുനഃസംഘടിപ്പിച്ചു

      എന്നാല്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ നേരിടുന്ന പ്രതിസന്ധി കാരണം മുഴുവന്‍ സ്‌കോളര്‍ഷിപ്പ് തുകയും അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് പ്രത്യേക സാമ്പത്തിക സഹായമായി കണക്കാക്കി അനുവദിക്കണമെന്ന് ജനുവരിയില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പല വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് തുക ലഭിച്ചിട്ടില്ല.
      Published by:Jayesh Krishnan
      First published:
      )}