• HOME
 • »
 • NEWS
 • »
 • kerala
 • »
 • Boat owners | നെതർലൻഡ്സ് രാജാവിന് വേണ്ടി ബോട്ടുകൾ ഉപയോഗിച്ചു; രണ്ടര വർഷമായിട്ടും വാടകയില്ല; സർക്കാരിനെതിരെ ബോട്ടുടമകൾ ഹൈക്കോടതിയിലേക്ക്

Boat owners | നെതർലൻഡ്സ് രാജാവിന് വേണ്ടി ബോട്ടുകൾ ഉപയോഗിച്ചു; രണ്ടര വർഷമായിട്ടും വാടകയില്ല; സർക്കാരിനെതിരെ ബോട്ടുടമകൾ ഹൈക്കോടതിയിലേക്ക്

2018 ലെ പ്രളയത്തിന് പിന്നാലെയാണ് റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ നെതര്‍ലന്‍റ്സ് സന്ദര്‍ശിച്ചത്

Kerala High Court

Kerala High Court

 • Share this:
  ആലപ്പുഴ: നെതര്‍ലന്‍റ്സ് രാജാവിന്‍റെയും രാജ്ഞിയുടെയും ആലപ്പുഴ സന്ദർശനത്തിന് എടുത്ത ബോട്ടുകളുടെ വാടക രണ്ടര വര്‍ഷം കഴിഞ്ഞിട്ടും സർക്കാർ നൽകുന്നില്ലെന്ന് പരാതി. സർക്കാർ ഓഫീസുകള്‍ കയറിയിറങ്ങി മടുത്ത പതിനൊന്ന് ബോട്ടുടമകള്‍ വാടക ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

  2018 ലെ പ്രളയത്തിന് പിന്നാലെയാണ് റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ നെതര്‍ലന്‍റ്സ് സന്ദര്‍ശിച്ചത്. വെള്ളപ്പൊക്കത്തെ നെതര്‍ലന്‍റ്സ് അതിജീവിക്കുന്നത് എങ്ങനെയെന്ന് നേരിട്ട് കണ്ടു മനസിലാക്കാനാണ് മുഖ്യമന്ത്രിയും സംഘവും അവിടം സന്ദർശനം നടത്തിയത്. തിരികെ നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രി നെതര്‍ലന്റ്സ് രാജാവിനെയും രാഞ്ജിയേയും കേരളത്തിലേക്ക് ക്ഷണിച്ചു. കുട്ടനാട് സന്ദര്‍ശത്തിനായിരുന്നു പ്രധാനമായും രാജാവും സംഘവുമെത്തിയത്. ഇവര്‍ക്ക് സഞ്ചരിക്കാൻ വേണ്ടി കുട്ടനാട്ടില്‍ 11 ബോട്ടുകളാണ് സർക്കാർ സജ്ജീകരിച്ചത്.

  ആലപ്പുഴ പോര്‍ട്ട് ഓഫീസറായിരുന്നു ഇതുസംബന്ധിച്ച് ബോട്ടുടമകളുമായി കരാര്‍ ഉണ്ടാക്കിയത്. കുട്ടനാട് സന്ദർശനം കഴിഞ്ഞ് രാജാവും സംഘവും മടങ്ങിയിട്ട് രണ്ടര വ‍ര്‍ഷം പിന്നിട്ടെങ്കിലും ഇന്നുവരെ വാടകയിനത്തിൽ ഒരു പൈസ പോലും ബോട്ടുമകള്‍ക്ക് നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. ഒടുവിൽ സഹികെട്ടാണ് ബോട്ടുടമകള്‍ ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചത്. അഡ്വേക്കേറ്റ് എ ജയശങ്കറാണ് ബോട്ടുടമകൾക്കു വേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്നത്.

  House Boat Accident| കുട്ടനാട്ടിൽ ഹൗസ് ബോട്ട് മുങ്ങി; ഒരു മരണം

  കുട്ടനാട്ടിൽ ഹൗസ് ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. പള്ളാതുരുത്തി വാളാട്ടുതറ പ്രസന്നനാണ് മരിച്ചത്. രാവിലെ പത്തരയക്ക് കന്നിട്ട ജെട്ടിക്ക് സമീപമാണ് സംഭവം. ഇന്നലെ രാത്രി തമിഴ്നാട് സ്വദേശികളുമായി യാത്ര പോയ കാര്‍ത്തിക എന്ന ബോട്ട് പുലർച്ചെ നാലരക്ക് അതിഥികളെ തീരത്ത് ഇറക്കിയിരുന്നു. തൊട്ടുപിന്നാലെ ബോട്ട് മുങ്ങി.

  പിന്നീട് രാവില പത്തരയോടെ സഹായിയായ പ്രസന്നനെ ഇവരുടെ ലഗേജ് എടുക്കാന്‍ ബോട്ടിലേക്ക് കയറ്റി. ഈ സമയം ബോട്ടിന‍്റെ ഒരുചെറിയ ഭാഗം മാത്രമേ പുറത്ത് കാണാനുണ്ടായിരുന്നുള്ളൂ. പ്രസന്നൻ കയറിയതോടെ ബോട്ട് പൂര്‍ണമായി മൂങ്ങുകയും ഉള്ളില്‍ കുടുങ്ങുകയുമായിരുന്നു.

  ഫയർഫോഴ്സും പൊലീസും മൂന്ന് മണിക്കൂര്‍ നേരം നടത്തിയ തെരച്ചിലിലാണ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തിയത്. ഡ്രൈവര് രമേശന് ലൈസൻസോ ബോട്ടിന് രജിസ്ട്രേഷനോ ഇല്ലെന്ന് പൊലീസ് പറഞ്ഞു.

  തിരുവനന്തപുരത്ത് ഫ്ലാറ്റിന്റെ നിര്‍മ്മാണത്തിനിടെ സംരക്ഷണഭിത്തി തകര്‍ന്നു; തൊഴിലാളികള്‍ കുടുങ്ങി

  തിരുവനന്തപുരം പനവിളയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്ളാറ്റിന്റെ സംരക്ഷണഭിത്തി തകര്‍ന്നുവീണു. തകര്‍ന്ന ഭിത്തിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തൊഴിലാളികള്‍ കുടുങ്ങി. പരിക്കുകളോടെ ഒരാളെ പുറത്തെടുത്തു. ദീപക് ബര്‍മന്‍ (23) എന്ന വെസ്റ്റ് ബംഗാള്‍ സ്വദേശിയെയാണ് രക്ഷപ്പെടുത്തിയത. ഭക്ഷണം പാചകം ചെയ്തുകൊണ്ടിരുന്ന അതിഥി തൊഴിലാളികളാണ് മണ്ണിനടയില്‍പ്പെട്ടത്.

  കുടുങ്ങി കിടക്കുന്നയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മോഡല്‍ സ്‌കൂള്‍ റോഡിനോട് ചേര്‍ന്ന ഭാഗമാണ് ഇടിഞ്ഞത്. തൊഴിലാളിയുടെ നെഞ്ച് വരേയുള്ള ഭാഗം മാത്രമാണ് പുറത്തുള്ളത്.

  വലിയ സ്ലാബ് പോലുള്ള കോണ്‍ക്രീറ്റ് ഭാഗം അദ്ദേഹത്തിന്റെ ശരീരത്തിന്റെ മുകളിലാണ്. യന്ത്രസഹായം ഇല്ലാതെതന്നെ അദ്ദേഹത്തെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍. പരിക്കുകളോടെ രക്ഷപ്പെടുത്തിയ ദീപകിനെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
  Published by:Anuraj GR
  First published: