• HOME
  • »
  • NEWS
  • »
  • kerala
  • »
  • KTU വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ നിയമോപദേശത്തിന് 15 ലക്ഷം; സർക്കാർ ഉത്തരവിറങ്ങി

KTU വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ നിയമോപദേശത്തിന് 15 ലക്ഷം; സർക്കാർ ഉത്തരവിറങ്ങി

വിധിക്കെതിരെ സംസ്ഥാനം പുനഃപരിശോധന ഹർജി നൽകും. മുൻ വിസി ഡോ രാജശ്രീ എംഎസും പുനഃപരിശോധന ഹർജി നല്‍കിയിട്ടുണ്ട്

  • Share this:
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല (കെ ടി യു) വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ നിയമോപദേശത്തിന് സർക്കാർ ചെലവിടുന്നത് 15 ലക്ഷം. മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെ നിയമോപദേശത്തിന് തുക അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കി.

വിധിക്കെതിരെ സംസ്ഥാനം പുനഃപരിശോധന ഹർജി നൽകും. മുൻ വിസി ഡോ രാജശ്രീ എംഎസും പുനഃപരിശോധന ഹർജി നല്‍കിയിട്ടുണ്ട്. സെലക്ഷൻ കമ്മറ്റിയുടെ പിഴവിന് താൻ ഇരയായെന്ന് രാജശ്രീ നൽകിയ ഹർജിയിൽ പറയുന്നു.

Also Read-EXCLUSIVE | ആർസിസി നിയമനങ്ങളിലും CPM ഇടപെടൽ; ശുപാർശ നൽകിയത് കുടുംബശ്രീയിലൂടെ

യുജിസി ചട്ടങ്ങൾ പാലിക്കാതെയാണ് രാജശ്രീയുടെ നിയമനം എന്ന് ചൂണ്ടിക്കാട്ടിയാണ് കെടിയു വിസി നിയമനം കോടതി റദ്ദാക്കിയത്. വിസി നിയമനങ്ങളിൽ അടക്കം യുജിസി ചട്ടങ്ങൾ പാലിച്ചെ മതിയാകൂവെന്നായിരുന്നു ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

അതേസമയം സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വി സി നിയമനം ചോദ്യം ചെയ്തുള്ള സർക്കാർ ഹർജിക്കെതിരെ ഡോ. സിസ തോമസ് രംഗത്തെത്തി. ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ സർക്കാരിന് കഴിയില്ല. സർക്കാരിന്‍റെ ഹർജി നിലനിൽക്കില്ലെന്നും സിസ തോമസിന്‍റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
Published by:Jayesh Krishnan
First published: