• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഒന്നാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ ഒരു ഡയറക്ടറേറ്റിന് കീഴില്‍; ഖാദര്‍ കമ്മിഷന്‍ റിപ്പോർട്ട് നടപ്പാക്കി ഉത്തരവിറങ്ങി

ഒന്നു മുതല്‍ പ്ലസ്ടു വരെ ഇനി ഒരു ഡയറക്ടറേറ്റിന് കീഴിലാകുന്നതിനു പുറമെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പരീക്ഷാ കമ്മീഷണറുടെ കീഴിലാകും

news18
Updated: June 1, 2019, 3:47 PM IST
ഒന്നാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ ഒരു ഡയറക്ടറേറ്റിന് കീഴില്‍; ഖാദര്‍ കമ്മിഷന്‍ റിപ്പോർട്ട് നടപ്പാക്കി ഉത്തരവിറങ്ങി
News 18
  • News18
  • Last Updated: June 1, 2019, 3:47 PM IST IST
  • Share this:
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെയും അധ്യാപ-അനധ്യാപ ജീവനക്കാരുടെയും എതിർപ്പ് നിലനിൽക്കെ ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഒന്നാം ക്ലാസ് മുതല്‍ 12-ാം ക്ലാസുവരെ ഒറ്റ ഡയറക്ടറേറ്റിനു കീഴിലാക്കണമെന്നതാണ് കമ്മിഷന്റെ പ്രധാന ശിപാര്‍ശ. സര്‍ക്കാര്‍ ഉത്തരവിറങ്ങിയ സാഹചര്യത്തില്‍ ഒന്നു മുതല്‍ പ്ലസ്ടു വരെ ഇനി ഒരു ഡയറക്ടറേറ്റിന് കീഴിലാകുന്നതിനു പുറമെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പരീക്ഷാ കമ്മീഷണറുടെ കീഴിലാകും. റിപ്പോര്‍ട്ട് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചതിനു പിന്നാലെയാണ് വിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍ ഉത്തരവിറക്കിയത്.

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ച് ഡയറക്ടര്‍ ഓഫ് ജനറല്‍ എഡ്യുക്കേഷന് കീഴിലാക്കും. പരീക്ഷാ നടത്തിപ്പിനായി നിലവിലെ സംവിധാനം ഉപേക്ഷിച്ച് കമ്മീഷണര്‍ ഫോര്‍ ഗവണ്‍മെന്റ് എക്‌സാമിനേഷന്‍ രൂപീകരിച്ച് ഡെയറക്ടര്‍ ജനറല്‍ ഓഫ് ജനറല്‍ എഡ്യുക്കേഷനെ പരീക്ഷ കമ്മീഷണറാക്കുമെന്നും ഉത്തരവിലുണ്ട്.

എല്‍.പി, യു.പി, എച്ച്.എസ്. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ തുടരുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ജില്ലാ ഉപജില്ലാ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളെല്ലാം ഡയറക്ടര്‍ ജനറല്‍ ഓഫ് ജനറല്‍ എഡ്യുക്കേഷന്റെ നിയമന്ത്രണത്തിലാകും.

12-ാം ക്ലാസ് വരെയുള്ള സ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍ തസ്തിക ഇല്ലാതാകുകയും പ്രിന്‍സിപ്പല്‍ സ്‌കൂള്‍ മേധാവിയാകുകയും ചെയ്യും. ഹെഡ്മാസ്റ്റര്‍മാരുടെ തസ്തിക വൈസ് പ്രിന്‍സിപ്പല്‍ എന്ന് പുനഃനാമകരണം ചെയ്യും. എന്നാല്‍ ഹയര്‍സെക്കന്‍ഡറി ഇല്ലാത്ത സ്‌കൂളുകളില്‍ നിലവിലെ സ്ഥിതി തുടരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ശമ്പള വിതരണത്തിന് ഏകീകൃത സംവിധാനം നിലവില്‍ വരുന്നതുവരെ നിലവിലുള്ള രീതി തുടരും. പ്രിന്‍സിപ്പലിന്റെയും വൈസ് പ്രിന്‍സിപ്പലിന്റെയും ഉത്തരവാദിത്തങ്ങള്‍ നിശ്ചയിച്ചുള്ള ശിപാര്‍ശ സമര്‍പ്പിക്കാന്‍ ഡയറക്ടര്‍ ഓഫ് ജനറല്‍ എഡ്യൂക്കേഷനെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Also Read ഖാദർ റിപ്പോർട്ടിന് അംഗീകാരം; കേരളത്തിലെ വിദ്യാഭ്യാസമേഖല അടിമുടി മാറും

First published: June 1, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...