• HOME
  • »
  • NEWS
  • »
  • kerala
  • »
  • സർക്കാരിന് പ്രേമം 'ക്രിസ്റ്റയോട് ' തന്നെ; പുതിയ വാഹനങ്ങൾ വാങ്ങില്ലെന്ന ബജറ്റ് പ്രഖ്യാപനം വെറും വാക്ക്

സർക്കാരിന് പ്രേമം 'ക്രിസ്റ്റയോട് ' തന്നെ; പുതിയ വാഹനങ്ങൾ വാങ്ങില്ലെന്ന ബജറ്റ് പ്രഖ്യാപനം വെറും വാക്ക്

20 ലക്ഷത്തോളം വില വരുന്ന ഇന്നോവ ക്രിസ്റ്റയാണ് സർക്കാരിന്റെ പല വകുപ്പുകളിലും വാങ്ങിക്കൂട്ടുന്നത്.

സർക്കാരിന് പ്രേമം 'ക്രിസ്റ്റയോട് ' തന്നെ

സർക്കാരിന് പ്രേമം 'ക്രിസ്റ്റയോട് ' തന്നെ

  • Share this:
തിരുവനന്തപുരം: പുതിയ സർക്കാർ വാഹനങ്ങൾ വാങ്ങില്ല, പകരം ഇലക്ട്രിക് വാഹനങ്ങൾ വാടകയ്ക്ക് എടുക്കുമെന്നായിരുന്നു ബജറ്റ് അവതരണവേളയിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം. വളരെ കയ്യടി നേടിയ ഈ ബജറ്റ് പ്രഖ്യാപനം വന്ന് ഒരാഴ്ച പിന്നിടുമ്പോൾ തന്നെ പുതിയ വാഹനം വാങ്ങി. പതിവുപോലെ ഇന്നോവ ക്രിസ്റ്റ തന്നെ. ഗ്രാമവികസന കമ്മീഷണറേറ്റിലേക്കാണ് പുതിയ വാഹനം.

20 ലക്ഷത്തോളം വില വരുന്ന ഇന്നോവ ക്രിസ്റ്റയാണ് സർക്കാരിന്റെ പല വകുപ്പുകളിലും വാങ്ങിക്കൂട്ടുന്നത്. വാങ്ങൽ ചിലവിന് പുറമേ ഉയർന്ന പ്രവർത്തന ചിലവും വേണ്ടിവരുന്ന ഈ വാഹനം വാങ്ങുന്നതിനെതിരെ  വലിയ വിമർശനങ്ങൾ ധനവകുപ്പ് തന്നെ നേരത്തെ ഉയർത്തിക്കാട്ടിയതാണ്.

ALSO READ: ഭവിത പരീക്ഷയെഴുതി; KSRTC അപകടത്തിൽ അച്ഛൻ മരിച്ചതറിയാതെ

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കലിന്റെ കൂടി ഭാഗമായിട്ടാണ് പുതിയ വാഹനങ്ങൾ വാങ്ങേണ്ടെന്നും ഇലക്ട്രിക് വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനുമുള്ള തീരുമാനം. എന്നാൽ ഇത് ധനവകുപ്പ് തന്നെ അട്ടിമറിക്കുകയാണ്.

ഗ്രാമവികസന കമ്മീഷണറേറ്റിൽ ഉണ്ടായിരുന്ന 3 അംബാസിഡർ വാഹനങ്ങൾ  2017, 2018 വർഷങ്ങളിൽ കണ്ടം ചെയ്തുവെന്നും പകരം വാഹനങ്ങൾ ഇതുവരെ വാങ്ങിയിട്ടില്ലെന്നുമായിരുന്നു ധനവകുപ്പിന് ലഭിച്ച അപേക്ഷ.

നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റിൽ വാഹനം വാങ്ങുന്നതിന് പണം വകയിരുത്തിയിട്ടുണ്ടന്നും ഇതിന് അനുമതി നൽകണമെന്നും  കമ്മീഷണറേറ്റ് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചുകൊണ്ടാണ് ധനവകുപ്പ് വാഹനം വാങ്ങാൻ അനുമതി നൽകിയത്.
Published by:Naseeba TC
First published: