Kerala Police | പൊലീസ് തലപ്പത്ത് അഴിച്ചുപണി; ഹര്‍ഷിത അട്ടല്ലൂരി ഇന്റലിജന്‍സ് IG; ആര്.നിശാന്തിനി തിരുവനന്തപുരം റേഞ്ച് DIG
Kerala Police | പൊലീസ് തലപ്പത്ത് അഴിച്ചുപണി; ഹര്‍ഷിത അട്ടല്ലൂരി ഇന്റലിജന്‍സ് IG; ആര്.നിശാന്തിനി തിരുവനന്തപുരം റേഞ്ച് DIG
വിവിധ ജില്ലാ പൊലീസ് മേധാവിമാരെ സ്ഥലം മാറ്റുകയും സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന് നല്‍കുകയും ചെയ്തു.
News18 Malayalam
Last Updated :
Share this:
തിരുവനന്തപുരം: വിവാദങ്ങളില്‍ മുഖം നഷ്ടപ്പെട്ട പൊലീസ്(Police) സേനയില്‍ വന്‍ അഴിച്ചു പണിയുമായി സംസ്ഥാന സര്‍ക്കാര്‍(Kerala Government). വിവിധ ജില്ലാ പൊലീസ് മേധാവിമാരെ സ്ഥലം മാറ്റുകയും സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന് നല്‍കുകയും ചെയ്തു. ഹര്‍ഷിത അട്ടല്ലൂരിയെ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. പി പ്രകാശിനെ ദക്ഷിണമേഖല ഐജിയായും ആര് നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഡിഐജി ആയും നിയമിച്ചു.
ഐജിമാരായ മഹിപാല്‍ യാദവ്, ബല്‍റാം കുമാര്‍ ഉപാധ്യായ എന്നിവരെ എഡിജിപിമാരായി പ്രമോട്ട് ചെയ്തു. ട്രെയിനിംഗ് ചുമതലയുള്ള എഡിജിപിയായി ബല്‍റാം കുമാര്‍ ഉപാധ്യായക്ക് പുതിയ നിയമനം നല്കി. എഡിജിപി യോഗോഷ് ഗുപ്തയെ പൊലീസ് അക്കാദമി ഡയറക്ടറായി മാറ്റി നിയമിച്ചു.
ബല്‍റാം കുമാര്‍ ഉപാധ്യായക്ക് പകരക്കാരനായി ഐ.ജി ജി.സ്പര്‍ജന്‍ കുമാര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാവും. സഞ്ജയ് കുമാറിനെ ആംഡ് പൊലീസ് ബറ്റാലിയനില്‍ നിയമിച്ചു. രാഹുല്‍ ആര്.നായര്‍ കണ്ണൂര്‍ റേഞ്ച് ഐജിയായി തുടരും. പുട്ട വിമലാദിത്യ, അജിത ബീഗം, സതീഷ് ബിനോ എന്നിവര്‍ കേന്ദ്ര സര്‍വീസിലേക്ക് ഡപ്യൂട്ടേഷനില്‍ പ്രവേശിച്ചു.
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥാനം ഐജി റാങ്കിലേക്ക് ഉയര്‍ത്തി. പ്രമോഷന് ലഭിച്ച നിലവിലെ കമ്മീഷണര്‍ എ.വി.ജോര്‍ജ് ഇവിടെ തുടരും. എസ്.പി അംഗിത് അശോകിനെ തിരുവനന്തപുരം ഡിസിപിയായി നിയമിച്ചു. വൈഭവ് സക്ക്സേനയാണ് പുതിയ കാസര്‍കോഡ് എസ്.പി.
ആമോസ് മാമനെ കോഴിക്കോട് ഡിസിപിയായും നിയമിച്ചു. സ്വപ്നില്‍ മധു കര് മഹാജന് പുതിയ പത്തനംതിട്ട എസ്.പിയാവും. ദിവ്യ ഗോപിനാഥിനെ തിരുവനന്തപുരം റൂറല്‍ എസ്.പിയായും ഐശ്വര്യ ഡോഗ്രയെ തൃശ്ശൂര്‍ റൂറല്‍ എസ്.പിയായും നിയമിച്ചിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.