HOME » NEWS » Kerala » KERALA GOVERNMENT NURSES UNION CALLS FOR WITHDRAWAL OF MOVE TO INCREASE NUMBER OF COVID DUTY OF HEALTH WORKERS

ആരോഗ്യ പ്രവർത്തകരുടെ കോവിഡ് ഡ്യൂട്ടിയുടെ എണ്ണം കൂട്ടിയ നടപടി; പിൻവലിക്കണമെന്ന് കേരള ഗവ: നഴ്സസ് യൂണിയൻ

മുൻ കാലങ്ങളിലും സർവ്വീസ് സംഘടനകളുമായ് ആലോചിക്കാതെ നടത്തിയ പരിഷ്കരണം കേരളാ ഗവൺമെന്റ് നഴ്സസ് യൂണിയന്റെ പ്രതിഷേധ സമരത്തിന്റെ ഭാഗമായി അധികൃതർക്ക് പിൻവലിക്കേണ്ടി വന്നിട്ടുണ്ട്.

News18 Malayalam | news18
Updated: April 20, 2021, 5:43 PM IST
ആരോഗ്യ പ്രവർത്തകരുടെ കോവിഡ് ഡ്യൂട്ടിയുടെ എണ്ണം കൂട്ടിയ നടപടി; പിൻവലിക്കണമെന്ന് കേരള ഗവ: നഴ്സസ് യൂണിയൻ
nurse
  • News18
  • Last Updated: April 20, 2021, 5:43 PM IST
  • Share this:
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിലനിന്നിരുന്ന ആരോഗ്യ പ്രവർത്തകരുടെ കോവിഡ് ഡ്യൂട്ടി ഏഴു ദിവസത്തിൽ നിന്ന് പത്ത് ദിവസത്തിലേക്ക് മാറ്റിയ നടപടി പിൻവലിക്കണമെന്ന് കേരളാ ഗവൺമെന്റ് നഴ്സസ് യൂണിയൻ ജില്ലാ പ്രസിഡന്റ് എസ് എം അനസ്, ജില്ലാ സെക്രട്ടറി ഗിരീഷ് ജി ജി എന്നിവർ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒരു വർഷമായ് കോവിഡ് പ്രതിരോധത്തിന്റെ മുന്നണി പോരാളികളായ് പൊതുജന ആരാഗ്യ സംരക്ഷണത്തിനായ് അക്ഷീണം പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളി വിടാൻ മാത്രമേ ഈ പരിഷ്കരണം കൊണ്ട് സാധിക്കുകയുള്ളു. ഏതൊരു മുന്നറിയിപ്പുമില്ലാതെ വ്യക്തമായ ഓർഡർ പോലുമില്ലാതെയാണ് ആരോഗ്യ പ്രവർത്തകരുടെ ഡ്യൂട്ടി ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാറ്റം വരുത്തിയത്.

Rahul Gandhi tested positive for COVID | രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു

മുൻ കാലങ്ങളിലും സർവ്വീസ് സംഘടനകളുമായ് ആലോചിക്കാതെ നടത്തിയ പരിഷ്കരണം കേരളാ ഗവൺമെന്റ് നഴ്സസ് യൂണിയന്റെ പ്രതിഷേധ സമരത്തിന്റെ ഭാഗമായി അധികൃതർക്ക് പിൻവലിക്കേണ്ടി വന്നിട്ടുണ്ട്. ഈ നടപടിയും പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് ഈ കോവിഡ് സാഹചര്യത്തിൽ നഴ്സുമാർ ഇറങ്ങുമെന്ന് ജില്ലാ പ്രസിഡന്റ് എസ് എം അനസ് അറിയിച്ചു.

VIDEO | മുഖ്യമന്ത്രിയുടെയും CPMന്റെയും മുഖത്തേറ്റ പ്രഹരമാണ് വിധിയെന്ന് രമേശ് ചെന്നിത്തല

കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏതൊരു വിശ്രമവും ഇല്ലാതെയാണ് നിലവിൽ ആരോഗ്യ പ്രവർത്തകർ കോവിഡ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്നത്. ഈ അടിയന്തര സാഹചര്യം മറി കടക്കാൻ കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് അടിയന്തരമായ് നിയമനം നൽകിയാൽ മാത്രമേ സാധിക്കുകയുള്ളു. അതിനുള്ള നടപടി സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് കെ ജി എൻ യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി അറിയിച്ചു.
Published by: Joys Joy
First published: April 20, 2021, 5:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories