• HOME
  • »
  • NEWS
  • »
  • kerala
  • »
  • Onam | ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 23 മുതൽ; ഓണശേഷം കിറ്റ് വിതരണം ഇല്ല

Onam | ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 23 മുതൽ; ഓണശേഷം കിറ്റ് വിതരണം ഇല്ല

57 ലക്ഷം കിറ്റുകൾ ഇന്നു രാവിലെ വരെ തയ്യാറായിട്ടുണ്ട്. മെച്ചപ്പെട്ട ഗുണനിലവാരമുള്ളവയാണ് കിറ്റിലെ സാധനങ്ങളെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു...

Onam_Kit

Onam_Kit

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തിന്‍റെ ഉദ്ഘാടനം ഈ മാസം 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ജില്ലാ കേന്ദ്രങ്ങളിലും വിതരണ ഉദ്ഘാടനമുണ്ടാകും. കിറ്റ് വിതരണം തൊട്ടടുത്ത ദിവസം മുതൽ ആരംഭിക്കും. ഓഗസ്റ്റ് 23, 24 തീയതികളിലാണ് എ.എ.വൈ കാർഡുകാർക്ക് വിതരണം. ഓഗസ്റ്റ് 25, 26, 27 തീയതികളിൽ പിങ്ക് കാർഡുടമകൾക്കും 29, 30 31 തിയതികളിൽ നീല കാർഡുകാർക്കും സെപ്റ്റംബർ 1,2,3 തീയതികളിൽ വെള്ള കാർഡുകാർക്കും കിറ്റ് വിതരണം ചെയ്യും.

    പ്രസ്തുത തീയതികളിൽ കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് 4,5 ,6 ,7 തീയതികളിൽ അവസരം നൽകും. ഏഴാം തീയതിയോടെ ഭക്ഷ്യക്കിറ്റ് വിതരണം പൂർത്തിയാക്കും. ഓണം കഴിഞ്ഞ് കിറ്റ് വിതരണമുണ്ടാകില്ലെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. കാർഡ് ഉടമകൾ അവരുടെ കടകളിൽ നിന്നു തന്നെ കിറ്റ് വാങ്ങണം.

    57 ലക്ഷം കിറ്റുകൾ ഇന്നു രാവിലെ വരെ തയ്യാറായിട്ടുണ്ട്. മെച്ചപ്പെട്ട ഗുണനിലവാരമുള്ളവയാണ് കിറ്റിലെ സാധനങ്ങൾ. സാധനങ്ങളുടെ തൂക്കം ഉറപ്പാക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. ക്ഷേമ സ്ഥാപനങ്ങളിലേക്കുള്ള കിറ്റ് വിതരണവും ഇതോടൊപ്പം നടക്കും.

    തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റിന്‍റെ പാക്കിംഗ് ഏറെക്കുറെ പൂർത്തിയായതായി സപ്ലൈക്കോ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം പരാതികൾ ഏറെ കേട്ട പപ്പടത്തിനും ശർക്കരയ്ക്കും പകരം മിൽമ നെയ്യും ക്യാഷു കോർപ്പറേഷനിലെ കശുവണ്ടി പരിപ്പും കിറ്റിൽ ഉണ്ടാകും.

    14 ഉത്പന്നങ്ങൾ അടങ്ങിയ കിറ്റിന് 434 രൂപ കുറഞ്ഞത് ചെലവ്. ലോഡിംഗ് വണ്ടിക്കൂലി ഉൾപ്പടെ 447 രൂപയുടെ കിറ്റ് എല്ലാ ജില്ലകളിലും തയ്യാറായി. ലോഡിംഗ് വണ്ടിക്കൂലി ഉൾപ്പടെ 447 രൂപയുടെ കിറ്റ് എല്ലാ ജില്ലകളിലും തയ്യാറായി.

    Also Read-കേരള ലോട്ടറി രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാനത്തുക; സമ്മാനാർഹർക്ക് സാമ്പത്തിക അച്ചടക്ക പരിശീലനം നൽകും: ധനമന്ത്രി

    തിരുവനന്തപുരത്ത് തിങ്കളാഴ്ച വൈകീട്ടാകും മുഖ്യമന്ത്രി ഭക്ഷ്യക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുക. തുടർന്ന് ചൊവ്വാഴ്ച രാവിലെ മുതൽ റേഷൻ കടകളിൽ ലഭ്യമായി തുടങ്ങും. അന്ത്യോദയ കാർഡ് ഉടമകൾക്ക് ആദ്യം കിറ്റ് ഉറപ്പാക്കി മുൻഗണന അനുസരിച്ച് ഓണത്തിന് മുൻപെ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യം.

    Also Read-'വിദ്യാർത്ഥികളിലെ ലഹരിദുരുപയോഗം': സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ ശക്തമാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

    പതിമൂന്ന് നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈക്കോ ജി.എസ്.ടി. ഒഴിവാക്കി. സപ്ലൈക്കോക്ക് ഇതുകാരണം 25 കോടിയുടെ അധിക ബാധ്യത ഉണ്ടാവുമെന്നും മന്ത്രി ജിആർ അനിൽ അറിയിച്ചിരുന്നു. അറിയിച്ചു. ഒരോ സാധനങ്ങൾക്കും സബ്സിഡിക്ക് പുറമേ നാലും അഞ്ചും രൂപ കുറയും.
    Published by:Anuraj GR
    First published: