'കുറ്റപത്രത്തിൽ ഹർജിക്കാർക്ക് ആക്ഷേപമില്ല'; ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിടേണ്ടെന്ന് സർക്കാർ

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണം ഒരു വര്‍ഷം മുന്‍പ് സിംഗിള്‍ ബെഞ്ച് സിബിഐക്ക് വിട്ടിരുന്നു

news18
Updated: June 18, 2019, 5:16 PM IST
'കുറ്റപത്രത്തിൽ ഹർജിക്കാർക്ക് ആക്ഷേപമില്ല'; ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിടേണ്ടെന്ന് സർക്കാർ
ഷുഹൈബ്
  • News18
  • Last Updated: June 18, 2019, 5:16 PM IST
  • Share this:
കൊച്ചി: ഷുഹൈബ് വധക്കേസിൽ അന്വേഷണം സിബിഐക്ക് വിടേണ്ടതില്ലന്ന് സർക്കാർ ഹൈക്കോടതിയിൽ. പോലിസിന്റെ കുറ്റപത്രത്തിൽ ഹർജിക്കാർക്ക് പോലും ആക്ഷേപം ഇല്ല. സി ബി ഐക്ക് അന്വേഷണം കൈമാറിയനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജയിലാണ് സർക്കാർ വിശദീകരണം.

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണം ഒരു വര്‍ഷം മുന്‍പ് സിംഗിള്‍ ബെഞ്ച് സിബിഐക്ക് വിട്ടിരുന്നു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയായതാണെന്നും ഗൂഡാലോചന അടക്കം വിശദമായി അന്വേഷിച്ചതാണെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സി വീണ്ടും അന്വേഷിക്കേണ്ടതില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കേസ് നാളത്തേക്ക് മാറ്റി.

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്

2018 ഫെബ്രുവരി 12 നാണ് മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബ് കൊല്ലപ്പെടുന്നത്. അതിന് ഒരാഴച് മുമ്പ് തില്ലങ്കേരി കണ്ടേരിഞ്ഞാലില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കേസില്‍ മെത്തം 17 പ്രതികളാണ് ഉള്ളത്.
First published: June 18, 2019, 5:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading