നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇനി വിശേഷണം ട്രാന്‍സ്‌ജെന്‍ഡര്‍ എന്നു മാത്രം: സര്‍ക്കാര്‍ ഉത്തരവിറക്കി

  ഇനി വിശേഷണം ട്രാന്‍സ്‌ജെന്‍ഡര്‍ എന്നു മാത്രം: സര്‍ക്കാര്‍ ഉത്തരവിറക്കി

  തുല്യപദം ലഭിക്കുന്നതുവരെ ട്രാന്‍സ്‌ജെന്‍ഡര്‍ എന്നുവിളിക്കണമെന്നാണ് ഉത്തരവ്

  trans gender

  trans gender

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരെ ഇനി ഭിന്നലിംഗമെന്നോ, മൂന്നാം ലിംഗമെന്നോ, ഭിന്നലൈംഗികരെന്നോ വിശേഷിപ്പിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഈ വിഭാഗത്തില്‍പ്പെട്ടവരെ സര്‍ക്കാര്‍ രേഖകളിലടക്കം ട്രാന്‍സ്‌ജെന്‍ഡര്‍ എന്നുതന്നെ വിശേഷിപ്പിക്കണമെന്ന് സാമൂഹികനീതി വകുപ്പ് ഉത്തരവിറക്കി.

   ട്രാന്‍സ്‌ജെന്‍ഡറിനുപകരം പല പദങ്ങള്‍ ഉപയോഗിച്ച് വിശേഷിപ്പിക്കുന്നതിനെ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ട്രാന്‍സ്‌ഡെന്‍ഡര്‍ എന്ന വിശേഷണം നല്‍കി സര്‍ക്കാര്‍ ഉത്തരവിറതക്കിയത്. തുല്യപദം ലഭിക്കുന്നതുവരെ ട്രാന്‍സ്‌ജെന്‍ഡര്‍ എന്നുവിളിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

   Also Read: മെഡിക്കല്‍ പ്രവേശനം: എട്ടു കോളേജുകള്‍ക്ക് അനുമതിയില്ല

   സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം അണ്ടര്‍ സെക്രട്ടറി ദിലീപ് കുമാര്‍ ടിഎ ആണ് ഉത്തരവിറക്കിയിരിക്കുന്നത്.

   First published: