• HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം പിൻവലിച്ച് ഉത്തരവിറക്കി

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം പിൻവലിച്ച് ഉത്തരവിറക്കി

ഓരോ പൊതുമേഖലാ സ്ഥാപനത്തിന്റെയും നിലവിലുള്ള സ്ഥിതിവിശേഷം വിശദമായി പരിശോധിച്ചതിനു ശേഷം ആവശ്യമായ പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുള്ളത്

  • Share this:
    തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻപ്രായം വർധിപ്പിച്ച നടപടി പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി. പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം 60 വയസലാക്കി ഉയർത്തിയ ഉത്തരവ് വ്യാപക എതിര്‍പ്പുകൾ ഉയർന്നതിനെ തുടർന്ന് മരവിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

    Also Read- പെൻഷൻ പ്രായം വർധിപ്പിച്ച തീരുമാനം സിപിഎം അറിയാതെയെന്ന് എം വി ഗോവിന്ദൻ; എങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കുമെന്ന് സെക്രട്ടറി

    ‘‘കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള, വേതന വ്യവസ്ഥകൾക്ക് ഒരു പൊതുഘടന രൂപപ്പെടുത്തുന്നത് സംബന്ധിച്ചുള്ള വിദഗ്ധ സമിതി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടേതുപോലെ 60 വയസ്സായി ഏകീകരിച്ചുകൊണ്ടുള്ള ഈ ഉത്തരവിലെ ‘റിട്ടയർമെന്റ് ഏജ് ഓഫ് എംപ്ലോയീസ് ഇൻ കേരള പിഎസ്‌യു’ എന്ന ക്ലോസ് പ്രകാരമുള്ള നടപടികൾ നിർത്തിവച്ചു.

    Also Read- പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയ തീരുമാനം സർക്കാർ മരവിപ്പിച്ചു

    ഓരോ പൊതുമേഖലാ സ്ഥാപനത്തിന്റെയും നിലവിലുള്ള സ്ഥിതിവിശേഷം വിശദമായി പരിശോധിച്ചതിനു ശേഷം ആവശ്യമായ പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ‘റിട്ടയർമെന്റ് ഏജ് ഓഫ് എംപ്ലോയീസ് ഇൻ കേരള പിഎസ്‌യു’ എന്ന ക്ലോസ് പ്രകാരമുള്ള നടപടികൾ നിർത്തിവച്ചു. ഓരോ പൊതുമേഖലാ സ്ഥാപനത്തിന്റെയും നിലവിലുള്ള സ്ഥിതിവിശേഷം വിശദമായി പരിശോധിച്ചശേഷം ആവശ്യമായ പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കും’’– ഉത്തരവിൽ വ്യക്തമാക്കുന്നു.

    Also Read- സംസ്ഥാനത്ത് ഞായറാഴ്ച വരെ വ്യാപകമഴ; മൂന്നിടത്ത് ഓറഞ്ച് അലർട്ട്

    സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും നയത്തിന് വിരുദ്ധമായി പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനത്തിനെതിരെ ഭരണമുന്നണിയിലെ യുവജനസംഘടനകൾ തന്നെ പ്രതിഷേധം ഉയർത്തിയിരുന്നു. പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തു. ഇതിന് പിന്നാലെയാണ് തീരുമാനം മരവിപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയത്.
    Published by:Rajesh V
    First published: