നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'മരം മുറിക്കേസിൽ സർക്കാർ കൊള്ളക്കാരെ സംരക്ഷിക്കുന്നു'; സത്യസന്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ

    'മരം മുറിക്കേസിൽ സർക്കാർ കൊള്ളക്കാരെ സംരക്ഷിക്കുന്നു'; സത്യസന്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ

    സത്യസന്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ പീഡിപ്പിക്കുകയും കൊള്ളക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന ഈ സർക്കാരിന്റെ വിചിത്രനയം തിരുത്തും വരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നു വരുമെന്ന് വി ഡി സതീശൻ

    വി ഡി സതീശൻ

    വി ഡി സതീശൻ

    • Share this:
      തിരുവനന്തപുരം: മരംകൊള്ളക്കേസിൽ സർക്കാരിന്റെ കള്ളക്കളി പുറത്തുവരുമെന്ന് ഭയക്കുന്നതിനാലാണ് മരംമുറിക്കാൻ ഉത്തരവിട്ട റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ജയതിലകനെ ഇപ്പോഴും സംരക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ റവന്യു വകുപ്പിലെ അണ്ടർ സെക്രട്ടറി ഒ ജി ശാലിനിക്കു നേരെയുള്ള സർക്കാർ പീഡന അവസാനിപ്പിക്കുക, മാനദണ്ഡം ലംഘിച്ചു കൊണ്ടുള്ള സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

      സത്യസന്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ പീഡിപ്പിക്കുകയും കൊള്ളക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന ഈ സർക്കാരിന്റെ വിചിത്രനയം തിരുത്തും വരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നു വരുമെന്ന് വി ഡി സതീശൻ പറഞ്ഞു. മുട്ടിൽ മരംമുറിക്കേസിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം നടത്തണമെന്ന് യോഗത്തിൽ പ്രസംഗിച്ച കെ പി സി സി വർക്കിംഗ്‌ പ്രസിഡന്റ് പി ടി തോമസ് എം എൽ എ ആവശ്യപ്പെട്ടു.

      അണ്ടർ സെക്രട്ടറി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ നടപടി പിൻവലിക്കണമെന്നും ശാലിനിക്കെതിരെയുള്ള പ്രതികാര നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.



      അക്ഷൻ കൗൺസിൽ കൺവീനർ ജെ. ബെൻസി അധ്യക്ഷത വഹിച്ച ചടങ്ങിൽ എം എൽ എ മാരായ ടി. സിദ്ദിഖ്, പി സി വിഷ്ണുനാഥ് , കെ.കെ.രമ, എം.വിൻസന്റ്,വി എസ് ശിവകുമാർ, അഡ്വ. പ്രാണ കുമാർ ,കെ പി എസ് ടി എ പ്രസിഡന്റ് എം.സലാഹുദീൻ, എം എസ് ജ്യോതിഷ് ,ഡി.അനിൽ കുമാർ, ജാഫർ ഖാൻ ,എം എസ് മോഹനചന്ദ്രൻ, എൻ.ഗോപകുമാർ,എസ് എസ് ലളിത്,എൻ.റീജ, ആർ.പ്രസീന, തിബിൻ നീലാംബരൻ കെ എം അനിൽ കുമാർ, സജീവ് പരിശവിള ,രഞ്ജിത് തുടങ്ങിയവർ പ്രസംഗിച്ചു.

      'സാമാന്യ നീതി നിഷേധിക്കപ്പെട്ടു': റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ; റവന്യൂ സെക്രട്ടറി പരാമർശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യം

      സാമാന്യ നീതി നിഷേധിക്കപ്പെട്ടെന്ന് റവന്യൂ വകുപ്പിൽ അച്ചടക്ക നടപടി നേരിട്ട അണ്ടർ സെക്രട്ടറി ശാലിനി. വിശദീകരണം പോലും ചോദിക്കാതെയാണ് ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയത്. ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ ആണ് റവന്യൂ സെക്രട്ടറി ഉത്തരവിൽ രേഖപ്പെടുത്തിയത്. താൻ അപേക്ഷ നൽകാതെ തനിക്ക് നൽകിയ അംഗീകാരം കാരണം കാണിക്കാതെ റദ്ദാക്കിയെന്നും ശാലിനി പരാതിപ്പെട്ടു. റവന്യൂ മന്ത്രി കെ രാജന് രേഖാമൂലം നൽകിയ പരാതിയിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്.

      വനിത ജീവനക്കാരി എന്ന പരിഗണന കിട്ടിയില്ല. കൃത്യമായി സർക്കാർ നിയമങ്ങൾ പാലിച്ച തനിക്ക്  ഭീതി ഉണ്ടാക്കുന്നതാണ് ഈ നടപടി. ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയാലും ഉത്തരവിലെ തനിക്കെതിരായ പരാമർശങ്ങൾ പിൻവലിക്കണമെന്നാണ്  അണ്ടർ സെക്രട്ടറി ശാലിനി മന്ത്രിയോട് അപേക്ഷിക്കുന്നത്. നാലര വർഷത്തെ പരിചയം റവന്യൂവകുപ്പിൽ തനിക്കുണ്ട്. റവന്യൂ നിയമങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് ഫയലുകൾ തീർപ്പാക്കിയത് കൊണ്ടാണ് തനിക്ക് ഗുഡ് സർവീസ് എൻട്രി ലഭിച്ചത്. മുഖ്യമന്ത്രിയുടെയും അന്നത്തെ റവന്യൂ മന്ത്രിയുടെയും മികച്ച പിന്തുണ തനിക്ക് ഉണ്ടായിരുന്നു. എന്നാൽ വിശദീകരണം പോലും ചോദിക്കാതെ റവന്യൂ സെക്രട്ടറി നടപടിയെടുത്തത് വേദനാജനകമാണെന്നും  കത്തിൽ പറയുന്നു.
      Published by:Anuraj GR
      First published:
      )}