നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബാറുകള്‍ തുറക്കുന്നത് വൈകും; എക്സൈസ് കമ്മിഷണറുടെ ശുപാര്‍ശ തള്ളി സർക്കാർ

  ബാറുകള്‍ തുറക്കുന്നത് വൈകും; എക്സൈസ് കമ്മിഷണറുടെ ശുപാര്‍ശ തള്ളി സർക്കാർ

  കേന്ദ്രം ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 11 സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചായിരുന്നു സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാർശ.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം:  സംസ്ഥാനത്ത് ബാറുകള്‍ തുറക്കണമെന്ന എക്സൈസ് കമ്മീഷണറുടെ ശുപാർശ തള്ളി സർക്കാർ. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ഇപ്പോൾ ബാറുകൾ തുറക്കേണ്ടെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് നിയന്ത്രണങ്ങളോടെ ബാറുകൾ തുറക്കാമെന്നായിരുന്നു എക്സൈസ് കമ്മിഷണർ സാർക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നത്.

   ബാറുകളും ബീയർ വൈൻ പാർലറുകളും തുറക്കുന്നതു സംബന്ധിച്ച് നികുതി സെക്രട്ടറിക്ക് എക്സൈസ് കമ്മിഷണർ കൈമാറിയ നിർദേശം എക്സൈസ് മന്ത്രിയുടെ ശുപാർശയോടെ മുഖ്യമന്ത്രിക്കു നൽകിയിരുന്നു.

   കേന്ദ്രം ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 11 സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചായിരുന്നു സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാർശ. രാവിലെ 10 മുതല്‍ രാത്രി 9 വരെ മാത്രം പ്രവര്‍ത്തിക്കാം എന്നും ഒരു മേശയില്‍ രണ്ട് പേര്‍ക്ക് മാത്രം ഇരിക്കാം എന്നതും ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളാണ് എക്‌സൈസ് ശുപാര്‍ശയിലുണ്ടായിരുന്നത്.

   നിലവിൽ ബാറുകളിലും ബീയർ പാർലറുകളിലും പ്രത്യേക കൗണ്ടർ വഴി പാഴ്സൽ വിൽപന മാത്രമാണുള്ളത്. അതിനായി ബവ്ക്യൂ ആപ്പിൽ ബുക്ക് ചെയ്യണം.
   Published by:Aneesh Anirudhan
   First published: