തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ (Periya Twin Murder) സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദേശ പ്രകാരം ഇന്നലെയാണ് പണം അനുവദിച്ചത്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ട്രഷറികളില്‍ കടുത്ത നിയന്ത്രണം തുടരുന്നതിനിടെയാണ് ഉത്തരവ്. പെരിയ കേസില്‍ അഭിഭാഷകരുടെ ഫീസിനത്തില്‍ മാത്രം 88 ലക്ഷം രൂപയാണ് സര്‍ക്കാരിന് ചെലവായത്.
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെയാണ് കേരളാ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ പിന്നീട് ഈ കേസ് സിബിഐയ്ക്ക് വിടുകയും ചെയ്തു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിൽ ഇരുപത്തിയഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകളൊന്നും മാറേണ്ടെന്ന് ധനവകുപ്പ് നിർദ്ദേശിച്ചിരുന്നു.
അതേസമയം, പെരിയ കേസിൽ സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് തുക അനുവദിച്ച സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ വി ടി ബൽറാം രംഗത്തെത്തി. പാർട്ടി കൊലപാതകികളുടെ സംരക്ഷകർക്ക് പ്രതിഫലം വൈകരുതെന്ന താത്പര്യത്താൽ കൃത്യം 24.50 ലക്ഷം രൂപ തന്നെ അനുവദിച്ച ശ്രീ വിജയന്റെ ആ കരുതൽ കാണാതെ പോകരുത് എന്നാണ് വി.ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.
പെരിയയിൽ കൃപേഷിന്റേയും ശരത് ലാലിന്റേയും ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളായ സിപിഎം നേതാക്കളെ സിബിഐയിൽ നിന്ന് രക്ഷിച്ചെടുക്കുന്നതിനായി അവതരിച്ച സുപ്രീം കോടതി അഭിഭാഷകന് നൽകാൻ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് 24.50 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് പിണറായി വിജയന്റെ സർക്കാർ ഉത്തരവിറക്കി.
സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം 25 ലക്ഷം രൂപയിൽക്കൂടുതലുള്ള തുകകൾ ട്രഷറി വഴി മാറി നൽകാൻ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലും പാർട്ടി കൊലപാതകികളുടെ സംരക്ഷകർക്ക് പ്രതിഫലം വൈകരുതെന്ന താത്പര്യത്താൽ കൃത്യം 24.50 ലക്ഷം രൂപ തന്നെ അനുവദിച്ച ശ്രീ വിജയന്റെ ആ കരുതൽ കാണാതെ പോകരുത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.