• HOME
  • »
  • NEWS
  • »
  • kerala
  • »
  • മധുരയ്‌ക്കൊരു യാത്ര: സര്‍ക്കാരിന് ചിലവ് 7.6 ലക്ഷം

മധുരയ്‌ക്കൊരു യാത്ര: സര്‍ക്കാരിന് ചിലവ് 7.6 ലക്ഷം

ദളിത് ശോഷണ്‍മുക്തി മഞ്ചിന്റെ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ലക്ഷങ്ങള്‍ ചിലവഴിച്ച് യാത്രചെയ്തത്.

മുഖ്യമന്ത്രി പ‌ിണറായി വിജയൻ

മുഖ്യമന്ത്രി പ‌ിണറായി വിജയൻ

  • Last Updated :
  • Share this:
    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മധുര യാത്രയ്ക്ക് സംസ്ഥാന പൊതുഭരണവകുപ്പ് ചിലവഴിച്ചത് 7.60 ലക്ഷം രൂപ. മധുരയില്‍ നടന്ന ദളിത് ശോഷണ്‍മുക്തി മഞ്ചിന്റെ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ലക്ഷങ്ങള്‍ ചിലവഴിച്ച് പ്രത്യേക വിമാനത്തില്‍ യാത്രചെയ്ത വാര്‍ത്തയാണ് പുറത്തുവരുന്നത്.

    പ്രളയക്കെടുതിക്ക് ശേഷം സംസ്ഥാനം ചിലവ് ചുരുക്കലിലൂടെയും മറ്റും പുനര്‍നിര്‍മാണത്തിനുള്ള ഫണ്ട് ശേഖരിക്കവേയാണ് മുഖ്യമന്ത്രിയുടെ മുന്‍ യാത്രയുടെ വാര്‍ത്ത ചര്‍ച്ചയാകുന്നത്.

    Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ്: കേരള കോണ്‍ഗ്രസ് എമ്മിന്റെ കേരള യാത്ര ഈ മാസം 24 മുതല്‍

    എന്നാല്‍ പ്രളയത്തിനുമുമ്പ് 2017 നവംബര്‍ ആറിനായിരുന്നു മധുരയില്‍ ദളിത് ശോഷണ്‍മുക്തി മഞ്ചിന്റെ കണ്‍വെന്‍ഷന്‍ നടന്നത്. പ്രത്യേക വിമാനത്തില്‍ മധുരയ്ക്ക് പോയ മുഖ്യമന്ത്രി അന്നു തന്നെ തിരുവനന്തപുരത്തേക്ക് മടങ്ങുകയും ചെയ്തിരുന്നു.

    യാത്രയ്ക്ക് ചിലവഴിച്ച തുക ബെംഗളൂരുവിലെ ടിഎ ജെറ്റ്‌സ് എന്ന സ്വകാര്യ വിമാനക്കമ്പനിക്ക് നല്‍കാനായി സംസ്ഥാന പൊലീസ് മേധാവിയുടെ അക്കൗണ്ടിലേക്ക് പൊതുഭരണ വകുപ്പ് കഴിഞ്ഞദിവസം കൈമാറുകയും ചെയ്തു. തൃപ്രയാറില്‍ പാര്‍ട്ടിയുടെ കഴിഞ്ഞ തൃശൂര്‍ ജില്ലാ സമ്മേളനം നടക്കുന്നതിനിടെ തിരുവനന്തപുരത്തേക്ക് പ്രത്യേക ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രി യാത്ര ചെയ്തതും ചര്‍ച്ചയായിരുന്നു.

    Dont Miss:  വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് ആരോപിച്ച സൈബർ വിദഗ്ധനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനടപടിക്ക്

    മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതിനും ഓഖി നഷ്ടം വിലയിരുത്താനെത്തിയ കേന്ദ്ര സംഘവുമായി ചര്‍ച്ച നടത്തുന്നതിനും വേണ്ടിയായിരുന്നു മുഖ്യമന്ത്രിയുടെ അന്നത്തെ യാത്ര. എട്ടു ലക്ഷം രൂപയുട ഹെലികോപ്ടര്‍ യാത്ര അന്ന് വിവാദമായപ്പോള്‍ യാത്രചിലവ് പാര്‍ട്ടി വഹിക്കുമെന്നായിരുന്നു നല്‍കിയിരുന്ന വിശദീകരണം.

    First published: