• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് മരണം: നഷ്ടപരിഹാരത്തിനായി ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കോവിഡ് മരണം: നഷ്ടപരിഹാരത്തിനായി ഓണ്‍ലൈനില്‍ അപേക്ഷിക്കാം

50000 രൂപയാണ് കോവിസ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരമായി ലഭിക്കുക.

ആരോഗ്യമന്ത്രി വീണ ജോർജ്

ആരോഗ്യമന്ത്രി വീണ ജോർജ്

  • Share this:
    തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരത്തിന് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി. കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ലഭിക്കുന്നതിന് ഓൺലൈയിനായി അപേക്ഷിക്കാം. relief.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.

    കോവിഡ് ബാധിച്ച് മരിച്ചയാളുടെ ഐസിഎംആർ നൽകിയ മരണ സർട്ടിഫിക്കറ്റ്, ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെൻ്റ്, അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ അപേക്ഷയിൽ ഉണ്ടാകണം. കൂടാതെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽ അതിൻ്റെയും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം.

    കോവിസ് മരണ സർട്ടിഫിക്കറ്റ് ലിഭിച്ചവർക്ക് മാത്രമെ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനാകു. ഇത് ലിഭിക്കാത്തവർ ആദ്യം ഇ-ഹെല്‍ത്ത്- കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടലിൽ മരണ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കണം. 50000 രൂപയാണ് കോവിസ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരമായി ലഭിക്കുക.
    മരണ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഐ.സി.എം.ആറിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുള്ളത്. കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഇ ഹെല്‍ത്ത്- കോവിഡ് 19 ഡെത്ത് ഇന്‍ഫൊ പോര്‍ട്ടലില്‍ പ്രവേശിച്ച് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് നേരിട്ട് പരിശോധിക്കാം. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ലോഗിന്‍ ചെയ്ത് ഐസിഎംആര്‍ മാതൃകയിലുള്ള കോവിഡ് മരണ സര്‍ട്ടിഫിക്കേറ്റിന് അപേക്ഷിക്കാം.

    പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിൽ അതിനായി അപേക്ഷ നല്‍കണം. തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റ്, ആശുപത്രി രേഖകള്‍ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം വഴിയൊ, അക്ഷയ സെന്റര്‍ വഴിയൊ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിക്കാം. ഒരു മാസത്തിനകം എല്ലാ അപേക്ഷയിലും തീര്‍പ്പ് ലഭിക്കും. പരാതിപരിഹാരത്തിന് അപ്പീല്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
    Published by:Sarath Mohanan
    First published: