തിരുവനന്തപുരം: ഐടി പാർക്കുകളിൽ മദ്യശാലകൾ പ്രവർത്തനം തുടങ്ങാൻ വൈകും. പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കാനുള്ള കാലതാമസമാണ് കാരണം. വീര്യം കുറഞ്ഞ മദ്യ ഉത്പാദനത്തിനുള്ള വൈനറികൾക്കായും ചട്ടങ്ങൾ രൂപീകരിക്കും. അതേ സമയം സർക്കാരിൻ്റെ പുതുക്കിയ മദ്യനയത്തിനെതിരേ എതിർപ്പുകൾ ശക്തമാകുകയാണ്.
ഐടി മേഖലയുടെ വർഷങ്ങളായുള്ള ആവശ്യത്തിന് സർക്കാർ പച്ചക്കൊടി കാട്ടിയെങ്കിലും നടപടിക്രമങ്ങൾ ബാക്കിയാണ്. ഐടി പാർക്കുകളിലെ ബാർ റെസ്റ്ററൻ്റുകൾക്കായി പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കണമെന്നതാണ് ആദ്യ കടമ്പ . ഇതിന് എക്സൈസ് കമ്മിഷണറെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ട് നിയമവകുപ്പ് പരിശോധിക്കും. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ സൂക്ഷ്മപരിശോധനയും കടന്നു വേണം ചട്ടങ്ങൾ പ്രാബലത്തിൽ കൊണ്ടുവരാൻ . ഇതിന് ചുരുങ്ങിയത് ഒന്നര മാസമെങ്കിലും വേണ്ടി വരുമെന്നാണ് നികുതി വകുപ്പിൻ്റെ കണക്കു കൂട്ടൽ.
ശേഷം മദ്യശാലകൾ നടത്താൻ തത്പരരും യോഗ്യരുമായ കമ്പനികളിൽ നിന്ന് താത്പര്യപത്രം ക്ഷണിക്കും. ഐടി മദ്യശാലകളിൽ ജീവനക്കാർക്ക് പെരുമാറ്റച്ചട്ടമുണ്ടാക്കുന്നതും നിരീക്ഷിക്കുന്നതും ആരെന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്. 172 ഔട്ട്ലെറ്റുകൾ തുറക്കാമെന്ന നിർദേശമാണ് ബെവ് കോ മുന്നോട്ടുവച്ചിട്ടുള്ളത്.
എന്നാൽ നേരത്തേ പൂട്ടിയ 50 എണ്ണം പ്രീമിയം ഔട്ട് ലെറ്റുകളാക്കി ആദ്യഘട്ടത്തിൽ തുറക്കാനാണ് സാധ്യത. മുന്നണിക്കുള്ളിലും പുറത്തും നിന്ന്എതിർപ്പുകൾ ശക്തമാകുമ്പോഴും മദ്യനയം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നു വ്യക്തമാക്കുന്നതാണ് സർക്കാരിൻ്റെ നടപടി.
പ്ലാസ്റ്റിക് കുപ്പികളില്‍ ഇനി മദ്യം വില്‍ക്കില്ല; പുതിയ തീരുമാനവുമായി സര്‍ക്കാര്‍
മദ്യ വിൽപ്പനയ്ക്ക് പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കാൻ തീരുമാനം. അടുത്ത വർഷം മുതൽ പ്ലാസ്റ്റിക് കുപ്പിയിൽ മദ്യ വിൽപ്പന അനുവദിക്കില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു. പ്ലാസ്റ്റിക് കുപ്പികൾ പൂർണമായി ഒഴിവാക്കണം. ചില്ലു കുപ്പികളിലും ക്യാനുകളിലുമേ മദ്യ വില്പന അനുവദിക്കൂ. ചില്ലു കുപ്പികളിലും, ക്യാനുകളിലും വിൽക്കുന്ന മദ്യത്തിന്റെ ബ്രാന്റ് രജിസ്‌ട്രേഷൻ ഫീസ് വർദ്ധിപ്പിക്കില്ലെന്നും തീരുമാനം എടുത്തിട്ടുണ്ട്. (plastic bottles liquor kerala).
അതേസമയം സംസ്ഥാനത്ത് പുതുക്കിയ മദ്യ നയത്തിന് (Liquor Policy) മന്ത്രിസഭ അംഗീകാരം നൽകി. പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ ഐ ടി പാർക്കുകളിൽ (IT Parks) ബാർ റസ്റ്റോറന്‌റുകൾ തുറക്കാം. ഇതിനുള്ള ഐ ടി സെക്രട്ടറിയുടെ റിപ്പോർട്ടാണ് സർക്കാർ അംഗീകരിച്ചത്. പഴ വർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ കർഷകർക്ക് അനുമതി നൽകും. ഡ്രൈ ഡേ ഒഴിവാക്കിയിട്ടില്ല.
സംസ്ഥാനത്ത് മദ്യശാലകളിലെ നീണ്ട ക്യൂ ഒഴിവാക്കും. എല്ലായിടത്തും പ്രീമിയം കൗണ്ടറുകൾ തുടങ്ങും. ഉപഭോക്താക്കൾക്കെത്തി ആവശ്യമായ മദ്യം തെരഞ്ഞെടുക്കാൻ സംവിധാനം ഒരുക്കും. വാക്ക് ഇൻ സംവിധാനത്തിന് പ്രാധാന്യം നൽകും.
സംസ്ഥാനത്തെ ഐ ടി പാർലറുകളിൽ വൈൻ പാർലറുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. ഐ ടി പാർക്കുകളിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികൾ തയാറാക്കുന്ന റിപ്പോർട്ടിൽ പബ്ബ് പോലുള്ള സൗകര്യങ്ങളില്ലാത്തത് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വൈൻ പാർലറുകൾ തുടങ്ങാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.