• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ബിന്ദു അമ്മിണി ഭക്തയല്ല, ആക്ടിവിസ്റ്റ്'; ശബരിമലയിൽ ആക്ടിവിസ്റ്റുകളുടെ പ്രവേശനത്തെ സർക്കാർ പിന്തുണച്ചുവെന്ന് ഹൈക്കോടതി

'ബിന്ദു അമ്മിണി ഭക്തയല്ല, ആക്ടിവിസ്റ്റ്'; ശബരിമലയിൽ ആക്ടിവിസ്റ്റുകളുടെ പ്രവേശനത്തെ സർക്കാർ പിന്തുണച്ചുവെന്ന് ഹൈക്കോടതി

വനിത ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ മുഖത്തു മുളകു സ്പ്രേ അടിച്ചെന്ന കേസിൽ ബി ജെ പി നേതാക്കളായ പ്രതീഷ് വിശ്വനാഥ്, സി ജി രാജഗോപാൽ എന്നിവർക്കു മുൻകൂർ ജാമ്യം നൽകിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം.

ബിന്ദു അമ്മിണി

ബിന്ദു അമ്മിണി

  • Share this:
    കൊച്ചി: ശബരിമലയിൽ വനിത ആക്ടിവിസ്റ്റുകളുടെ പ്രവേശനത്തെ സർക്കാർ പിന്തുണച്ചെന്ന് ഹൈക്കോടതി. ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച പ്രതിഷേധങ്ങൾക്കിടെ വനിത ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ മുഖത്തു മുളകു സ്പ്രേ അടിച്ചെന്ന കേസിൽ ബി ജെ പി നേതാക്കളായ പ്രതീഷ് വിശ്വനാഥ്, സി ജി രാജഗോപാൽ എന്നിവർക്കു മുൻകൂർ ജാമ്യം നൽകിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം.

    Also Read- അറബി കൈകാര്യം ചെയ്യാൻ സ്വപ്നയ്ക്ക് മിടുക്ക്; ഉന്നതരോട് അടുത്തത് മൊഴിമാറ്റത്തിന് സഹായിച്ച് 

    ഒരു വശത്തു സംസ്ഥാന സർക്കാരും മറുവശത്തു ബി ജെപിയും ആർ എസ് എസും ഒട്ടേറെ ഹിന്ദു സംഘടനകളുമായിരുന്നു. ആക്ടിവിസ്റ്റുകളായ വനിതകളുടെ ശബരിമല പ്രവേശനത്തിനെതിരെ ബി ജെ പിയും ആർ എസ് എസും ഹിന്ദു സംഘടനകളും പ്രതിഷേധിച്ചു. എന്നിരുന്നാലും കേരള സർക്കാർ ആക്ടിവിസ്റ്റുകളായ വനിതകളുടെ പ്രവേശനത്തെ പിന്തുണച്ചെന്നു കോടതി പറഞ്ഞു.

    Also Read- ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാർക്കും പങ്കെന്ന് സ്വപ്നയുടെ രഹസ്യ മൊഴി

    ബിന്ദു അമ്മിണി ആക്ടിവിസ്റ്റാണെന്നും ഭക്തയല്ലെന്നും അംഗീകരിച്ച സത്യമാണെന്നും കേസിലെ പ്രതികൾ ബി ജെ പി - ആർ എസ് എസ് നേതാക്കളാണെന്നും കോടതി പറഞ്ഞു. പ്രതീഷ് വിശ്വനാഥ്, സി ജി രാജഗോപാൽ എന്നിവർക്കെതിരെയുള്ള പരാതിക്കാരിയുടെ ആരോപണങ്ങളിൽ പ്രഥമദൃഷ്ട്യാ ദുരുദ്ദേശ്യമുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സുധീന്ദ്ര കുമാർ മുൻകൂർ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടിലും തുല്യ തുകയ്ക്കുള്ള രണ്ടു പേരുടെ ഉറപ്പിലും ജാമ്യത്തിൽ വിടണമെന്ന് കോടതി പൊലീസിനു നിർദേശം നൽകി. അറസ്റ്റ് ചെയ്യുന്നില്ലെങ്കിൽ 15 ദിവസത്തിനകം കീഴടങ്ങണമെന്നും ഉത്തരവിൽ പറയുന്നു.

    Also Read- Gold Price Today| സ്വർണവില വീണ്ടും കുറഞ്ഞു; ഏറ്റവും കുറഞ്ഞ നിരക്കിൽ

    തൃപ്തി ദേശായിക്കൊപ്പം ശബരിമലയിലേക്ക് പോകാൻ സംരക്ഷണമാവശ്യപ്പെട്ട് 2019 നവംബർ 26നു രാവിലെ ഏഴരയോടെ എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായതെന്നു കേസിൽ പറയുന്നു. എന്നാൽ പ്രതീഷ് വിശ്വനാഥനോ രാജഗോപാലോ സ്ഥലത്തുണ്ടായിരുന്നുവെന്നതിന് സാക്ഷിമൊഴികളോ മറ്റു തെളിവുകളോയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

    Also Read- ബി ജെ പിയില്‍ ചേർന്ന ശേഷം വേദിയിൽ ഏത്തമിട്ട് മുൻ തൃണമുൽ നേതാവ്

    സംഭവം നടന്നു 11 മാസം കഴിഞ്ഞ് 2020 ഒക്ടോബർ 12നാണ് ഇവരെ കേസിൽ പ്രതികളാക്കിയത്. ഒരാൾ അഭിഭാഷകനും മറ്റൊരാൾ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എറണാകുളത്തെ ബി ജെ പിയുടെ സ്ഥാനാർഥിയുമാണ്. എന്നിട്ടും ഇവരെ തിരിച്ചറിയാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു.
    Published by:Rajesh V
    First published: