കേശവദേവിന്റെ ഓർമ്മകൾ ഇല്ലാതാകില്ല; ജന്മഗൃഹം സർക്കാർ ഏറ്റെടുത്തു

മലയാള സാഹിത്യം എക്കാലവും ഓർമിക്കുന്ന കഥാകാരൻ പി. കേശവദേവ് താമസിച്ചിരുന്ന കെടാമംഗലത്തുള്ള വീട് കഴിഞ്ഞ  കാലവർഷത്തിൽ നിലംപൊത്തിയിരുന്നു

News18 Malayalam | news18-malayalam
Updated: July 12, 2020, 8:07 AM IST
കേശവദേവിന്റെ ഓർമ്മകൾ ഇല്ലാതാകില്ല; ജന്മഗൃഹം സർക്കാർ ഏറ്റെടുത്തു
kp kesavdev home
  • Share this:
കൊച്ചി: ഒടുവിൽ  ആ ഓർമ്മകൾ സംരക്ഷിക്കപ്പെടുന്നു. ഇനി ആ വീടിന്റെ ചുവരുകൾ വരും തലമുറകളോട് കഥകൾ പറയും.  പ്രശസ്‌ത സാഹിത്യകാരൻ പി കേശവദേവിന്റെ ജന്മഗൃഹം  സർക്കാർ ഏറ്റെടുത്തു. രജിസ്ട്രേഷൻ നടപടികൾ  പൂർത്തിയായി. അദ്ദേഹത്തിന്റെ ഓർമകൾ നിറയുന്ന മ്യൂസിയം മുസിരിസ് പൈതൃകസംരക്ഷണ പദ്ധതിപ്രകാരം ഒരുക്കും. നവീകരണപ്രവർത്തനങ്ങൾ അടുത്ത സാമ്പത്തികവർഷം ആരംഭിക്കും.



മലയാള സാഹിത്യം എക്കാലവും ഓർമിക്കുന്ന കഥാകാരൻ പി. കേശവദേവ് താമസിച്ചിരുന്ന കെടാമംഗലത്തുള്ള വീട് കഴിഞ്ഞ  കാലവർഷത്തിൽ നിലംപൊത്തിയിരുന്നു.  ശക്തിയായ കാറ്റിലും മഴയിലും കാലപ്പഴക്കമുള്ള വീടിന്റെ ഓടുകളും മേൽക്കൂരയും ഇടിഞ്ഞു വീണു. അതെല്ലാം പുന നിർമ്മിക്കാനാണ് പദ്ധതി. അടുത്ത സാമ്പത്തീക വർഷം നവീകരണം തുടങ്ങുമെന്ന് മുസിരിസ് പ്രോജക്ട് ലിമിറ്റഡ് മാനേജിങ‌് ഡയറക്ടർ പി എം നൗഷാദ് അറിയിച്ചു .

കേശവദേവിന്റെ ജന്മഗൃഹം പൈതൃക സ്മാരകമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ശർമ എംഎൽഎയും ഇ എം എസ് സാംസ്കാരിക പഠനകേന്ദ്രവും കെടാമംഗലം പപ്പുക്കുട്ടി സ്മാരക വായനശാലയും നടത്തിയ നിരന്തര ഇടപെടലാണ് ഇപ്പോൾ ലക്ഷ്യംകാണുന്നത്. വീട് ഇപ്പോൾ ജീർണാവസ്ഥയിലാണ്.
TRENDING:കുടുക്കിയത് ഫോൺ വിളി; NIA എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ സ്വപ്നയും സന്ദീപും പിടിയിലായി [NEWS]അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു [NEWS]അന്യസംസ്ഥാന യുവതിയെ കടന്നുപിടിച്ചു; മലപ്പുറം സ്വദേശി പോലീസ് പിടിയിൽ [NEWS]
മലയാള സാഹിത്യത്തിലെ മുതിർന്ന എഴുത്തുകാരിൽ ഒരാളായ  പി കേശവദേവ് കെടാമംഗലം നല്ലേടത്ത് വീട്ടിൽ 1904 ജൂലൈ 20നാണ് ജനിച്ചത്. എഴുത്തിനൊപ്പം തൊഴിലാളി സംഘടനാ പ്രവർത്തനത്തിലും സജീവമായിരുന്നു. 1983ൽ പറവൂരിൽനിന്ന് അദ്ദേഹം തിരുവനന്തപുരത്തേക്കു പോയി. സ്ഥലം ഭാഗം വച്ചപ്പോൾ കേശവദേവിന്റെ അമ്മയുടെ അനുജത്തിക്കു വീട‌് ലഭിച്ചു. പിന്നീട് ഇവർ വീടു വിൽക്കുകയായിരുന്നു.
Published by: Anuraj GR
First published: July 12, 2020, 8:05 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading