തിരുവനന്തപുരം: കെ എസ് ആർ ടി സിക്കുള്ള (KSRTC) ഇന്ധനവില (Diesel price) വര്‍ധിപ്പിച്ച ഐഒസി (IOC) നടപടിക്കെതിരെ സുപ്രീംകോടതിയെ (Supreme Court) സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍ (Kerala Government). ഇത് സംബന്ധിച്ച് അനുകൂലമായ നിയമോപദേശം കിട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഉയര്‍ന്ന നിരക്കില്‍ കോര്‍പ്പറേഷന്‍ ഡീസല്‍ വാങ്ങില്ലെന്നും മന്ത്രി വ്യക്തമാക്കി.
ബള്‍ക്ക് പര്‍ച്ചേഴ്സ് നിരക്ക് വര്‍ധിപ്പിച്ച ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് കെ എസ് ആർ ടി സി. ആറ് രൂപയോളം ഡീസല്‍ വില കൂടിയതോടെ 12 ലക്ഷം രൂപയാണ് പ്രതിദിനം അധികമായി കണ്ടെത്തേണ്ടത്. പ്രതിസന്ധി പരിഹരിക്കാനായി ഐഒസിയുമായി ചര്‍ച്ചകള്‍ നടക്കുന്നു. അതിനോടൊപ്പമാണ് നിയമപരമായി നേരിടാന്‍ കൂടി ഗതാഗത വകുപ്പ് തീരുമാനിച്ചതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. നാളെ മുതല്‍ സ്കൂളുകള്‍ പുര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങും. സ്വാഭാവികമായി കെ എസ് ആർ ടി സിയും ഷെഡ്യൂളുകളുടെ എണ്ണം വര്‍ധിപ്പിക്കും.
നിലവില്‍ മാര്‍ക്കറ്റ് വിലക്ക് സ്വകാര്യ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുകയാണ് കോര്‍പ്പറേഷന്‍. മറ്റ് സംസ്ഥാനങ്ങളിലെ ആര്‍ ടി സികളുമായി ബന്ധപ്പെട്ട് യോജിച്ച നടപടികളെന്തെങ്കിലും സാധ്യമാണോയെന്നും പരിശോധിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നാളെ തീരുമാനമെടുക്കുമെന്നാണ് കെ എസ് ആർ ടി സി സിഎംഡി ബിജു പ്രഭാകറും അറിയിച്ചത്.
Also read- KSRTC ബസിന് അടിയിൽപ്പെട്ട സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു; യുവാവിന് നിസാര പരിക്കുകൾ മാത്രം
പ്രതിദിനം 50000 ലിറ്ററിന് മുകളില്‍ ഡീസല്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങളെ ബള്‍ക്ക് പര്‍ച്ചെയ്‌സര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വില വര്‍ദ്ധിപ്പിക്കാനായിരുന്നു പെട്രോളിയം കേന്ദ്രം കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഇത് അനുസരിച്ചാണ് കെ എസ് ആർ ടി സിയെ ബള്‍ക്ക് പര്‍ച്ചെയ്‌സര്‍ എന്ന വിഭാഗത്തില്‍ ഐഒസി ഉള്‍പ്പെടുത്തിയത്. ലിറ്ററിന് 97 രൂപ 88 പൈസയാക്കി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡീസല്‍ വില ഉയര്‍ത്തി. സ്വകാര്യ പമ്പുകള്‍ക്ക് നല്‍കുന്ന 93. 47 രൂപ നിരക്കിലായിരുന്നു കെഎസ്ആര്‍ടിസിക്കും ഡീസല്‍ നല്‍കി വന്നിരുന്നത്. ഇതില്‍ നിന്ന് 4.41 രൂപയുടെ വര്‍ദ്ധനയാണ് വരുത്തിയത്.
ഒരു ദിവസം ശരാശരി അഞ്ചര ലക്ഷം ലിറ്റര്‍ ഡീസലാണ് കെ എസ് ആർ ടി സി ഉപയോഗിക്കുന്നത്. ഇതോടെ ദിവസം 11.90 ലക്ഷം രൂപ അധിക ബാധ്യത ഉണ്ടാകും. ഒരു മാസമാകുമ്പോള്‍ മൂന്ന് കോടിയിലധികം രൂപയുടെ ബാധ്യതയാകും.
KSRTC ബസ് കാട്ടാനക്കൂട്ടം ആക്രമിച്ചു; യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
മൂന്നാർ: കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ കെഎസ്ആർടിസി (KSRTC) ബസിന്‍റെ മുൻവശം തകർന്നു. യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപെട്ടു. പൂപ്പാറ തോണ്ടിമലക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കാട്ടാനയുടെ (Wild Elephant) ആക്രമണം ഉണ്ടായത്. തേനിയിൽനിന്ന് മൂന്നാറിലേക്ക് വരികയായിരുന്ന ബസിനു നേരെ ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഈ സമയം ബസിനുള്ളിൽ ഡ്രൈവറെയും കണ്ടക്ടറെയും കൂടാതെ 39 യാത്രക്കാർ ഉണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Antony Raju, Diesel price, IOC, Kerala government, Ksrtc, Supreme court