• HOME
  • »
  • NEWS
  • »
  • kerala
  • »
  • മിശ്രവിവാഹിതരാണോ? 30,000 രൂപയുടെ ധനസഹായം നൽകാൻ സംസ്ഥാന സർക്കാർ

മിശ്രവിവാഹിതരാണോ? 30,000 രൂപയുടെ ധനസഹായം നൽകാൻ സംസ്ഥാന സർക്കാർ

മാർച്ച് 2021 വരെയുള്ള കാലയളവിനകത്ത് വിവാഹിതരായ 4170 മിശ്രവിവാഹിതർക്കായി 12.51 കോടി രൂപ സർക്കാർ അനുവദിച്ചു

  • Last Updated :
  • Share this:
    തിരുവനന്തപുരം: മിശ്രവിവാഹിതർക്ക് ധനസഹായവുമായി സംസ്ഥാന സർക്കാർ (Kerala Government). മാർച്ച് 2021 വരെയുള്ള കാലയളവിനകത്ത് വിവാഹിതരായ 4170 മിശ്രവിവാഹിതർക്കായി 12.51 കോടി രൂപ സർക്കാർ അനുവദിച്ചു. സാമൂഹ്യ നീതി വകുപ്പാണ് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മിശ്രവിവാഹിതർക്കായി ( എസ്‌സി/ എസ്ടി വിഭാഗത്തിൽപ്പെട്ടവരല്ലാത്ത) 30,000 രൂപ സഹായധനം അനുവദിച്ചത്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവരെ ചുമതലപ്പെടുത്തി.

    Also Read- 'ദ്രൗപദി മുർമുവിന് വോട്ട് ചെയ്തിട്ടില്ല; ബിജെപിയിലേക്ക് ഒരിക്കലും പോകില്ല': മാണി സി. കാപ്പന്‍

    ധനസഹായത്തിനായി അപേക്ഷിക്കുന്നവരുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. വിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ്, ആധാർ അല്ലെങ്കിൽ വോട്ടേഴ്‌സ് ഐ ഡി എന്നിവ രേഖകളായി സമർപ്പിക്കണം. സംരംഭം തുടങ്ങാനോ, ഭൂമിയോ വീടോ വാങ്ങാനോ ആണ് ഈ ധനസഹായം വിനിയോഗിക്കേണ്ടത്.

    Also Read- 'എഴുതുന്നത് പുരസ്‌കാരത്തിന് വേണ്ടിയല്ല'; കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നിരസിക്കുകയാണെന്ന് എം കുഞ്ഞാമൻ

    2021-22 സാമ്പത്തിക വർഷത്തിൽ 485 അപേക്ഷകർക്കായി സർക്കാർ 1.45 കോടി രൂപ നീക്കി വച്ചിരുന്നു. എന്നാൽ 4,170 അപേക്ഷകർ ഇനിയുമുണ്ടെന്ന സാമൂഹ്യ നീതി വകുപ്പിന്റെ കണക്കുകൾ പ്രകാരമാണ് പുതിയ ധനസഹായ തുക കൂടി അനുവദിച്ചത്.

    Also Read- സജി ചെറിയാന്‍റെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പുനര്‍ നിയമനം; അതൃപ്തി പരസ്യമാക്കി ഗവര്‍ണര്‍

    ഏറ്റവും കൂടുതൽ അപേക്ഷകരുള്ള ജില്ല ആലപ്പുഴയാണ്. 833 മിശ്രവിവാഹിതരാണ് ധനസഹായത്തിനായി അപേക്ഷിച്ചിരിക്കുന്നത്. 784 അപേക്ഷകരുമായി തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. മലപ്പുറത്താണ് ഏറ്റവും കുറവ് അപേക്ഷകർ. 37 ദമ്പതികൾ മാത്രമേ ഇവിടെ അപേക്ഷ സമർപ്പിച്ചിട്ടുള്ളൂ.

    ഒന്നരവയസുകാരിയുടെ കൈവിരലിൽ നിന്ന് 40 cm നീളംവരുന്ന ജീവനുള്ള വിരയെ പുറത്തെടുത്തു

    ഒന്നര വയസുകാരിയുടെ കൈവിരലിൽ നിന്ന് ജീവനുള്ള വിരയെ പുറത്തെടുത്തു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ഒന്നരവയസ്സുള്ള പെൺകുട്ടിയുടെ കൈവിരലിൽനിന്ന് ജീവനുള്ള വിരയെ പുറത്തെടുത്തത്. കൈവിരലിൽ മുഴയുമായി എത്തിച്ച കുട്ടിയിൽ വിദഗ്ധ പരിശോധനയിലാണ് വിരയെ കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയിലൂടെയുമാണ് ഡോ. വിനു ഡൈറോഫിലേറിയ എന്ന വിരയെ കണ്ടെത്തിയത്.

    40 സെന്റീമീറ്ററിൽ അധികം നീളമുള്ളതായിരുന്നു വിര. നായ്ക്കളിൽ കാണപ്പെടുന്ന വിര കൊതുകിലൂടെയാണ് മനുഷ്യരിലേക്കെത്തുന്നത്. ശ്വാസകോശത്തിനകത്തു കടന്ന് തടസ്സം സൃഷ്ടിക്കുകയാണ് ഇവ സാധാരണയായി ചെയ്യുക. കൊതുകുകടി ഏൽക്കാതെ കുട്ടികളെ സൂക്ഷിക്കുക മാത്രമാണ് ചെയ്യാനുള്ളതെന്ന് ഡോ. വിനു പറഞ്ഞു.
    Published by:Rajesh V
    First published: