നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സിഎജി-സർ‍ക്കാർ ഏറ്റുമുട്ടൽ വീണ്ടും; കിഫ്ബിക്ക് പ്രതിരോധമുയർത്താൻ സർക്കാർ

  സിഎജി-സർ‍ക്കാർ ഏറ്റുമുട്ടൽ വീണ്ടും; കിഫ്ബിക്ക് പ്രതിരോധമുയർത്താൻ സർക്കാർ

  സാധാരണ ഒരു സ്ഥാപനത്തിന്റെ പ്രവർത്തനം ലക്ഷ്യമിട്ട് നടക്കാറുള്ള ഓഡിറ്റ് പരിശോധനയായല്ല, മറിച്ച് സിഎജിയുടെ ആവർത്തിച്ചുള്ള നീക്കത്തിൽ തികഞ്ഞ രാഷ്ട്രീയമുണ്ടെന്നു തന്നെയാണ് സർക്കാരിന് സംശയം.

  • Share this:
  തിരുവനന്തപുരം : ഒരിടവേളക്ക് ശേഷമാണ് സിഎജി-സർക്കാർ പോര് വീണ്ടും ശക്തമാകുന്നത്. പഴയതുപോലെ കിഫ്ബി തന്നെയാണ് ഇപ്പോഴും വിഷയം. കിഫ്ബിയുടെ പ്രവർത്തനത്തിൽ ​ഗുരുതര ക്രമക്കേട് ആണ് സിഎജി ആരോപിക്കുന്നത്. സാധാരണയുണ്ടാകുന്നതുപോലെ സർക്കാരിനു കീഴിലെ സ്ഥാപനങ്ങളിൽ നടത്താറുള്ള പതിവ് പരിശോധനയായല്ല, മറിച്ച് കിഫ്ബിക്കായി പ്രത്യേക ലോക്കൽ ഓഡിററ് നടത്താനാണ് സിഎജി ഇത്തവണ തയ്യാറായത്. ഈ റിപ്പോർട്ട് , സർക്കാരിന് സമർപ്പിച്ചെന്ന് സിഎജിയും ഇത്തരം റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്ന് സർക്കാരും വാദിക്കുന്നു. എന്തായാലും ഒരുകാര്യം വ്യക്തം കിഫ്ബി എന്ന സ്ഥാപനത്തിന്റെ പ്രവർത്തനത്തിൽ തന്നെ സിഎജിക്ക് ഇപ്പോഴും സംശയമുണ്ട്. സർക്കാരിന്റെ അഭിമാന സ്ഥാപനത്തെ തൊട്ടുള്ള കളിക്ക് വിട്ടുവീഴ്ചയില്ലെന്ന് രാഷ്ട്രീയ നേതൃത്വവും ആവർത്തിക്കുന്നു.

  കിഫ്ബിക്ക് എന്താണ് കുഴപ്പം?

  കിഫ്ബി അക്കൗണ്ടുകളിൽ ഓ‍ഡിറ്റ് നടത്താൻ സർക്കാർ അനുവദിക്കുന്നില്ലെന്നായിരുന്നു ആദ്യ വിവാദം. ഇതിന് പിന്നാലെ കിഫ്ബിയുടെ പ്രവർത്തനം തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന കണ്ടെത്തലുമായി സിഎജി റിപ്പോർട്ട് സർക്കാരിലെത്തുന്നു. നിയമസഭയിലെത്തുന്നതിന് മുമ്പ് തന്നെ ഇത് പരസ്യപ്പെടുത്താൻ അന്നത്തെ ധനകാര്യമന്ത്രിയായ തോമസ് ഐസക് തയ്യാറായി. നിയമസഭയിലെത്തും മുമ്പ് റിപ്പോർട്ട് പരസ്യപ്പെടുത്തുന്നത് ചട്ടലംഘനമാണെന്നറിയാഞ്ഞിട്ടല്ല, മറിച്ച് ഈ റിപ്പോർട്ട് നിമസഭയിലൂടെ മാത്രം പുറം ലോക മറിഞ്ഞാലുള്ള രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുള്ള മുൻകൂർ നീക്കമാണ് ധനമന്ത്രി നടത്തിയത്.

  അത്രമേൽ ​ഗുരുതരമായ ഉള്ളടക്കമായിമായിരുന്നു സിഎജിയുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ഇതിനിടെ കിഫ്ബി ചോദിച്ച സംശയങ്ങൾക്ക് സർക്കാർ മറുപടി നൽകി. കിഫ്ബിക്കായി പ്രത്യേക ലോക്കൽ ഓഡിറ്റെന്ന വാദം സിഎജി ഉയർത്തി. ആദ്യം എതിർത്തെങ്കിലും ഓഡിറ്റ് നടത്താൻ അനുമതി നൽകി. വിവാദങ്ങൾ കെട്ടടങ്ങി തിരഞ്ഞെടുപ്പ് നടന്നു. വീണ്ടും ഇടത് സർക്കാർ തന്നെ അധികാരത്തിലെത്തി.

  എന്നാൽ കിഫ്ബിക്കെതിരെ ലോക്കൽ ഓഡിററ് റിപ്പോർട്ട് സിഎജി നേരത്തെ തന്നെ നൽകിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ ഇത് മറച്ചു വച്ചുവെന്നമാണ് ആരോപണം . പുതിയ റിപ്പോർട്ടിലൂടെയും സിഎജി വാദിക്കുന്ന ഒരു കാര്യമുണ്ട്. കിഫ്ബി പ്രവർത്തനത്തിൽ ​ഗുരുതര വീഴ്ചയുണ്ട്. സാധാരണ ഒരു സ്ഥാപനത്തിന്റെ പ്രവർത്തനം ലക്ഷ്യമിട്ട് നടക്കാറുള്ള ഓഡിറ്റ് പരിശോധനയായല്ല, മറിച്ച് സിഎജിയുടെ ആവർത്തിച്ചുള്ള നീക്കത്തിൽ തികഞ്ഞ രാഷ്ട്രീയമുണ്ടെന്നു തന്നെയാണ് സർക്കാരിന് സംശയം.

  മസാല ബോണ്ടിൽ ആരംഭിച്ച വിവാദം

  സംസ്ഥാന സർക്കാരുകൾ ധന സമാഹരണത്തിനായി രാജ്യത്തിനകത്തുള്ള സാധ്യതകൾ ഉപയോ​ഗപ്പെടുന്നത് പൊതു രീതിയാണ്. എന്നാൽ കേരള സർക്കാർ കിഫ്ബി അവതരിപ്പിച്ച് ലക്ഷ്യമിട്ടത് രാജ്യത്തിന് പുറത്തുള്ള മാർക്കറ്റിൽ നിന്ന് പണം കണ്ടെത്താനാണ്. മസാലബോണ്ട് എന്ന് പേരിട്ട ഈ സംവിധാനത്തിലൂടെ ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിലൂടെ 2000 കോടിയാണ് കേരളം പോലുള്ള കൊച്ചു സംസ്ഥാനം കണ്ടെത്തിയത്. റിസർവ്വ് ബാങ്കിന്റെ അനുമതിയോടെയാണ് കേരളം ഇതിന് ഇറങ്ങിയതെങ്കിലും സിഎജി എതിർത്തു.

  ഭരണാഘടനാവിരുദ്ധമാണ് കിഫ്ബിയുടെ പ്രവർത്തനമെന്ന കണ്ടെത്തലിലേക്ക് കിഫ്ബി എത്തിയിങ്ങനെയാണ്. സംസ്ഥാനത്തിന്റെ വായ്പ പരിധിക്ക് പുറത്ത് കേരളം കടമെടുക്കുന്നു. കേന്ദ്ര സർക്കാർ ഇതറിയുന്നില്ല, നിയമസഭയുടെ അനുമതിയില്ല തുടങ്ങിയവയായിരുന്നു സിഎജിയുടെ കണ്ടെത്തൽ.

  ഇപ്പോൾ സംഭവിച്ചത്..

  ഏറ്റവും ഒടുവിൽ നിയമസഭയിലെത്തിയ റിപ്പോർട്ടിലും കിഫ്ബിക്കെതിരായ പരാമർശങ്ങൾ റിപ്പോർട്ടിലുണ്ട്. ബജറ്റിന് പുറത്ത് വായ്പയെടുക്കുന്നു, ഇത് സംസ്ഥാനത്ത് കടം പെരുകാൻ ഇടയാക്കുന്നുവെന്നാണ് കണ്ടെത്തൽ. എന്നാൽ സിഎജിയുടെ വാദങ്ങളെ സർക്കാരും കിഫ്ബിയും നിരാകരിച്ചു. ഇതിന് പിന്നാലെയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നതിലും നിയമനങ്ങളിലുമടക്കം വീഴ്ച വരുത്തിയെന്ന പുതിയ കണ്ടത്തൽ. ഈ നീക്കത്തിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നാണ് സർക്കാർ വാദം. സാങ്കേതികതയ്ക്കപ്പുറം സംസ്ഥാനത്തിന്റെ വികസനത്തിന് നിർണ്ണായക സംഭാവന ചെയ്യുന്ന സ്ഥാപമെന്ന കാര്യം സിഎജിയും വിമർശകരും മറന്നുപോകുന്നുെന്നാണ് സർക്കാർ വാദിക്കുന്നത്. കിഫ്ബി മാനേജ്‌മെന്റിന് പിന്നാലെ സർക്കാരും കിഫ്ബിക്കായി പ്രതി​രോധമുയർത്തികഴിഞ്ഞു. 2 ഭരണഘടനാ സ്ഥാനങ്ങൾ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ്  വരാനിരിക്കുന്നതെന്ന് ഇതോടെ വ്യക്തം.
  Published by:Naveen
  First published:
  )}