HOME » NEWS » Kerala » KERALA GOVERNMENT TO TAKE CARE OF CHILDREN WHO LOST PARENTS DUE TO COVID

സർക്കാർ ഒപ്പമുണ്ട്; 'കോവിഡ് വന്ന് അച്ഛനും അമ്മയും നഷ്ടപ്പെടുന്ന കുട്ടികളെ സർക്കാർ സംരക്ഷിക്കും:' മുഖ്യമന്ത്രി പിണറായി

ഇക്കാര്യത്തിൽ എന്തൊക്കെ നടപടി വേണമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

News18 Malayalam | news18
Updated: May 24, 2021, 7:06 PM IST
സർക്കാർ ഒപ്പമുണ്ട്; 'കോവിഡ് വന്ന് അച്ഛനും അമ്മയും നഷ്ടപ്പെടുന്ന കുട്ടികളെ സർക്കാർ സംരക്ഷിക്കും:'   മുഖ്യമന്ത്രി പിണറായി
Pinarayi Vijayan.
  • News18
  • Last Updated: May 24, 2021, 7:06 PM IST
  • Share this:
തിരുവനന്തപുരം: കോവിഡ് വന്ന് അച്ഛനും അമ്മയും നഷ്ടപ്പെടുന്ന കുട്ടികളെ സർക്കാർ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധിച്ച് അച്ഛനും അമ്മയും മരണപ്പെട്ട് ഒറ്റപ്പെടുന്ന കുട്ടികളെ സംരക്ഷിക്കും. ഇക്കാര്യത്തിൽ എന്തൊക്കെ നടപടി വേണമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 252 സ്വകാര്യ ആശുപത്രിയിൽ കാരുണ്യ പദ്ധതിയുടെ ഭാഗമായി കോവിഡ് സൗജന്യ ചികിത്സ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോ - വാക്സിന് വിദേശ അംഗീകാരം പെട്ടെന്ന് ലഭ്യമാക്കണമെന്ന് കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മലപ്പുറത്ത് പൊലീസ് നിയന്ത്രണങ്ങൾ കർശനമാക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. പാലക്കാട് ജില്ലയിലും ശക്തമായ ഇടപെടൽ ഉണ്ടാകും.

Viral Video | ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചു; യുവാവിന്റെ മുഖത്ത് അടിച്ച് വനിത ഡെപ്യൂട്ടി കളക്ടർ

ബ്ലാക്ക് ഫംഗസ് ഉണ്ടായാൽ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് പ്രോട്ടോക്കോൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ് 444, പത്തനംതിട്ട 333, വയനാട് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,88,81,587 സാമ്പിളുകളാണ് പരിശോധിച്ചത്.

'തിരിച്ചുപോകുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണ്': പ്ലാസ്റ്റിക് കുപ്പികൾ ദേഹത്ത് കെട്ടി സ്പെയിനിലേക്ക് നീന്തിക്കയറി ഒരു ബാലൻ

യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,556 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1090 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 2443, മലപ്പുറം 2456, പാലക്കാട് 1191, എറണാകുളം 1801, കൊല്ലം 1485, തൃശൂര്‍ 1412, ആലപ്പുഴ 1269, കോഴിക്കോട് 1224, കോട്ടയം 1010, കണ്ണൂര്‍ 877, ഇടുക്കി 503, കാസര്‍ഗോഡ് 430, പത്തനംതിട്ട 313, വയനാട് 142 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

78 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, തൃശൂര്‍ 12, വയനാട്, കാസര്‍ഗോഡ് 10 വീതം, തിരുവനന്തപുരം 9, എറണാകുളം 7, കൊല്ലം 6, പത്തനംതിട്ട 4, ഇടുക്കി, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
Published by: Joys Joy
First published: May 24, 2021, 7:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories