ഹെലികോപ്ടറിൽ പറക്കാൻ സർക്കാർ; പ്രതിമാസം 1.70 കോടി വാടക ചെലവ്

രക്ഷാപ്രവർത്തനങ്ങൾക്കും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമാണ് ഹെലികോപ്ടർ എന്ന് അവകാശപ്പെടുന്നെങ്കിലും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇത് ഉപയോഗിക്കാനാവും

News18 Malayalam | news18-malayalam
Updated: February 25, 2020, 7:20 PM IST
ഹെലികോപ്ടറിൽ പറക്കാൻ സർക്കാർ; പ്രതിമാസം 1.70 കോടി വാടക ചെലവ്
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി അവഗണിച്ച് ഹെലികോപ്ടർ വാടകയ്ക്കെടുക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട്. പ്രതിമാസം ഒരു കോടി 44 ലക്ഷത്തി 60000 രൂപയും 18% ജി എസ് ടി യുമാണ് വാടക. ഒരു കോടി 70 ലക്ഷത്തി 63,000 രൂപ മുൻകൂർ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. പവൻ ഹാൻസിൻ്റ ഡൗഫിൻ എൻ ത്രീ ഹെലികോപ്ടറാണ് കേരളം വാടകയ്ക്ക് എടുക്കുന്നത്.

മൂന്നു മാസത്തെ വാടക മുൻകൂർ വേണമെന്ന നിലപാട് പവൻ ഹാൻസ് ഉപേക്ഷിച്ചതോടെ ഒരു മാസത്തെ വാടക മുൻകൂർ നൽകാൻ സർക്കാർ ഉത്തരവിറക്കി. ഒരു കോടി 44 ലക്ഷത്തി അറുപതിനായിരം രൂപയും 18% GടT യുമാണ് പ്രതിമാസ വാടക, 1,70 63000 രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. പവൻ ഹാൻസിൻ്റെ വാടക സ്വകാര്യ കമ്പനിയായ ചിപ്സൺ ഏവിയേഷൻ വാഗ്ദാനം ചെയ്തതിൻ്റെ ഇരട്ടി എന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.

'യുഡിഎഫിന്റെ കാലിന് അടിയിലുള്ള മണ്ണ് ഒലിച്ച് പോയി, വർഗീയ ശക്തികളുമായി അവർ കൂട്ടുകൂടുകയാണ്': മുഖ്യമന്ത്രി

മാവോയിസ്റ്റ് ബാധിത സംസ്ഥാനമായ ഛത്തിസ്ഗഢിന് 85 ലക്ഷം രൂപ വാടകക്കാണ് ചിപ്സൺ ഹെലികോപ്ടർ നൽകുന്നത്. 11 സീറ്റ്, ഇരട്ട എൻജിൻ, രക്ഷാപ്രവർത്തന ഉപകരണങ്ങൾ എന്നിവയാണ് പവൻ ഹാൻസ് ഡൗഫിൻ്റെ സവിശേഷതയായി കേരള പൊലീസ് ഉയർത്തിക്കാട്ടുന്നത്.

രക്ഷാപ്രവർത്തനങ്ങൾക്കും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമാണ് ഹെലികോപ്ടർ എന്ന് അവകാശപ്പെടുന്നെങ്കിലും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇത് ഉപയോഗിക്കാനാവും. സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നത് .
First published: February 25, 2020, 7:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading