നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • KASൽ മൂന്നു സ്ട്രീമിലും സംവരണം; പിന്നോട്ടുപോക്ക് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്

  KASൽ മൂന്നു സ്ട്രീമിലും സംവരണം; പിന്നോട്ടുപോക്ക് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്

  മുസ്ലിംലീഗ് അടക്കമുള്ളവർ ഇത് ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചരണായുധമാക്കാൻ ഒരുങ്ങുന്നുവെന്ന് കണ്ടാണ് നിലപാട് തിരുത്താൻ സർക്കാർ തയാറായത്

  സെക്രട്ടേറിയറ്റ്(ഫയൽ ചിത്രം)

  സെക്രട്ടേറിയറ്റ്(ഫയൽ ചിത്രം)

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: പുതുതായി ആരംഭിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ രണ്ടും മൂന്നും സ്ട്രീമുകളിൽ സംവരണം ബാധകമല്ലെന്ന മുൻ നിലപാട് തിരുത്തി സംസ്ഥാന സർക്കാർ. കെഎഎസിലെ മൂന്നു സ്‌ട്രീമുകളിലും സംവരണം ഉണ്ടാകുമെന്ന്‌ നിയമ മന്ത്രി എകെ ബാലൻ വ്യക്തമാക്കി. അതിന്‌ നിലവിലെ ചട്ടത്തിൽ എന്തെങ്കിലും പോരായ്‌മ ഉണ്ടെങ്കിൽ അത്‌ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

   കെഎഎസിൽ നേരിട്ട് ജോലിയില്‍ പ്രവേശിക്കുന്ന തസ്തികകളില്‍ മാത്രമായിരുന്നു ഇതുവരെ സംവരണം നിര്‍ബന്ധമായിരുന്നത്. ഇനി സ്ഥാനക്കയറ്റം മുലം ഒഴിവുവരുന്ന തസ്തികകളിലും സംവരണ മാനദണ്ഡം പാലിക്കാനാണ് തീരുമാനം. പിന്നാക്ക സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രഖ്യാപനം.

   കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ നേരിട്ടുള്ള പ്രവേശനത്തിനു മാത്രമായിരുന്നു 50 ശതമാനം സംവരണം. ഇതിനെതിരേ മുസ്ലിംലീഗും മറ്റു പിന്നാക്ക സാമുദായിക സംഘടനകളും സര്‍ക്കാരിനെ സമീപിച്ചു. എന്നാൽ ഒരിക്കൽ സംവരണം നേടി സർവീസിൽ പ്രവേശിക്കുന്നയാൾക്ക് സ്ഥാനക്കയറ്റത്തിന് പരിഗണിക്കുമ്പോൾ വീണ്ടും സംവരണത്തിന് അർഹതയല്ലെന്ന വാദമാണ് സർക്കാർ ഇതുവരെ സ്വീകരിച്ചത്. കെഎഎസിലെ സംവരണ വിഷയത്തിൽ നിരവധി സമരങ്ങൾ നടന്നുവെങ്കിലും സർക്കാർ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് അടക്കമുള്ളവർ ഇത് പ്രചരണായുധമാക്കാൻ  തീരുമാനിച്ചു. കോൺഗ്രസും കഴിഞ്ഞ ദിവസം ശക്തമായി കെഎഎസ് സംവരണ വിഷയത്തിൽ രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരായ പ്രചരണത്തിന് കെഎഎസ് സംവരണ വിഷയവും പ്രതിപക്ഷം ആയുധമാക്കുന്നുവെന്ന് കണ്ടാണ് സർക്കാർ നിലപാട് തിരുത്താൻ തയാറായത്.

   സര്‍ക്കാരിന്റെ പുതിയ തീരുമാന പ്രകാരം സംവരണ ആനുകൂല്യം നേടി സര്‍വീസില്‍ കയറുന്നയാള്‍ കെഎഎസിലേക്കു മാറുമ്പോള്‍ വീണ്ടും സംവരണം ലഭിക്കും. ഈ ഇരട്ട സംവരണം നിയമക്കുരുക്കിലേക്കു നീങ്ങുമെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പിന്നാക്ക വിഭാഗങ്ങളെക്കൂടി പിണക്കാതിരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. കെഎഎസിന‌് രൂപീകരിച്ച ചട്ടങ്ങൾ പ്രകാരം മൂന്നുരീതിയിലുള്ള നിയമനങ്ങളാണ് വ്യവസ്ഥ ചെയ്തത്. സ്ട്രീം ഒന്നിൽ നേരിട്ടും രണ്ടിലും മൂന്നിലും തസ്തികമാറ്റം മുഖേനയുമാണ് നിയമനം. നേരിട്ടുള്ള നിയമനത്തിന് പൊതുസംവരണ തത്വങ്ങൾ ബാധകമാകുമ്പോൾ തസ്തികമാറ്റം വഴിയുള്ള നിയമനത്തിന്‌ നിലവിലെ സംവരണവ്യവസ്ഥ ബാധകമല്ല എന്നതായിരുന്നു സർക്കാർ നിലപാട്.

   First published:
   )}