തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നൽകിയ കേന്ദ്ര തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറുന്നു. സുപ്രീം കോടതിയെ സമീപിച്ചാലും വിധിഅനുകൂലമായേക്കില്ലെന്നനിയമോപദേശത്തെ തുടർന്നാണ് നടപടി. അതേസമയം ജീവനക്കാരുടെ സംഘടനയായ എയർപോർട്ട് എംപ്ലോയീസ് യൂണിയൻ സുപ്രീംകോടതി കോടതിയെ സമീപിക്കും.
Also Read തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി
സർക്കാരിന്റെ നീക്കം അറിഞ്ഞിട്ട് അപ്പീലിനെ കുറിച്ച് ആലോചിക്കാനാണ് ഇടതുമുന്നണിയുടെ നേതൃത്വത്തിലുളള വിമാനത്താവള ആക്ഷൻ കൗൺലിന്റെ തീരുമാനം.
അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്കുള്ള നടത്തിപ്പാണ് നൽകിയിരിക്കുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ലഖ്നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കിയിരുന്നു.
Also Read ലേല നടപടികൾക്ക് സംസ്ഥാന സർക്കാർ വിദഗ്ധോപദേശം തേടിയത് അദാനി ഗ്രൂപ്പുമായി ബന്ധമുള്ള സ്ഥാപനത്തെ
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വരുമാനം കൂട്ടാനും വിമാനത്താവളങ്ങളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനുമാണ് സ്വകാര്യവത്കരണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.