• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'നല്ലോണമുണ്ണാം'; 14 ഇനങ്ങളുമായി സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് തയാർ; വിതരണം 23 മുതൽ

'നല്ലോണമുണ്ണാം'; 14 ഇനങ്ങളുമായി സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് തയാർ; വിതരണം 23 മുതൽ

87 ലക്ഷം റേഷൻ കാർഡുടമകൾക്കാണ് കിറ്റ് ലഭ്യമാവുക. സംസ്ഥാനത്തെ 890 ക്ഷേമസ്ഥാപനങ്ങളിലെ 37,634 പേർക്കും 119 ആദിവാസി ഊരുകളിലും കിറ്റുകൾ വീട്ടുപടിക്കൽ എത്തിക്കും. 425 കോടി രൂപയാണ് ഓണക്കിറ്റിനായി സർക്കാർ വകയിരുത്തിയിട്ടുള്ളത്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഓണാഘോഷം സമൃദ്ധമാക്കാൻ സൗജന്യ ഓണക്കിറ്റുമായി (onam kit) സംസ്ഥാന സർക്കാർ. സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 22 നു തിരുവനന്തപുരത്ത് നിർവഹിക്കും. കിറ്റ് വിതരണം 23നു തന്നെ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. റേഷൻ കടകളിൽ നിന്ന് കിറ്റുകൾ വാങ്ങാം.

    87 ലക്ഷം റേഷൻ കാർഡുടമകൾക്കാണ് കിറ്റ് ലഭ്യമാവുക. സംസ്ഥാനത്തെ 890 ക്ഷേമസ്ഥാപനങ്ങളിലെ 37,634 പേർക്കും 119 ആദിവാസി ഊരുകളിലും കിറ്റുകൾ വീട്ടുപടിക്കൽ എത്തിക്കും. 425 കോടി രൂപയാണ് ഓണക്കിറ്റിനായി സർക്കാർ വകയിരുത്തിയിട്ടുള്ളത്.

    കിറ്റ് വിതരണം ഇങ്ങനെ-

    ഓഗസ്റ്റ് 23, 24 തീയതികളിൽ എ.എ.വൈ (മഞ്ഞ കാർഡ്) കാർഡ് ഉടമകൾക്ക്

    25, 26, 27 തീയതികളിൽ പിഎച്ച്എച്ച് (പിങ്ക്) കാർഡുകാർക്ക്

    29, 30, 31 തീയതികളിൽ എൻപിഎസ് (നീല) കാർഡുകാർക്ക്

    സെപ്റ്റംബർ 1, 2, 3 തീയതികളിൽ എൻപിഎൻഎസ് (വെള്ള) കാർഡുടമകൾക്ക്

    ഈ ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ സാധിക്കാത്ത എല്ലാ വിഭാഗത്തിലും ഉൾപ്പെട്ട കാർഡുടമകൾക്കും സെപ്റ്റംബർ 4 മുതൽ 7 വരെ വാങ്ങാം. സെപ്റ്റംബർ ഏഴിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല.

    കിറ്റിലെ ഇനങ്ങൾ

    1. വെളിച്ചെണ്ണ- 500 ഗ്രാം
    2. ഉണക്കലരി- 500 ഗ്രാം
    3. ചെറുപയർ- 500 ഗ്രാം
    4. തുവരപരിപ്പ്- 250 ഗ്രാം
    5. മുളക്പൊടി- 100 ഗ്രാം
    6. മഞ്ഞൾപ്പൊടി- 100 ഗ്രാം
    7. തേയില- 100 ഗ്രാം
    8. ശർക്കരവരട്ടി /ചിപ്സ്- 100 ഗ്രാം
    9. പഞ്ചസാര- ഒരു കിലോ
    10. പൊടിയുപ്പ്- ഒരു കിലോ
    11. കശുവണ്ടിപ്പരിപ്പ്- 50 ഗ്രാം
    12. നെയ്യ്- 50 ഗ്രാം
    13. ഏലയ്ക്ക- 20 ഗ്രാം
    14- ഒരു തുണി സഞ്ചി



    ഇതിനു പുറമേ, ഓണത്തോടനുബന്ധിച്ച് മഞ്ഞ കാർഡുടമകൾക്ക് സ്പെഷ്യലായി 21 രൂപ നിരക്കിൽ ഒരു കിലോ പഞ്ചസാരയും കിലോക്ക് 10.90 രൂപ നിരക്കിൽ10 കിലോ അരിയും (5 കിലോ വീതം പച്ചരിയും പുഴുക്കലരിയും) ലഭ്യമാക്കുകയും ചെയ്യും. അർഹരായ എല്ലാവരും വീഴ്ച കൂടാതെ യഥാസമയം കിറ്റുകൾ കൈപ്പറ്റണമെന്നും ഈ വർഷത്തെ ഓണം സന്തോഷത്തോടേയും സംതൃപ്തിയോടേയും ഒത്തൊരുമയോടെ നമുക്ക് ആഘോഷിക്കാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
    Published by:Rajesh V
    First published: