ഇനി വിട്ടുവീഴ്ചയില്ല; മരടിലെ ഫ്ളാറ്റുകൾ പൊളിക്കുമെന്ന് സർക്കാർ

30 കോടി രൂപ ചെലവ് വരുമെന്നതിനാൽ സർക്കാരിന്റെ സഹായമില്ലാതെ നടപ്പാക്കാനാകില്ലെന്ന് നഗരസഭാ അധികൃതർ കളക്ടറെ അറിയിച്ചു

news18
Updated: September 9, 2019, 3:24 PM IST
ഇനി വിട്ടുവീഴ്ചയില്ല; മരടിലെ ഫ്ളാറ്റുകൾ പൊളിക്കുമെന്ന് സർക്കാർ
30 കോടി രൂപ ചെലവ് വരുമെന്നതിനാൽ സർക്കാരിന്റെ സഹായമില്ലാതെ നടപ്പാക്കാനാകില്ലെന്ന് നഗരസഭാ അധികൃതർ കളക്ടറെ അറിയിച്ചു
  • News18
  • Last Updated: September 9, 2019, 3:24 PM IST
  • Share this:
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്ന കാര്യത്തിൽ ഇനി വിട്ടുവീഴ്ചയില്ലെന്ന് സംസ്ഥാന സർക്കാർ. സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ഫ്ളാറ്റുകൾ സന്ദർശിച്ച ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. പ്രതിഷേധവുമായി എത്തിയ ഫ്ളാറ്റ് ഉടമകൾ ചീഫ് സെക്രട്ടറിയെ തടഞ്ഞു. അതേ സമയം ഫ്ലാറ്റുടമകൾ റിട്ട് ഹർജിയുമായി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു.

ഈമാസം 20നകം മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കി റിപ്പോർട്ട് നൽകണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനം നടപ്പാക്കുന്നതിന‍്റെ ഭാഗമായാണ് ചീഫ് സെക്രട്ടറി ടോം ജോസ് സ്ഥലം സന്ദർശിച്ചത്. ജില്ലാ കളക്ടർ, നഗരസഭാ സെക്രട്ടറി, ചെയർ പേഴ്സൺ എന്നിവരുമായി ചീഫ് സെക്രട്ടറി കൂടിക്കാഴ്ച നടത്തി. കോടതിവിധി നടപ്പാക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്ന് ഉടമകളെയും ഉദ്യോഗസ്ഥരെയും ചീഫ് സെക്രട്ടറി അറിയിച്ചു.


ഫ്ലാറ്റുകൾ പൊളിക്കാൻ 30 കോടി രൂപ ചെലവ് വരുമെന്നതിനാൽ സർക്കാരിന്റെ സഹായമില്ലാതെ നടപ്പാക്കാനാകില്ലെന്ന് നഗരസഭാ അധികൃതർ കളക്ടറെ അറിയിച്ചു. പാരിസ്ഥിതിക പ്രശ്നങ്ങളും ഫ്ലാറ്റിലുള്ളവരുടെ പുനരധിവാസം സംബന്ധച്ച ആശങ്കകളും അവർ പങ്കുവെച്ചു. ഫ്ളാറ്റിലുള്ളവരുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് സഹായം ഉണ്ടാകുമെന്ന് കളക്ടർ പറഞ്ഞു. ഇതിനിടെ ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി ഫ്ളാറ്റ് ഉടമകൾ രംഗത്തെത്തി.

സുപ്രീംകോടതി ഉത്തരവിൽ തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റുടമകൾ തിരുത്തൽ ഹർജിയുമായി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. തങ്ങൾക്ക് പറയനുള്ളത് കേൾക്കാതെയാണ് കോടതിവിധിയെന്നാണ് ഹർജിയിലെ വാദം.

First published: September 9, 2019, 3:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading