• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പേഴ്‌സണല്‍ സ്റ്റാഫിന് ആജീവനാന്ത പെന്‍ഷന്‍; ദേശീയ തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാകും;' ഗവർണർ

'പേഴ്‌സണല്‍ സ്റ്റാഫിന് ആജീവനാന്ത പെന്‍ഷന്‍; ദേശീയ തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാകും;' ഗവർണർ

യുവാക്കള്‍ ജോലിതേടി വിദേശത്ത് പോകേണ്ടിവരുമ്പോഴാണ് പൊതുപണം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുന്നതെന്ന് ഗവർണർ

  • Share this:
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിനെതിരെ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ. രണ്ടു വർഷം സർവീസുണ്ടെങ്കിലും ആജീവനാന്ത പെൻഷൻ നൽകുന്ന വിഷയം ഏറ്റെടുക്കുമെന്നും നടക്കുന്നത് കൊള്ളയാണെന്നും ഗവർണര്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യുവാക്കള്‍ ജോലിതേടി വിദേശത്ത് പോകേണ്ടിവരുമ്പോഴാണ് പൊതുപണം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്. ഓരോ മന്ത്രിമാരും 25-ഓളം പേരെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കുന്നു. രണ്ട് വര്‍ഷത്തിനുശേഷം അവരോട് രാജിവെക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അവര്‍ക്ക് ആജീവനാന്ത പെൻഷൻ ലഭിക്കുന്നു. കൊള്ളയാണ് നടക്കുന്നത്. ഇത് ദേശീയ തലത്തിൽ ചർച്ചച്ചെയ്യപ്പെടുന്ന വിഷയമായി വരുംനാളുകളിൽ മാറുമെന്ന് ഗവർണർ പറഞ്ഞു.

Also Read-'മന്ത്രിമാരെ നീക്കാൻ തനിക്ക് അധികാരമില്ല; കണ്ണൂർ വിസി നിയമനത്തിൽ തെറ്റുപറ്റി': ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഷയവും ദേശീയശ്രദ്ധയിലേക്ക് ഉയർത്താൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുതിർന്ന അഭിഭാഷകരമായി സംസാരിച്ചെങ്കിലും 45 ലക്ഷം നൽകേണ്ടതില്ലെന്ന് സർക്കാരിനെ പരിഹസിക്കുകയും ചെയ്കു. തിരുവനന്തപുരം സംസ്കൃത കോളജിലെ എസ്എഫ്ഐയുടെ വിവാദ ബാനർ വിഷയത്തിലും ഗവർണർ പ്രതികരിച്ചു. പഠിച്ചതേ പാടുവെന്ന് എസ്എഫ്ഐക്ക് മറുപടി നൽകി.

Also Read-കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന് കെ.എസ്.യുവിന്റെ 'സമഗ്ര വീഴ്ച്ചാ പുരസ്കാരം'; മന്ത്രിക്ക് പകരം ഉദ്ഘാടനവും നിർവഹിച്ചു

ഇവർക്ക് എവിടെനിന്നാണ് പരിശീലനം ലഭിക്കുന്നതെന്ന് അറിയാമല്ലോ എന്നും എങ്കിലും വിദ്യാർഥികൾക്കെതിരെ നടപടി പാടില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും ഗവർണർ‌ കൂട്ടിച്ചേർത്തു .
Published by:Jayesh Krishnan
First published: