News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 9, 2020, 8:20 PM IST
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം:
കോവിഡ് സ്ഥിരീകരിച്ച
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൂടുതൽ നിരീക്ഷണത്തിനായി ഗവർണറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന്
രാജ്ഭവൻ അറിയിച്ചു. അദ്ദേഹം ക്ലിനിക്കലി സ്റ്റേബിള്‍ ആണെന്നും ഗവർണറുടെ ക്ലിനിക്കൽ മാനേജ്മെൻറ് ഒപ്റ്റിമൈസ് ചെയ്യുന്നതിനായി ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ടെന്നും രാജ്ഭവനിൽ നിന്നുള്ള ട്വീറ്റിൽ വ്യക്തമാക്കി.
ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയതിനു പിന്നാലെയാണ് അദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധ സ്ഥിരീകരിച്ച കാര്യം ശനിയാഴ്ച ഗവർണർ തന്നെയാണ് അറിയിച്ചത്.
തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്.
താന്‍ കോവിഡ് പോസിറ്റീവാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഗവർണർ ട്വീറ്റ് ചെയ്തു. കഴിഞ്ഞാഴ്ച ഡല്‍ഹിയില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയോ നിരീക്ഷണത്തില്‍ പോകുകയോ ചെയ്യണമെന്നും അഭ്യര്‍ഥിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
Published by:
Gowthamy GG
First published:
November 9, 2020, 8:20 PM IST