• HOME
  • »
  • NEWS
  • »
  • kerala
  • »
  • ‘റബര്‍ സ്റ്റാമ്പല്ല’; സർവകലാശാല നിയമ ഭേദഗതി ബില്ലിൽ ഒപ്പിടില്ലെന്ന സൂചനയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

‘റബര്‍ സ്റ്റാമ്പല്ല’; സർവകലാശാല നിയമ ഭേദഗതി ബില്ലിൽ ഒപ്പിടില്ലെന്ന സൂചനയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

ഇതുവരെ നടന്ന നിയമപരമല്ലാത്ത മുഴുവൻ പ്രവർത്തനങ്ങളെയും നിയമപരമാക്കാൻ ഉദ്ദേശിച്ചുള്ളവയാണ് ബില്ലുകളെന്നും ഗവർണർ ആരോപിച്ചു

  • Last Updated :
  • Share this:
    ‌കോട്ടയം: സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന സർവകലാശാല നിയമ (ഭേദഗതി) ബില്ലിൽ ഒപ്പിടില്ലെന്ന സൂചനയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ ചൂണ്ടിക്കാണിക്കുന്നിടത്ത് ഒപ്പിടാൻ താൻ റബർ സ്റ്റാമ്പ് അല്ലെന്ന് ഗവര്‍ണര്‍ ആവർത്തിച്ചു. സർവകലാശാല നിയമ ഭേദഗതി, ലോകായുക്ത നിയമ ഭേദഗതി എന്നിവയുടെ പേര് പരാമർശിക്കാതെ ഉള്ളടക്കം ചോദ്യം ചെയ്താണ് അദ്ദേഹം സംസാരിച്ചത്. ഇതുവരെ നടന്ന നിയമപരമല്ലാത്ത മുഴുവൻ പ്രവർത്തനങ്ങളെയും നിയമപരമാക്കാൻ ഉദ്ദേശിച്ചുള്ളവയാണ് ബില്ലുകളെന്നും ഗവർണർ ആരോപിച്ചു.

    Also Read- ഗവർണർക്ക് നേരേയും പാഞ്ഞടുത്ത് തെരുവുനായ; സുരക്ഷാ ഭടന്മാർ നായയെ ഓടിച്ചു

    സർവകലാശാല നിയമ (ഭേദഗതി) ബില്ലിൽ ഒപ്പിടുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ഗവർണറുടെ മറുപടി. - ''സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല. ബന്ധുനിയമനം അനുവദിക്കില്ല. മുഖ്യമന്ത്രിയുടെ അറിവില്ലാതെ സ്റ്റാഫ് അംഗത്തിന്റെ ബന്ധുവിന് എങ്ങനെ നിയമനം ലഭിക്കും? സ്വയംഭരണം പരിപാവനമായ ആശയമാണ്. ഭരണഘടനാപരമായ തീരുമാനം മാത്രമേ എടുക്കൂ.’’- ഗവർണർ പറഞ്ഞു.

    Also Read- മുഖ്യമന്ത്രിയുടെ സമീപത്തേക്ക് തെരുവുനായ എത്തി; ആട്ടിയോടിച്ച് സുരക്ഷാ ജീവനക്കാർ

    ഇന്ത്യയ്ക്കു പുറത്ത് ഉടലെടുത്ത രാഷ്ട്രീയ ആദർശം മുറുകെപ്പിടിക്കുന്ന ഒരു പാർട്ടി ഭീഷണിപ്പെടുത്തി ഭരിക്കാമെന്നാണ് കരുതുന്നത്. അവരുടെ പേര് താൻ പറയുന്നില്ല. അവർ തന്നെയും ഭീഷണിപ്പെടുത്തി വായടപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

    Also Read- തിരുവനന്തപുരം-തെങ്കാശി പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു; വാഹനം പൂർണ്ണമായും കത്തി നശിച്ചു

    എംജി യൂണിവേഴ്സിറ്റിയുടെ കവാടങ്ങളിലും ക്യാംപസിനുള്ളിലും ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയും അവരുടെ തന്നെ വിദ്യാർത്ഥി സംഘടനയുടെയും പോസ്റ്ററുകൾ കണ്ടെന്നു പറഞ്ഞ ഗവർണർ സർവകലാശാലകൾക്കു ഫണ്ട് നൽകുന്നത് പാർട്ടിയാണോ എന്നു തുറന്നു ചോദിച്ചു. ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

    മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല മലയാളം അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്കു നിയമിച്ച നടപടി ചൂണ്ടിക്കാണിച്ചാണ‌് ഗവർണറുടെ മറുപടി. നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സെപ്റ്റംബർ ആദ്യവാരമാണ് പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ സർവകലാശാല നിയമ (ഭേദഗതി) ബിൽ നിയമസഭ പാസാക്കിയത്.
    Published by:Rajesh V
    First published: