• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മന്ത്രിമാരെ നീക്കാൻ തനിക്ക് അധികാരമില്ല; കണ്ണൂർ വിസി നിയമനത്തിൽ തെറ്റുപറ്റി': ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

'മന്ത്രിമാരെ നീക്കാൻ തനിക്ക് അധികാരമില്ല; കണ്ണൂർ വിസി നിയമനത്തിൽ തെറ്റുപറ്റി': ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ ആരെയെങ്കിലും രാഷ്ട്രീയപരമായി നിയമിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടുണ്ടെന്നു തെളിഞ്ഞാൽ പദവി രാജിവയ്ക്കുമെന്നും ഗവർണർ പറഞ്ഞു

  • Share this:
ന്യൂഡൽഹി: ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പ്രാദേശികവാദത്തിലൂന്നിയ പ്രസ്‌താവന ജനങ്ങളെ അറിയിക്കാൻ വേണ്ടിയാണ് പ്രീതി പിൻവലിച്ചതെന്നും മന്ത്രിസഭയിൽനിന്ന് മന്ത്രിമാരെ നീക്കാൻ തനിക്ക് അധികാരമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗവർണർ മനസ് തുറന്നത്. ആരോപണ വിധേയനായ വ്യക്തി മന്ത്രിസഭയിൽ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും കേരളത്തിലെ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിർവഹിക്കുകയെന്ന കടമ മാത്രമാണു താൻ ചെയ്‌തതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

Also Read- പ്രിയാ വര്‍ഗീസിന് യോഗ്യതയില്ല; കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി

കെ എൻ ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ തനിക്കുള്ള താൽപര്യവും പ്രീതിയും അവസാനിച്ചതായി അറിയിച്ചും ബാലഗോപാലിനെതിരെ ദേശദ്രോഹക്കുറ്റവും സത്യപ്രതിജ്ഞാ ലംഘനവും ആരോപിച്ചും മുഖ്യമന്ത്രിക്ക് കത്തയച്ച സംഭവത്തിലാണ് ഗവർണറുടെ വിശദീകരണം. മന്ത്രിയെ പിൻവലിക്കണമെന്ന കത്തിന് ധനമന്ത്രി എന്ന നിലയിൽ ബാലഗോപാലിൽ തനിക്കുള്ള വിശ്വാസം കുറഞ്ഞിട്ടില്ലെന്നും ഇതു മനസ്സിലാക്കി മന്ത്രിക്കെതിരെ തുടർനടപടി വേണ്ടെന്ന കാര്യം ഗവർണർ അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.

Also Read- 'വിധിയില്‍ സന്തോഷം'; ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പുരോഗതിയ്ക്ക് ഗുണം ചെയ്യുമെന്ന് ഹര്‍ജിക്കാരന്‍ ജോസഫ് സ്കറിയ

ഭരണഘടനാ പദവി ഉപയോഗപ്പെടുത്തി ആർഎ‌സ്‌എസ് അജണ്ടകളാണ് ഗവർണർ സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്ന ആരോപണത്തിനും ഗവർണർ മറുപടി നൽകി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ ആരെയെങ്കിലും രാഷ്ട്രീയപരമായി നിയമിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടുണ്ടെന്നു തെളിഞ്ഞാൽ പദവി രാജിവയ്ക്കുമെന്നും ഗവർണർ പറഞ്ഞു.

Also Read- പ്രിയാ വര്‍ഗീസിനെ അയോഗ്യയാക്കിയത് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളി; നടപടി ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും; എം.വി.ജയരാജന്‍

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം നിയമപരമല്ലായിരുന്നുവെന്നും തനിക്കു പറ്റിയ തെറ്റാണെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനു ഗവർണർ മറുപടി നൽകി.
Published by:Rajesh V
First published: