• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എന്ത് ബില്ല് പാസാക്കിയാലും രാഷ്ട്രീയ നിയമനം അംഗീകരിക്കില്ല'; ബന്ധുനിയമനം അനുവദിക്കില്ലെന്ന് ആവർത്തിച്ച് ഗവർണർ

'എന്ത് ബില്ല് പാസാക്കിയാലും രാഷ്ട്രീയ നിയമനം അംഗീകരിക്കില്ല'; ബന്ധുനിയമനം അനുവദിക്കില്ലെന്ന് ആവർത്തിച്ച് ഗവർണർ

സർവ്വകലാശാലകളുടെ സ്വതന്ത്ര അധികാരം തകർക്കാൻ അനുവദിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

  • Last Updated :
  • Share this:
    തിരുവനന്തപുരം: സർവകലാശലയിൽ ബന്ധുനിയമനം അനുവദിക്കില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്ത് ബില്ല് പാസാക്കിയാലും രാഷ്ട്രീയ നിയമനം അംഗീകരിക്കില്ലെന്ന് ഗവർണർ വ്യക്തമാക്കി. സർവകലാശാല ഭേദഗതി ബില്ലിൽ പ്രതികരിക്കാനില്ലെന്ന് ഗവര്‍ണർ പറഞ്ഞു. സർവ്വകലാശാലകളുടെ സ്വതന്ത്ര അധികാരം തകർക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

    യു ജി സി ചട്ടങ്ങൾ പാലിക്കാൻ സർവകലാശാലകൾ ബാധ്യസ്ഥം. ഭരണഘടന സംരഭിക്കേണ്ടത് തന്റെ കടമയാണെന്ന് ഗവർണർ പറഞ്ഞു. പ്രിയ വർഗീസിന്റെ രാഷ്ട്രീയ നിയമനത്തിൽ ചാൻസലർ എന്ന നിലയിൽ താൻ ലജ്ജിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

    ഭരണഘടനയും നിയമവും ഉയർത്തിപ്പിടിക്കും. ബിൽ വരുമ്പോൾ ഭരണഘടനാപരമാണോ എന്ന് പരിശോധിക്കും. ബിൽ സബ്ജക്ട് കമ്മിറ്റിയ്ക്ക് വിട്ടതിൽ പ്രതികരിക്കാനില്ലെന്ന് ഗവർണർ പറഞ്ഞു.നിയമസഭയുടെ അധികാരത്തിൽ ഇടപെടാനില്ലെന്നും ഗവർണർ വ്യക്തമാക്കി.
    Published by:Jayesh Krishnan
    First published: