• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിവാദങ്ങളില്ലാത്ത അഞ്ചു ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; ആറെണ്ണത്തിൽ തീരുമാനം നീളുന്നു

വിവാദങ്ങളില്ലാത്ത അഞ്ചു ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; ആറെണ്ണത്തിൽ തീരുമാനം നീളുന്നു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നു വൈകിട്ട് ഡല്‍ഹിക്ക് പോകും. അടുത്തമാസം മൂന്നിന് മാത്രമാണ് ഗവര്‍ണര്‍ തിരികെ കേരളത്തിലെത്തുക

  • Last Updated :
  • Share this:
    തിരുവനന്തപുരം: സര്‍ക്കാരുമായുള്ള പോരിനിടെ നിയമസഭ പാസ്സാക്കി അയച്ച അഞ്ചു ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. വിവാദമായ ലോകായുക്ത, സര്‍വകലാശാല ഭേദഗതി ഒഴികെയുള്ള ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ബുധനാഴ്ച ഡല്‍ഹിക്ക് തിരിക്കാനിരിക്കെയാണ് ഗവര്‍ണര്‍ അഞ്ച് ബില്ലുകളിലും ഒപ്പുവച്ചത്. ജനങ്ങളുടെ ക്ഷേമം പരിഗണിച്ചാണ് ബില്ലുകളില്‍ ഒപ്പിട്ടതെന്നാണ് രാജ്ഭവന്റെ വിശദീകരണം.

    ലോകായുക്ത, സര്‍വകലാശാല അടക്കം ആറു ബില്ലുകളില്‍ തീരുമാനം നീളുകയാണ്. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്. കൂടുതല്‍ വിശദീകരണം ആവശ്യമില്ലാത്ത ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടു. കഴിഞ്ഞ നിയമസഭാ സമ്മേളനം പതിനൊന്ന് ബില്ലുകളാണ് പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചത്. ഇതില്‍ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട തീരുമാനം പിന്‍വലിക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ നേരത്തെ ഒപ്പുവെച്ചിരുന്നു.



    കേരള മാരിടൈം ബോർഡ് ഭേദഗതി ബിൽ, പി എസ് സി കമ്മീഷൻ ഭേദഗതി ബിൽ, കേരള ജ്വല്ലറി വർക്കേഴ്സ് ക്ഷേമനിധി ബോർഡ് ബിൽ, തദ്ദേശസ്വയം ഭരണ പൊതു സർവീസ് ഭേദഗതി ബില്‍, ധനകാര്യ ഉത്തരവാദിത്വ നിയമ ഭേദഗതി ബില്‍ തുടങ്ങിയവ ബില്ലുകളിലാണ് ഗവര്‍ണര്‍ ഇപ്പോൾ ഒപ്പുവെച്ചത്.

    Also Read- ഭാര്യ ഉണ്ടായിരിക്കെ സഹപ്രവർത്തകയുമായി വിവാഹം: രണ്ട് റവന്യൂ വകുപ്പ് ജീവനക്കാരെ എറണാകുളം കളക്ടർ സസ്പെൻഡ് ചെയ്തു

    ലോകായുക്ത, സര്‍വകലാശാല ഭേദഗതി ബില്ലുകളില്‍ ഒപ്പുവെക്കില്ലെന്ന് ഗവര്‍ണര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ശേഷിക്കുന്ന നാലു ബില്ലുകളില്‍ ബന്ധപ്പെട്ട മന്ത്രിമാരോ വകുപ്പു സെക്രട്ടറിമാരോ നേരിട്ടെത്തി വിശദീകരണം നല്‍കിയാല്‍ മാത്രമേ ഒപ്പിടുകയുള്ളൂ എന്നാണ് ഗവര്‍ണറുടെ നിലപാട്. ഇക്കാര്യം കഴിഞ്ഞദിവസം ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നു വൈകിട്ട് ഡല്‍ഹിക്ക് പോകും. അടുത്തമാസം മൂന്നിന് മാത്രമാണ് ഗവര്‍ണര്‍ തിരികെ കേരളത്തിലെത്തുക.

    തർക്കത്തിനിടെ കേരള സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന നിര്‍ദേശം ഗവര്‍ണര്‍ സര്‍വകലാശാലയ്ക്ക് നല്‍കിയിട്ടുണ്ട്. വി സി നിയമനത്തിന് ഗവർണർ രൂപീകരിച്ച സെർച് കമ്മിറ്റിയിലേക്ക് ഇത് വരെ സർവകലാശാല പ്രതിനിധിയെ നിർദേശിച്ചിട്ടില്ല. രണ്ട് അംഗങ്ങളെ ഗവർണർ തീരുമാനിച്ചിട്ട് ആഴ്ചകൾ പിന്നിട്ടു. നിലവിലെ സാഹചര്യമനുസരിച്ച് സെര്‍ച്ച് കമ്മറ്റിയില്‍ മൂന്ന് അംഗങ്ങളാണ്. സർവകലാശാല നിയമ ഭേദഗതി ബിൽ നിയമം ആകാൻ കാത്തിരിക്കുകയാണ് കേരള സർവകലാശാല. ഒക്ടോബർ 24 നു വിസിയുടെ കാലാവധി തീരാൻ ഇരിക്കെ ആണ് രാജ്ഭവൻ നീക്കം.

    Also Read- KSEB കാഷ്യർ; ഭാര്യ അധ്യാപിക; സൈഡ് ബിസിനസ് ചാരായം വാറ്റ്; ഇരുനിലവീട്ടിൽ റെയ്ഡിനെത്തിയവർ ഞെട്ടി

    കേരള സർവകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനായി സർക്കാരിനെ മറികടന്ന് സെർച്ച് കമ്മിറ്റി ഉണ്ടാക്കിയത് ചട്ട പ്രകാരമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാട്. സർവകലാശാലകളിൽ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് ചാൻസിലര്‍ സ്ഥാനത്ത് തുടരുന്നതെന്ന ഓര്‍മ്മപ്പെടുത്തലും കഴിഞ്ഞ ദിവസം ഗവർണര്‍ ആവര്‍ത്തിച്ചു
    ഗവർണറുടെ അധികാരം കവരാനുള്ള ബില്ലിലും സെർച്ച് കമ്മിറ്റിയിൽ നിന്നും കേരള സർവകലാശാല പ്രതിനിധി പിന്മാറിയതിലും ഗവർണർക്ക് കടുത്ത അതൃപ്തിയാണുള്ളത്.
    സർവകലാശാല പ്രതിനിധിയായി ജൂണിൽ തീരുമാനിച്ച ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി കെ രാമചന്ദ്രൻ അപ്രതീക്ഷിതമായി പിന്മാറിയത് ബില്ല് പാസാക്കാനുള്ള തന്ത്രമാണെന്ന് ഗവർണർ നേരത്തേ തിരിച്ചറിഞ്ഞു. അതാണ് സർവ്വകലാശാല നോമിനിയെ ഒഴിച്ചിട്ട് തന്റെയും യുജിസിയുടെയും പ്രതിനിധികളെ വെച്ച് സർച്ച് കമ്മിറ്റി ഉണ്ടാക്കിയത്.
    Published by:Rajesh V
    First published: