• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പ്രമേയം പാസാക്കിയത് നല്ല കാര്യം'; വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ‌ഗവര്‍ണര്‍

'പ്രമേയം പാസാക്കിയത് നല്ല കാര്യം'; വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ‌ഗവര്‍ണര്‍

ഗവര്‍ണറുടെ നടപടി ഏകപക്ഷീയവും നിയമ വിരുദ്ധവുമാണെന്നും കമ്മിറ്റിയെ പിൻവലിക്കണമെന്നുമാണ് കേരള സര്‍വകലാശാല പ്രമേയത്തിൽ ആവശ്യപ്പെടുന്നത്

  • Last Updated :
  • Share this:
    തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ പ്രമേയം പാസാക്കിയത് നല്ല കാര്യമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Kerala Governor Arif Mohammad Khan). കേരള സർവകലാശാലയ്ക്ക് പ്രമേയം പാസാക്കാനുള്ള അവകാശമുണ്ട്. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു.

    Also Read- 'സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് ജനാധിപത്യ വിരുദ്ധം'; ഗവർണർക്കെതിരെ കേരള സർവകലാശാല, പ്രമേയം പാസാക്കി

    സർവകലാശാല പ്രതിനിധിയെ ഉൾപ്പെടുത്തിയില്ല എന്നതുകൊണ്ട് നടപടികൾ നിർത്തിവയ്ക്കാനാകില്ല. അതെന്‍റെ ചുമതലയാണെന്നും എപ്പോൾ വേണമെങ്കിലും സർവകലാശാല പ്രതിനിധിക്ക് നടപടിക്രമങ്ങളുടെ ഭാഗമാകാമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

    Also Read- 'നല്ലോണമുണ്ണാം'; 14 ഇനങ്ങളുമായി സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് തയാർ; വിതരണം 23 മുതൽ

    ഗവര്‍ണറുടെ നടപടി ഏകപക്ഷീയവും നിയമ വിരുദ്ധവുമാണെന്നും കമ്മിറ്റിയെ പിൻവലിക്കണമെന്നുമാണ് കേരള സര്‍വകലാശാല പ്രമേയത്തിൽ ആവശ്യപ്പെടുന്നത്. വിസിയെ തെരഞ്ഞെടുക്കാൻ ഗവർണർ ധൃതിപിടിച്ച് സെർച്ച് കമ്മിറ്റിയുണ്ടാക്കിയെന്നാണ് വിമർശനം. കമ്മിറ്റി റദ്ദാക്കണമെന്ന് ചാൻസലറോട് ആവശ്യപ്പെട്ടുള്ള പ്രമേയമാണ് പാസാക്കിയത്. സിപിഎം അംഗം ബാബുജാനാണ് ഗവര്‍ണര്‍ക്കെതിരായ പ്രമേയം അവതരിപ്പിച്ചത്.

    Also Read- 'ഫോട്ടോ സഹിതം മോശം വാര്‍ത്തകള്‍ വരും'; മധു വധക്കേസ് പ്രതികളുടെ അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി‌

    സര്‍വകലാശാല ചട്ടം 10(1) പ്രകാരം സെര്‍ച്ച് കമ്മിറ്റി നിയോഗിച്ച വിധം നിയമ വിരുദ്ധമാണെന്നാണ് കുറ്റപ്പെടുത്തൽ. യോഗത്തിൽ വി സി വി പി മഹാദേവൻ പിള്ള മൗനംപാലിച്ചു. യുഡിഎഫ് പ്രതിനിധികൾ പ്രമേയത്തെ അനുകൂലിച്ചില്ല. ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിൽ സര്‍വകലാശാല പ്രതിനിധിയെ നിയോഗിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്.

    Also Read- Guruvayur Temple | ഗുരുവായൂരില്‍ നാളെ 'കല്യാണപ്പൂരം'; നടക്കുന്നത് 250ലേറെ വിവാഹങ്ങള്‍

    സ്പെഷ്യൽ സെനറ്റ് യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളുടെ അജണ്ട വി സിയും സിൻഡിക്കേറ്റും നേരത്തെ തയ്യാറാക്കണമെന്നാണ് ചട്ടം 13 പറയുന്നത്. അതേസമയം, സെപ്ഷ്യൽ സെനറ്റ് യോഗത്തിൽ അംഗം നേരിട്ട് പ്രമേയം അവതരിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് രാജ്ഭവൻ വിലയിരുത്തൽ. ഡൽഹിയിൽ നിന്നും ഗവർണർ തിരിച്ചെത്തിയാൽ തുടർ നടപടികളിലേക്ക് കടക്കും. ഒക്ടോബറിലാണ് വിസിയുടെ കാലാവധി തീരുന്നത്
    Published by:Rajesh V
    First published: